x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ആ​റു​വ​ര്‍​ഷമായിട്ടും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി​ല്ല

വെബ് ഡെസ്ക്
Published: October 25, 2026 06:29 AM IST | Updated: October 25, 2026 06:29 AM IST

എ​ട​ക്കു​ള​ത്ത് നി​ര്‍​മി​ച്ച വ​നി​താ വ്യ​വ​സാ​യകേ​ന്ദ്രം. വ​നി​താ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങേ​ണ്ട കെ​ട്ടി​ട​ത്തി​ന് മു​ന്നി​ല്‍ ഹ​രി​ത​ക​ര്‍​മ​സേ​ന ത​രം​തി​രി​ക്കാ​നാ​യി ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ല

എ​ട​ക്കു​ളം: വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മി​ക​ച്ച സം​രം​ഭ​ങ്ങ​ള്‍​ക്ക് വേ​ദി​യാ​കേ​ണ്ടി​യി​രു​ന്ന വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ആ​റു​വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി​ല്ല. 24 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ല്‍ ഒ​രു വ​നി​താ സം​രം​ഭം പോ​ലും ആ​രം​ഭി​ക്കാ​നാ​കാ​തെ കി​ട​ക്കു​മ്പോ​ള്‍ ഇ​പ്പോ​ള്‍ ഇ​ത് ഹ​രി​ത​ക​ര്‍​മ​സേ​ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ത​രം​തി​രി​ക്കു​ന്ന കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍​ഡി​ല്‍ പെ​രു​വ​ല്ലി​പ്പാ​ട​ത്തി​നും ഷ​ണ്‍​മു​ഖം ക​നാ​ലി​നും സ​മീ​പം കെ.​യു. അ​രു​ണ​ന്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്രം നി​ര്‍​മി​ച്ച​ത്. 2020 സെ​പ്റ്റം​ബ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത കേ​ന്ദ്ര​ത്തി​ന് 1200 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​വും ഏ​ഴ് മു​റി​ക​ളു​മു​ണ്ട്. വ​നി​ത​ക​ള്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ ക​ണ്ടെ​ത്താ​നും ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് നി​ര്‍​മി​ച്ച കെ​ട്ടി​ടം ആ​റു​വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും ല​ക്ഷ്യം കാ​ണാ​തെ കി​ട​ക്കു​ക​യാ​ണ്.

സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഈ​ടാ​ക്കേ​ണ്ട വാ​ട​ക നി​ശ്ച​യി​ച്ച​തി​ലെ അ​പാ​ക​ത​യാ​ണ് സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് പ്ര​ധാ​ന ത​ട​സ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ വീ​ടു​ക​ളി​ല്‍​നി​ന്ന് ഹ​രി​ത​ക​ര്‍​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പ​ടെ​യു​ള്ള മാ​ലി​ന്യം ത​രം​തി​രി​ക്കു​ന്ന​തി​നാ​ണ് കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന​ക​ത്തും പു​റ​ത്തും ചാ​ക്കു​ക​ളി​ലാ​ക്കി പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. വ​നി​ത​ക​ള്‍​ക്കാ​യി നി​ര്‍​മി​ച്ച വ്യ​വ​സാ​യകേ​ന്ദ്രം യ​ഥാ​ര്‍​ഥ ല​ക്ഷ്യ​ത്തി​നാ​യി തു​റ​ന്നു​പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്കി സം​രം​ഭ​ക​ര്‍​ക്ക് കേ​ന്ദ്രം ഉ​പ​യോ​ഗി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന് എ​ഇ നി​ശ്ച​യി​ച്ച ഉ​യ​ര്‍​ന്ന വാ​ട​ക​യാ​ണ് യൂ​ണി​റ്റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വാ​ട​ക പു​ന​ര്‍​നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഇ​ക്ക് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. പു​തു​ക്കി​യ വാ​ട​ക ല​ഭി​ച്ചാ​ല്‍ കേ​ന്ദ്രം സം​രം​ഭ​ക​ര്‍​ക്ക് വാ​ട​ക​യ്ക്ക് ന​ല്‍​കാ​നാ​കും. അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​മു​ള്ള വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ല്‍ പ്ലാ​സ്റ്റി​ക്മാ​ലി​ന്യം ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്നും മാ​ലി​ന്യം അ​ടി​യ​ന്ത​ര​മാ​യി ഇ​വി​ടെ​നി​ന്ന് മാ​റ്റ​ണ​മെ​ന്നും സ​മീ​പ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up