x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്‍​സ്റ്റ​​ഗ്രാ​​ം വൈ​​റ​​ല്‍​താ​​രം അ​​മ്മു​​ക്കു​​ട്ടി​​യ​​മ്മ ഓ​​ര്‍​മയാ​​യി

വെബ് ഡെസ്ക്
Published: August 23, 2026 12:01 AM IST | Updated: August 23, 2026 12:01 AM IST

സി.​​പി. അ​​മ്മു​​ക്കു​​ട്ടി​​യ​​മ്മ

അ​​യ്മ​​നം: ചി​​രി​​യും ചി​​ന്ത​​ക​​ളും പ​​ങ്കു​​വ​​ച്ച് ഇ​​ന്‍​സ്റ്റ​​ഗ്രാ​​മി​​ലെ വൈ​​റ​​ല്‍​താ​​ര​​മാ​​യ കോ​​ട്ട​​യം അ​​യ്മ​​നം വ​​ട​​യാ​​റ്റ് അ​​മ്മു നി​​വാ​​സി​​ല്‍ സി.​​പി. അ​​മ്മു​​ക്കു​​ട്ടി​​യ​​മ്മ (106) ഓ​​ര്‍​മ​​യാ​​യി. ചെ​​റു​​മ​​ക​​ള്‍ ഗോ​​പി​​ക​​യു​​ടെ ഇ​​ന്‍​സ്റ്റാ​​ഗ്രാം പേ​​ജി​​ലൂ​​ടെ​​യാ​​ണ് മ​​ല​​യാ​​ളി​​ക​​ള്‍ അ​​മ്മു​​ക്കു​​ട്ടി​​യ​​മ്മ​​യെ ക​​ണ്ട​​തും കേ​​ട്ട​​തും. ഗോ​​പി​​ക​​യാ​​ണ് ഇ​​ന്‍​സ്റ്റാ​​ഗ്രാ​​മി​​ലൂ​​ടെ അ​​മ്മു​​ക്കു​​ട്ടി​​യ​​മ്മ​​യു​​ടെ മ​​ര​​ണ​​വി​​വ​​രം പു​​റ​​ത്തു​​വി​​ട്ട​​ത്. വാ​​ര്‍​ധ​​ക്യ​​ത്തി​​ലും കൊ​​ച്ചു​​മ​​ക​​ളു​​ടെ ഇ​​ന്‍​സ്റ്റ​​ഗ്രാം അ​​ക്കൗ​​ണ്ടി​​ലൂ​​ടെ വി​​ശേ​​ഷ​​ങ്ങ​​ള്‍ പ​​റ​​ഞ്ഞ് ആ​​ളു​​ക​​ളു​​ടെ ക​​ണ്ണി​​ലു​​ണ്ണി​​യാ​​യ അ​​മ്മൂ​​മ്മ​​യു​​ടെ വീ​​ഡി​​യോ​​ക​​ള്‍ വൈ​​റ​​ലാ​​യി​​രു​​ന്നു.

ക​​ടു​​ത്ത മോ​​ഹ​​ന്‍​ലാ​​ല്‍ ആ​​രാ​​ധി​​ക​​യാ​​യ മു​​ത്ത​​ശി താ​​ര​​ത്തെ നേ​​രി​​ല്‍ കാ​​ണ​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹം ബാ​​ക്കി​​യാ​​ക്കി​​യാ​​ണു വി​​ട​​വാ​​ങ്ങു​​ന്ന​​ത്. ആ​​ഗ്ര​​ഹം അ​​റി​​ഞ്ഞ് അ​​മ്മൂ​​മ്മ​​യു​​മാ​​യി മോ​​ഹ​​ന്‍​ലാ​​ല്‍ വീ​​ഡി​​യോ​​കോ​​ളി​​ലൂ​​ടെ സം​​സാ​​രി​​ച്ചി​​രു​​ന്നു. ജൂ​​ലൈ​​യി​​ല്‍ അ​​മ്മൂ​​മ്മ​​യു​​ടെ പി​​റ​​ന്നാ​​ളി​​ന് ലാ​​ല്‍ ആ​​ശം​​സ​​യും അ​​റി​​യി​​ച്ചി​​രു​​ന്നു. ചെ​​റി​​യ സ്‌​​ക്രീ​​നി​​ലെ അ​​വ​​രു​​ടെ മു​​ഖം ചി​​ര​​സ്മ​​ര​​ണ​​യാ​​കും. മ​​രി​​ക്കാ​​ന്‍ പേ​​ടി​​യാ​​ണെ​​ന്ന് അ​​മ്മൂ​​മ്മ റീ​​ല്‍​സി​​ലും പ​​റ​​ഞ്ഞി​​രു​​ന്നു.

