x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​സ്ത്രോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും

വെബ് ഡെസ്ക്
Published: October 25, 2026 06:54 AM IST | Updated: October 25, 2026 06:54 AM IST

‎‎പ​ട്ടം സെ​ന്‍റ് മേ​രീസ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര മേ​ള​യിലെ പ്രവൃത്തി പരിചയമേളയിൽ നി​ന്നു​ള്ള ദൃ​ശ്യം. -അനിൽ ഭാ

തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്രോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ 11.30ന് ​ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ.​കെ.​ആ​ര്‍. ഷൈ​ജു സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​നെ​ല്‍​സ​ണ്‍ വ​ലി​യ​വീ​ട്ടി​ല്‍, ഫാ.​തോ​മ​സ് ക​യ്യാ​ല​ക്ക​ല്‍, റെ​ജി ലൂ​ക്കോ​സ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു പ്ര​സം​ഗി​ക്കും. പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വെ​ള്ളിയാഴ്ച തുടങ്ങിയ റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്രോ​ത്സ​വ​ത്തി​ല്‍ ജി​ല്ല​യി​ലെ 12 ഉ​പ​ജി​ല്ല​ക​ളി​ല്‍​നി​ന്നാ​യി അ​യ്യാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ന​ലെ പ്ര​വൃ​ത്തി​പ​രി​ച​യമേ​ള ന​ട​ന്നു.

Tags :

Recent News

Corehub Up