ബീച്ചില്‍ തട്ടുകടകളിലൊന്നിന്റെ പിറകു ഭാഗത്ത് ഭക്ഷണ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട നിലയില്‍.
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ തട്ടുകടകള്‍ക്ക് പിറകുവശത്ത് മാലിന്യചാക്കുകള്‍ കൂട്ടിയിടുന്നതായി ആേക്ഷപം. പരിശോധന ഭയന്ന് ഫുഡ് സ്ട്രീറ്റിന്റെ മുന്‍ വശം ഭംഗിയാക്കി സൂക്ഷിക്കുമ്പോഴും പിറകുവശത്ത് മാലിന്യവും ഭക്ഷണ അവശിഷ്ടങ്ങളും കൂട്ടിയിടുന്നതായാണ് പരാതി. ഇത് കടല്‍ കാണാനെത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കാക്കകളും മറ്റും അവശിഷ്ടങ്ങള്‍ കൊത്തിപ്പറിച്ച് വഴി നീളെ കൊണ്ടിടുകയാണ്.ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും പിഴ ചുമത്തിയിട്ടും വൃത്തിയോടെ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യാന്‍ നടത്തിപ്പുകാര്‍ തയ്യാറാകുന്നില്ല.
തുടര്‍ച്ചയായി റെയ്ഡ് നടത്തിയിട്ടും ഫലം കാണാത്തതിന്റെ നിരാശയിലാണ് കോര്പറേഷന് ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും. വേസ്റ്റ് ബിന്നുകള്‍ നിറഞ്ഞു കഴിഞ്ഞാല്‍ പിന്നീടുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ ചാക്കുകളിലാക്കി പിറകോട്ട് മാറ്റിയിടുകയാണ് രീതി.മിക്ക കടകളിലും മാലിന്യകൊട്ട തുറന്നുവച്ചിരിക്കുകയാണ്. അതിന് തൊട്ടടുത്ത് നിന്നാണ് ഭക്ഷണം വൃത്തിയാക്കുന്നതും പാചകം ചെയ്യുന്നതും. കയ്യില്‍ ഗ്ലൗസ് ധരിച്ചേ ഭക്ഷണം കൈകാര്യം ചെയ്യാവൂ എന്നാണ് ചട്ടം. ഭൂരിഭാഗം പേര്‍ക്കും അതിനെക്കുറിച്ച് ധാരണയില്ല. അതിഥി തൊഴിലാളികളാണ് ഒട്ടുമിക്ക കടകളിലും ജോലി ചെയ്യുന്നത് .ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും ആവശ്യമായ പരിശീലനം നല്‍കാനും നടത്തിപ്പുകാര്‍ ശ്രമിക്കാറില്ല. കടകളിലെ അഴുക്ക് വെള്ളം ബീച്ചിലെ മണലിലേക്ക് തുറന്നുവിടുകയാണ് ചെയ്യുന്നത്.
Tags :