ഹരിത ഓണം 2026 പദ്ധതിയുടെ ലോഗോ പ്രകാശന ചടങ്ങ്.
പത്തനംതിട്ട: മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ഹരിത ഓണം 2026 പദ്ധതിയുടെ ലോഗോ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.കെ. സയൂജ പ്രകാശനം ചെയ്തു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക, മാലിന്യം ഉറവിടത്തില്‍ തന്നെ തരംതിരിച്ച് ശേഖരിക്കുക, പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിക്കുക തുടങ്ങിയ പരിസ്ഥിതി സൗഹൃദ സന്ദേശങ്ങളാണ് ഹരിത ഓണം 2026 മുന്നോട്ടുവയ്ക്കുന്നത്. ജനപങ്കാളിത്തത്തോടെ മാലിന്യമുക്തവും ഹരിതാഭവുമായ ഓണം ആഘോഷിക്കുന്നതിനായി എല്ലാവരും ഹരിത ചട്ടങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ആഘോഷങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കണം. പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കള്‍ പകരം ഉപയോഗിക്കണം.
പൊതുസ്ഥലങ്ങളിലും ആഘോഷ വേദികളിലും മാലിന്യം വലിച്ചെറിയാതെ ഉറവിടത്തില്‍ തന്നെ തരംതിരിച്ച് ശേഖരിക്കുകയും ശാസ്ത്രീയമായി സംസ്കരിക്കുകയും വേണം. പ്രകാശന ചടങ്ങിൽ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാജേഷ് കുമാർ, പ്രോജക്ട് ഡയറക്ടര്‍ കെ.ഇ. വിനോദ് കുമാർ, ശുചിത്വമിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.എം.വിനീത് എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham District News Onam - 2026 Logo Released