x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സൈ​സ് ക​ലാ-​കാ​യി​ക മേ​ള സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 25, 2026 07:11 AM IST | Updated: October 25, 2026 07:11 AM IST

ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്രൗണ്ടിൽ നടന്ന 22 -ാമത് കോഴിക്കോട് ജില്ലാ എക്‌സൈസ് കലാകായിക മേളയിലെ വനിതാ വിഭാഗം ജാവലിൻ ത്രോ മത്സരത്തിൽ നിന്ന്.

കോ​ഴി​ക്കോ​ട്: ജി​ല്ലാ​ത​ല എ​ക്സൈ​സ് ക​ലാ-​കാ​യി​ക മേ​ള കോ​ഴി​ക്കോ​ട് ഗ​വ. ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. മു​ന്നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്ത മേ​ള . കെ. ​ജ​യ​ന്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ ജി​മ്മി ജോ​സ​ഫ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ന​വം​ബ​ർ 11 മു​ത​ല്‍ 13 വ​രെ കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന എ​ക്സൈ​സ് ക​ലാ-​കാ​യി​ക മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.​

സ്ത്രീ-​പു​രു​ഷ ജീ​വ​ന​ക്കാ​ർ​ക്കാ​യി 100 മീ​റ്റ​ർ ഓ​ട്ടം, ഷോ​ട്ട്പു​ട്ട്,ഡി​സ്‌​ക​സ് ത്രോ, ​സൗ​ഹൃ​ദ വ​ടം​വ​ലി ഉ​ൾ​പ്പെ​ടെ 15 കാ​യി​ക ഇ​ന​ങ്ങ​ളി​ലും; ചി​ത്ര​ര​ച​ന, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന 5 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 22 ക​ലാ-​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ലു​മാ​ണ് ജീ​വ​ന​ക്കാ​ർ മാ​റ്റു​ര​ച്ച​ത്.​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ബാ​ലു​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ടീം ​ഒ​ന്നാം സ്ഥാ​ന​വും ചേ​ള​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Tags :

Recent News

Corehub Up