കയ്പമംഗലം പനമ്പിക്കുന്നിൽ ടെമ്പോട്രാവലർ ഇടിച്ച് കാർ മറിഞ്ഞ നിലയിൽ.
വഴിയമ്പലം: കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു പിന്നിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ കാർ മറിഞ്ഞ് യാത്രക്കാരിക്ക് പരിക്ക്. പരിക്കേറ്റ കാർ യാത്രക്കാരി കൊടുങ്ങല്ലൂർ സ്വദേശി കടമ്പോട്ട് അമീനയെ (37) കയ്പമംഗലം ഹാർട്ട്ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം.
കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന കാറിനുപിന്നിൽ ട്രാവലർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കീഴ്മേൽ മറിഞ്ഞു. നാലുപേരാണ് കാറിലുണ്ടായിരുന്നത്. കാറിലെ മറ്റ് യാത്രക്കാർക്കും ട്രാവലർ യാത്രക്കാർക്കും പരിക്കില്ല. കയ്പമംഗലം പൊലിസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Tags :