x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​ര​ണം കാ​ത്ത് കോ​ളി​യാ​ടി ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം

വെബ് ഡെസ്ക്
Published: October 25, 2026 06:32 AM IST | Updated: October 25, 2026 06:32 AM IST

കോ​ളി​യാ​ടി​യി​ലെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ബ​ത്തേ​രി-​താ​ളൂ​ര്‍ സം​സ്ഥാ​ന പാ​ത ന​വീ​ക​ര​ണ​ത്തി​നു പി​ന്നാ​ലെ ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യ കോ​ളി​യാ​ടി​യി​ലെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

റോ​ഡ് ഉ​യ​ര്‍​ത്തി ന​വീ​ക​രി​ച്ച​തോ​ടെ കാ​ത്തി​രി​പ്പു​കേ​ന്ദ്രം താ​ഴ്ച​യി​ലാ​യി. ഇ​തി​ലേ​ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നും സാ​ഹ​സ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​യി. വ​ര്‍​ഷ​ങ്ങ​ള്‍​മു​മ്പ് നി​ര്‍​മി​ച്ച കാ​ത്തി​രി​പ്പു​കേ​ന്ദ്രം കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ജീ​ര്‍​ണി​ച്ച നി​ല​യി​ലാ​ണ്. കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ ദ്ര​വി​ച്ച് പൊ​ട്ടി​വീ​ഴു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യി കേ​ന്ദ്ര​ത്തി​ല്‍ നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ലാ​ണ് ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന​ത്. സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തോ​ടൊ​പ്പം കാ​ത്തി​രി​പ്പു​കേ​ന്ദ്രം പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up