x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ്പ​ഴ ക​ത്തീ​ഡ്ര​ല്‍ കൂ​ദാ​ശ​യും എ​ട്ടു​നോ​മ്പാ​ച​ര​ണ​വും

വെബ് ഡെസ്ക്
Published: August 22, 2026 11:50 PM IST | Updated: August 22, 2026 11:50 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ ക​ത്തീ​ഡ്ര​ല്‍ ന​വീ​ക​രി​ച്ച ദേ​വാ​ല​യ കൂ​ദാ​ശ​യും എ​ട്ടു നോ​മ്പാ​ച​ര​ണ​വും 28 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ എ​ട്ടു​വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 28നു ​വൈ​കു​ന്നേ​രം നാ​ലി​ന് ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ​യെ​യും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ​യും കു​മ്പ​ഴ സെ​ന്‍റ് സൈ​മ​ണ്‍ ക​ത്തീ​ഡ്ര​ലി​ല്‍ നി​ന്നു സ്വീ​ക​രി​ച്ച് ആ​ന​യി​ക്കും. 30നു ​ചേ​രു​ന്ന സ​മ്മേ​ള​നം കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ട​വ​ക വി​കാ​രി ഫാ. ​കെ.​ജി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​മ്പ​ഴ ന​സ്രാ​ണി മ​രി​യ​ന്‍ അ​വാ​ര്‍​ഡ് കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു കാ​തോ​ലി​ക്കാ ബാ​വ സ​മ്മാ​നി​ക്കും. മാ​ത്യൂ​സ് മാ​ര്‍ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ൽ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

ആ​റി​ന് ദേ​വാ​ല​യ ശു​ദ്ധീ​ക​ര​ണ കൂ​ദാ​ശ, സ​ന്ധ്യാ​ന​മ​സ്‌​കാ​രം. 29നു ​രാ​വി​ലെ ഏ​ഴി​ന് കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. 30നു ​രാ​വി​ലെ ഡോ. ​തോ​മ​സ് മാ​ര്‍ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് കൊ​ടി​യേ​റ്റ്. എ​ട്ടു​നോ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന​യേ തു​ട​ര്‍​ന്ന് കു​ര്‍​ബാ​ന. ഡോ. ​യു​ഹാ​നോ​ന്‍ മാ​ര്‍ ദി​യ​സ്‌​കോ​റ​സ്, ഡോ.​തോ​മ​സ് മാ​ര്‍ അ​ത്താ​നാ​സി​യോ​സ്, ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ പീ​ല​ക്‌​സി​നോ​സ്, ഡോ.​യു​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ്, ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ പ​ക്കോ​മി​യോ​സ്, ഡോ.​യാ​ക്കോ​ബ് മാ​ര്‍ ഐ​റേ​നി​യോ​സ്, ഡോ.​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ തെ​യോ​ഫി​ലോ​സ് എ​ന്നി​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ കാ​ര്‍​മി​ക​രാ​കും. ഒ​ന്നി​നു രാ​വി​ലെ തീ​ര്‍​ഥാ​ട​ന​വാ​രം ഡോ.​യൂ​ഹാ​നോ​ന്‍ മാ​ര്‍ ദി​യ​സ്‌​കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ഴി​നു രാ​ത്രി ഏ​ഴി​ന് പെ​രു​ന്നാ​ള്‍ പ്ര​ദ​ക്ഷി​ണം. എ​ട്ട​നു രാ​വി​ലെ കു​ര്‍​ബാ​ന​യ്ക്ക് ഏ​ബ്ര​ഹാം മാ​ര്‍ എ​പ്പി​ഫാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, ശ്ലൈ​ഹി​ക വാ​ഴ് വ്. ​നേ​ര്‍​ച്ച​വി​ള​മ്പ് എ​ന്നി​വ​യോ​ടെ എ​ട്ടു​നോ​മ്പാ​ച​ര​ണ​വും പെ​രു​ന്നാ​ളും സ​മാ​പി​ക്കും.

വി​കാ​രി ഫാ.​കെ.​ജി. മാ​ത്യു, സ​ഹ​വി​കാ​രി ഫാ.​ശാ​മു​വേ​ല്‍ പാ​പ്പ​ച്ച​ന്‍, ട്ര​സ്റ്റി അ​ല​ക്‌​സാ​ണ്ട​ര്‍ മൂ​ല​മു​റി​യി​ല്‍, സെ​ക്ര​ട്ട​റി സു​നി​ല്‍ തോ​മ​സ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​നി​ല്‍ കെ. ​ടൈ​റ്റ​സ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News Kumbazha Cathedral

Recent News

Corehub Up