x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​യേ​റ്റി​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: October 25, 2026 06:21 AM IST | Updated: October 25, 2026 06:21 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കാ​രു​ണ്യ​വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലി​യേ​റ്റി​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂക്കാ​ട​ൻ ഉദ്​ഘാ​ട​ന

ചാ​ല​ക്കു​ടി: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കാ​രു​ണ്യ​വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു.​ സെ​ന്‍റ് ജെ​യിം​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഇ​രി​ങ്ങാല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂക്കാ​ട​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്തു.

പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബി​ഷ​പ് അ​ഭി​ന​ന്ദി​ക്കു​ക​യും പൊ​ന്നാ​ട​യും മെ​മ​ന്‍റോയും ന​ൽ​കി ആ​ദ​രി​ക്കു​ക​യും​ ചെ​യ്തു. ഇ​ന്ത്യ​ൻ ഫാ​ർ​മ​സി കൗ​ൺ​സി​ലി​ന്‍റെ പ്ര​ഥ​മ ഫാ​ർ​മര​ത്‌​ന അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ സെ​ന്‍റ്് ജെ​യിം​സ് കോ​ളജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ കൃ​ഷ്ണ​കു​മാ​റി​നെ​യും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​ഒ. പൈ​ല​പ്പ​നേ​യും അ​ഭി​ന​ന്ദി​ച്ചു.

പാ​ലി​യേ​റ്റീ​വ് കെ​യ​ർ എ​ക്സി​കൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ഷാ​ജു ചി​റ​യ​ത്ത്, വ​ർ​ക്കി​ംഗ് ഡ​യ​റ​ക്ട​ർ ഫാ.​റി​ന്‍റോ തെ​ക്കി​നി​യ​ത്ത്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ.​ജോ​സ​ഫ് മാ​ളി​യേ​ക്ക​ൽ തു​ട​ങ്ങി​യ 35 പ്ര​വ​ർ​ത്ത​ക​രെ യോ​ഗം അ​നു​മോ​ദി​ച്ചു.​രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​സ് മാ​ളി​യേ​ക്ക​ൽ, സെ​ന്‍റ്് ജെ​യിം​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ ​ആ​ന്‍റണി മു​ക്കാ​ട്ടു​ക​രക്കാരൻ, ഫാ.​ഷാ​ജു ചി​റ​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up