പ്രതീകാത്മക ചിത്രം
കോഴഞ്ചേരി: ചെറുകോല്‍ എന്‍എസ്എസ് കരയോഗവും തിരുവനന്തപുരം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഉത്രാടം തിരുനാള്‍ ജലോത്സവം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ചെറുകോല്‍ നെട്ടായത്തില്‍ നടക്കും. 2012 ജൂലൈ 31 ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ചെറുകോല്‍ കരയിലെത്തി ചെറുകോല്‍ പള്ളിയോടത്തിന് ശ്രീപത്മനാഭ നാമാങ്കിതമായ തിരുവിതാംകൂര്‍ രാജമുദ സമ്മാനിച്ചതിന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന ജലമേള കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
എന്‍എസ്എസ് റാന്നി താലൂക്ക് യൂണിയന് പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ വി.ആര് . രാധാകൃഷ്ണന് ഭദ്രദീപ പ്രകാശനം നടത്തും . ആന്റോ ആന്റണി എംപി ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും.
സി.കെ. ഹരിശ്ചന്ദ്രന് അധ്യക്ഷത വഹിക്കും. പഴകുളം മധു എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും . ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. മത്സര വള്ളം കളിയുടെ ഉദ്ഘാടനം പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സംബദേവന് നിര്‍വഹിക്കും . എ , ബി ബാച്ചുകളിലായി 15 പള്ളിയോടങ്ങള്‍ പങ്കെടുക്കും.
വിജയികള്‍ക്ക് ഉത്രാടം തിരുനാള്‍ ട്രോഫി, ഭാരത കേസരി ട്രോഫികള്‍ സമ്മാനിക്കും. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന് വൈസ് ചെയര്മാന് രാജേന്ദ്രന് കോഴിക്കോട്, സെക്രട്ടറി രാജേഷ് കുമാര്‍, മുന്‍ എംഎല്‍എ പ്രമോദ് നാരായൻ, പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, എഡിഎംആർ. രാജലക്ഷ്മി, ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ് പ്രസംഗിക്കും.
Tags : Nattuvishesham District News Cherukol Uthradam Thirunalal Jalotsavam