കോട്ടാങ്ങല്‍ സര്‍വീസ് സഹകരണ ബാങ്ക് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണവിപണിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ശ്രീദേവി നിർവഹിക്കുന്നു.
ചുങ്കപ്പാറ: കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വീസ് സഹകരണ ബാങ്ക് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണവിപണിക്ക് തുടക്കമായി. കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ശ്രീദേവി ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു.ആദ്യ വില്പന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഹരികുമാര്‍ നിര്‍വഹിച്ചു.പഞ്ചായത്തംഗം ജോസഫ് പുത്തന്‍പുരയ്ക്കല്‍, ബാങ്ക് ഭരണസമിതിയംഗങ്ങളായ ഷാനവാസ്ഖാന്, വി.കെ. സുധാമണി, വിജയകുമാരി,ആഷ്നാ ഇല്യാസ്,ടി.കെ. സുലൈമാൻ,അസീസ് ചുങ്കപ്പാറ,പി.പി. സോമൻ, മാര്ട്ടിന് ജോസഫ്, മുഹമ്മദാലി, സൗമ്യാ വിജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News Kottangal Cooperative Bank Onam market