ക​​ര്‍​ക്ക​​ട​​ക​​ത്തി​​ലെ തൃ​​ക്കേ​​ട്ട​​നാ​​ളി​​ലാ​​യി​​രു​​ന്നു അ​​മ്മൂ​​മ്മ​​യു​​ടെ പി​​റ​​ന്നാ​​ള്‍. അ​​മ്മു​​ക്കു​​ട്ടി​​യ​​മ്മ വി​​ട​​പ​​റ​​യു​​മ്പോ​​ള്‍ ത​​നി​​ച്ചാ​​കു​​ന്ന​​ത് അ​​വ​​രു​​ടെ കു​​ടും​​ബം മാ​​ത്ര​​മ​​ല്ല, ഇ​​ന്‍​സ്റ്റ​​ഗ്രാം ഫീ​​ഡു​​ക​​ളി​​ലെ അ​​ന്‍​പ​​തി​​നാ​​യി​​ര​​ത്തോ​​ളം ഫോ​​ളോ​​വേ​​ഴ്‌​​സ് കൂ​​ടി​​യാ​​ണ്. വാ​​ര്‍​ധ​​ക്യ​​സ​​ഹ​​ജ​​മാ​​യ അ​​സ്വ​​സ്ഥ​​ത​​ക​​ളെ​​തു​​ട​​ര്‍​ന്നു കി​​ട​​പ്പി​​ലാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ ഏ​​താ​​നും ആ​​ഴ്ച​​ക​​ളാ​​യി വീ​​ഡി​​യോ പോ​​സ്റ്റ് ചെ​​യ്തി​​രു​​ന്നി​​ല്ല. നാ​​ലു​​ല​​ക്ഷം പേ​​രു​​ടെ സ്‌​​ക്രീ​​നു​​ക​​ളാ​​ണ് അ​​മ്മൂ​​മ്മ​​യെ ഡി​​ജി​​റ്റ​​ല്‍ താ​​ര​​മാ​​ക്കി​​യ​​ത്.

ഒ​​രു കാ​​മ​​റ​​പോ​​ലും ഇ​​ല്ലാ​​ത്ത​​കാ​​ല​​ത്ത് ജീ​​വി​​ച്ചു​​തു​​ട​​ങ്ങി ഒ​​ടു​​വി​​ല്‍ ഡി​​ജി​​റ്റ​​ല്‍ ലോ​​ക​​ത്ത് ആ​​ളു​​ക​​ളു​​ടെ പ്രി​​യ​​പ്പെ​​ട്ട മു​​ത്ത​​ശി​​യാ​​യ അ​​വ​​ര്‍ ഒ​​രു ജീ​​വി​​ത​​പ്പ​​ക​​ര്‍​ച്ച​​യു​​ടെ സാ​​ക്ഷ്യം. ശീ​​മാ​​ട്ടി ഉ​​ട​​മ ബീ​​നാ ക​​ണ്ണ​​ന്‍ അ​​ട​​ക്കം പ​​ല​​രും അ​​മ്മൂ​​മ്മ​​യെ കാ​​ണാ​​ന്‍ വീ​​ട്ടി​​ലെ​​ത്തി. ര​​ണ്ടാ​​ഴ്ച മു​​മ്പ് ക്ഷീ​​ണി​​ത​​യാ​​കു​​മ്പോ​​ള്‍ മ​​ക്ക​​ളെ​​യും കൊ​​ച്ചു​​മ​​ക്ക​​ളെ​​യും അ​​മ്മൂ​​മ്മ മ​​റ​​ന്നു​​തു​​ട​​ങ്ങി​​യി​​രു​​ന്ന​​താ​​യി റീ​​ല്‍​സി​​ലൂ​​ടെ അ​​മ്മൂ​​മ്മ​​യെ വൈ​​റ​​ലാ​​ക്കി​​യ കൊ​​ച്ചു​​മ​​ക​​ളും സൈ​​ബ​​ര്‍ സെ​​ക്യൂ​​രി​​റ്റി എ​​ന്‍​ജി​​നി​​യ​​റു​​മാ​​യ ഗോ​​പി​​കാ നാ​​യ​​ര്‍ പ​​റ​​യു​​ന്നു.

38-ാം വ​​യ​​സി​​ല്‍ ഭർത്താവ് മരിക്കുന്പോൾ ആ​​റു​​മാ​​സം ഗ​​ര്‍​ഭി​​ണി. ആ ​​കു​​ഞ്ഞി​​നെ ഉ​​ള്‍​പ്പെ​​ടെ ന​​ന്നാ​​യി വ​​ള​​ര്‍​ത്തി ജീ​​വി​​തം തി​​രി​​ച്ചു​​പി​​ടി​​ച്ചു. ഭ​​ര്‍​ത്താ​​വ്: പ​​രേ​​ത​​നാ​​യ വ​​ട​​യാ​​റ്റ് രാ​​മ​​കൃ​​ഷ്ണ​​പി​​ള്ള. മ​​ക്ക​​ള്‍: വി.​​ആ​​ര്‍. ച​​ന്ദ്ര​​ന്‍​പി​​ള്ള, വി.​​ആ​​ര്‍. ഓ​​മ​​ന, വി.​​ആ​​ര്‍. ജ​​യ​​കു​​മാ​​രി, പ​​രേ​​ത​​രാ​​യ ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍ നാ​​യ​​ര്‍, സോ​​മ​​ശേ​​ഖ​​ര​​ന്‍ നാ​​യ​​ര്‍, ശ​​ശി​​ധ​​ര​​ന്‍ പി​​ള്ള. മ​​രു​​മ​​ക്ക​​ള്‍: പ്രേ​​മ​​ല​​ത, ഗി​​രി​​ജ, ക​​ന​​ക​​മ്മ, പ​​രേ​​ത​​രാ​​യ അ​​യ്യ​​പ്പ​​ന്‍​പി​​ള്ള, മ​​ന്മ​​ഥ​​ന്‍ നാ​​യ​​ര്‍, ശോ​​ഭ​​ന. സം​​സ്‌​​കാ​​രം അ​​യ്മ​​ന​​ത്തെ വീ​​ട്ടു​​വ​​ള​​പ്പി​​ല്‍ ന​​ട​​ത്തി.

Tags : NattuVishesham DistrictNews

Recent News

Corehub Up