ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനായി സന്ദർശനം നടത്തിയ കെ.സി. വേണുഗോപാൽ എംപി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ യു. സുബ റാവു, ഡി
ആലപ്പുഴ: കായംകുളം റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ നടന്നു വരുന്ന നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കെ.സി. വേണുഗോപാൽ എംപി നിർദ്ദേശം നൽകി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള സന്ദർശന വേളയിലാണ് എംപി ഇക്കാര്യം ദക്ഷിണ റെയിൽവേ ജനറൽ മാനേജരോട് ആവശ്യപ്പെട്ടത്.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വലിയ നവീകരണ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ട പ്രധാന എൻഎസ്ജി-മന്ന് കാറ്റഗറി റെയിൽവേ സ്റ്റേഷനാണ് കായംകുളം. 2025-ഓടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് നേരത്തേ നൽകിയിരുന്ന ഉറപ്പ്. എന്നാൽ, ഇതുവരെ 60 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. വലിയ കാലതാമസം ദിനംപ്രതി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സാധാരണ യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും വലിയ യാത്രാദുരിതവും ബുദ്ധിമുട്ടുമാണ് സൃഷ്ടിക്കുന്നത്. റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനൊപ്പം സ്റ്റേഷനിലേക്കുള്ള സമീപ റോഡിന്റെ നിർമ്മാണവും അടിയന്തരമായി പൂർത്തിയാക്കണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള ആധുനിക സൗകര്യങ്ങൾ യാത്രക്കാർക്ക് സമയബന്ധിതമായി ലഭ്യമാക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews