പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ച് താമ
പുല്ലൂരാംപാറ: താമരശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ ജൂലൈ 16ന് ആരംഭിച്ച അഖണ്ഡ ജപമാല സമര്‍പ്പണം അനുഗ്രഹദായകമായ ശുശ്രൂഷകളോടെ പര്യവസാനിച്ചു. അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഇടമുറിയാതെ 101 ദിവസങ്ങള്‍ നീളുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ബഥാനിയായുടെ സുപ്രധാന ശുശ്രൂഷയാണ്. കുടുംബ വിശുദ്ധീകരണവും ലോകസമാധാനവും പ്രത്യേക നിയോഗങ്ങളായി സ്വീകരിച്ചാണ് ഈ വർഷം അഖണ്ഡ ജപമാല സമർപ്പിച്ചത്.
ലോകം മുഴുവൻ അസ്വസ്ഥത പുലരുമ്പോൾ ലോകസമാധാനത്തിനുവേണ്ടി പ്രത്യേകം പ്രാർഥിക്കേണ്ടത് നമ്മുടെ കടമയാണ്. കുടുംബങ്ങളുടെ വിശുദ്ധീകരണത്തിവേണ്ടി നാം പരിശ്രമിക്കണം. യുവജനങ്ങളുടെ വിശുദ്ധ ജീവിതത്തിലൂടെയാണ് തലമുറകൾ അനുഗ്രഹീതമാകുന്നത്.
അതിനുവേണ്ടിയുള്ള ശ്രമങ്ങൾ എല്ലാ തലങ്ങളിലുമുണ്ടാകണമെന്ന് വിശുദ്ധ കുർബാനമധ്യേ വചന സന്ദേശത്തില്‍ ബിഷപ് പറഞ്ഞു. വിശുദ്ധ കുർബാനക്ക് ഫാ. കുര്യൻ ചെറുശേരിൽ, ഫാ. സെബാസ്റ്റ്യൻ പാട്ടശേരി, ഫാ. ജോസഫ് മലമ്പേൽ, ഫാ. മാത്യു തുറവയ്ക്കൽ എന്നിവര്‍ സഹകാര്‍മികരായിരുന്നു. നാലായിരത്തോളം പേര് സമാപന ദിവസത്തെ ശുശ്രൂഷകളില്‍ പങ്കെടുത്തു. സമാപന ശുശ്രൂഷകള്‍ക്ക് ബഥാനിയ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍, അസി. ഡയറക്ടര്‍മാരായ ഫാ. ആല്ബിന് വിലങ്ങുപാറ, ഫാ. അജിത്ത് വെളിയത്ത്, ഫാ. ഏബ്രഹാം തറത്തട്ടേൽ എന്നിവര്‍ നേതൃത്വം നല്കി.
Tags :