തിരുനാൾ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊരട്ടിയിൽ ഇന്നലെ നടന്ന ജപമാല പ്രദക്ഷിണം.
കൊരട്ടി: എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ കൊരട്ടി സെന്റ്് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുത പ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ പതിനഞ്ചാമിടം ഇന്ന്.
ഒരു മാസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ഇന്ന് സമാപനമാകും. മാതാവിന്റെ മാധ്യസ്ഥം തേടുന്നതിനും നേർച്ചകൾ നിവർത്തിക്കുന്നതിനും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ജാതിമത ഭേദമെന്യ പതിനായിരങ്ങളാണ് മുത്തിയുടെ നടയിലെത്തിയത്.
ഇന്നലെയും രാവിലെ മുതൽ അഭൂതപുർവമായ തിരക്കനുഭവപ്പെട്ടു. തുടർച്ചയായി ദിവ്യബലികളും ഉണ്ടായിരുന്നു. രാത്രിയോടെ സെന്റ് ജോസഫ്സ് കോട്ടപ്പടി, മുവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ബാൻഡ്മേളവും ഉണ്ടായിരുന്നു.
ഇന്നുരാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന, ഒമ്പതിന് ഫാ. ആന്റണി കോടങ്കണ്ടത്തിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന
എന്നിവയുണ്ടാകും. തുടർന്ന് 10.30ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. ജോബി കുഴിപ്പിൽ സിഎംഐ കാർമികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ജോസ് വടക്കനായിരിക്കും നേതൃത്വം നൽകുക.
വൈകീട്ട് അഞ്ചിന് നടക്കുന്ന കൃതജ്ഞതാ ദിവ്യബലി വികാരി ഫാ.ജോൺസൺ കക്കാട്ടിന്റെ മുഖ്യകാർമികത്വത്തിലും അസിസ്റ്റന്റ് വികാരിമാരുടെ സഹകാർമികത്വത്തിലുമായിരിക്കും. തുടർന്ന് പ്രദക്ഷിണം.
രാത്രി 11.30ന് തിരുനാളിന് സമാപനം കുറിച്ച് കൊടിയിറക്കും.
Tags :