x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ആ​സ്റ്റ​ർ മിം​സി​ൽ 15 മ​ണി​ക്കൂ​ർ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​റ്റുപോ​യ നാ​ല് കൈ​വി​ര​ലു​ക​ൾ തു​ന്നി​ച്ചേ​ർ​ത്തു


Published: February 6, 2026 08:07 AM IST | Updated: February 6, 2026 08:07 AM IST

ക​ണ്ണൂ​ര്‍: മ​രം മു​റി​ക്കു​ന്ന യ​ന്ത്ര​ത്തി​ല്‍ കു​ടു​ങ്ങി അ​റ്റു​പോ​യ ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​യു​ടെ വ​ല​തു​കൈ​യു​ടെ നാ​ലു വി​ര​ലു​ക​ള്‍ 15 മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സി​ൽ തു​ന്നി​ച്ചേ​ർ​ത്തു. 21 കാ​ര​നാ​യ രൂ​പേ​ഷ്‌​കു​മാ​റി​ന്‍റെ അ​റ്റു​പോ​യ വി​ര​ലു​ക​ളാ​ണ് തു​ന്നി​ച്ചേ​ർ​ത്ത​ത്. ഇ​ക്ക​ഴി​ഞ്ഞ പ​ത്തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.40 ഓ​ടെ​യാ​യി​രു​ന്നു രൂ​പേ​ഷ് കു​മാ​റി​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

പ​രി​ക്കേ​റ്റ രൂ​പേ​ഷി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​വി​ടെ​നി​ന്ന് രാ​ത്രി എ​ട്ടോ​ടെ ആ​സ്റ്റ​ർ മിം​സി​ലെ​ത്തി​ക്കു​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ആ​റു മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞ് ആ​സ്റ്റ​ർ മിം​സി​ലെ​ത്തി​ച്ച വ്യ​ക്തി​യെ ഉ‌​ട​ൻ ത​ന്നെ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക്ക് വി​ധേ​യ​മാ​ക്കി​യാ​ണ് അ​റ്റു​പോ​യ കൈ​വി​ര​ലു​ക​ൾ തു​ന്നി​ച്ചേ​ർ​ത്ത​ത്.

പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​ധു​ച​ന്ദ്ര, ഡോ. ​നി​പു​ൺ ,ഡോ. ​നി​ബു കു​ട്ട​പ്പ​ൻ, ഡോ. ​അ​ർ​ജു​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടേ​യും പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ടീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ. രാ​ത്രി എ​ട്ട​ര​യോ​ടെ അ​തീ​വ സ​ങ്കീ​ര്‍​ണ​മാ​യ മൈ​ക്രോ​വാ​സ്‌​കു​ലാ​ര്‍ ശ​സ്ത്ര​ക്രി​യാ രീ​തി​യി​ലൂ​ടെ​യാ​ണ് രൂ​പേ​ഷ് കു​മാ​റി​ന്‍റെ കൈ​വി​ര​ലു​ക​ള്‍ തു​ന്നി​ച്ചേ​ര്‍​ത്ത​ത്.

ഓ​രോ വി​ര​ലു​ക​ളു​ടേ​യും അ​റ്റു​പോ​യ ഭാ​ഗ​ത്തെ അ​തി​സൂ​ക്ഷ്മ​മാ​യ ഞ​ര​മ്പു​ക​ളും ധ​മ​നി​ക​ളും ര​ക്ത​ക്കു​ഴ​ലു​ക​ളും ടെ​ണ്ട​ണു​ക​ളും ഉ​ള്‍​പ്പെ​ടെ പു​ന:​സ്ഥാ​പി​ച്ചു​കൊ​ണ്ടാ​ണ് ശ​സ്ത്ര​ക്രി​യ നി​ര്‍​വ​ഹി​ച്ച​ത്. ഇ​ത് വി​ര​ലു​ക​ളു​ടെ ച​ല​ന​ശേ​ഷി തി​രി​കെ ന​ല്‍​കാ​ന്‍ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ഡോ. ​മ​ധു​ച​ന്ദ്ര പ​റ​ഞ്ഞു.

ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് പ്ലാ​സ്റ്റി​ക് സ​ർ​ജ​റി സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. അ​റ്റു​പോ​യ ശ​രീ​ര​ഭാ​ഗം വൃ​ത്തി​യു​ള്ള തു​ണി​യി​ൽ പൊ​തി​ഞ്ഞ് പോ​ളി​ത്തീ​ൻ ക​വ​റി​ൽ അ​ട​ച്ച് മു​ക​ളി​ലും താ​ഴെ​യു​മാ​യി ഐ​സി​ൽ പൊ​തി​ഞ്ഞാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കേ​ണ്ട​ത്. സ​മ​യം വൈ​കു​ന്തോ​റും ആ ​ഭാ​ഗ​ത്തെ കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ക​യും ശാ​സ്ത്ര​ക്രി​യ സ​ങ്കീ​ർ​ണ​മാ​യി തീ​രു​ക​യും ചെ​യ്യു​മെ​ന്ന് ഡോ. ​നി​പു​ൺ പ​റ​ഞ്ഞു.

Tags : nattu vishesham Four severed stitched together Aster MIMS

Recent News

Corehub Up