നെടുമങ്ങാട് : രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു രോഗിയടക്കം നാലു പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ പനവൂരിനും വെള്ളാഞ്ചിറക്കുമിടയിലാണ് അപകടം നടന്നത്.
പനവൂർ കൂനൻവേങ്ങ ശ്രീ ശൈലത്തിൽ ശരത് (37), കൂനൻവേങ്ങ വിദ്യാ ഭവനിൽ വിദ്യ എം. വിജയകുമാർ (27), ആംബുലൻസ് ജീവനക്കാരൻ ആസിഫ് (30), ഡ്രൈവർ അൻസാർ (26) എന്നിവർക്കാണു അപ കടത്തിൽ പരിക്കേറ്റത്.
പനവൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നു രോഗിയെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടയിൽ പനവൂരിനും വെള്ളാഞ്ചിറയ്ക്കും സമീപം വളവിൽവച്ചു എതിർ ദിശയിൽ നിന്നും വന്ന കാർ ആംബുലൻസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനവൂരിൽ കെഎംവൈഎഫിന്റെ പേരിലുള്ള ആംബുലൻസാണ് അപകടത്തിൽപെട്ടത്.
Tags :