x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടി​യൂ​ർ പെ​രു​മാ​ളി​ന് ഇ​ള​നീ​രാ​ട്ടം


Published: June 9, 2026 01:23 AM IST | Updated: June 9, 2026 01:23 AM IST

കൊ​ട്ടി​യൂ​ർ: മ​ഴ​യി​ലും ആ​യി​ര​ങ്ങ​ളെ സാ​ക്ഷി നി​ർ​ത്തി കൊ​ട്ടി​യൂ​ർ പെ​രു​മാ​ളി​ന് ഇ​ള​നീ​രാ​ട്ടം. കൊ​ട്ടേ​രിക്കാ​വ് മു​ത്ത​പ്പ​ന് അ​രി​യും ക​ള​ഭ​വും സ​മ​ർ​പ്പി​ച്ച്, അ​നു​മ​തി വാ​ങ്ങി രാ​ത്രി​യാ​ണ് ഇ​ള​നീ​രാ​ട്ടം ന​ട​ത്തി​യ​ത്. പാ​ര​മ്പ​ര്യാ​വ​കാ​ശി​ക​ളാ​യ ത​ണ്ട​യാ​ൻ​മാ​ർ ഞാ​യ​റാ​ഴ്ച രാ​തി അ​ക്ക​രെ കൊ​ട്ടി​യൂ​രി​ൽ സ​മ​ർ​പ്പി​ച്ച ഇ​ള​നീ ു​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ കാ​ര്യ​ത്ത് കൈ​ക്കോ​ള​നും സം​ഘ​വും ചേ​ർ​ന്ന് മു​ഖം ചെ​ത്തി മ​ണി​ത്ത​റ​യി​ൽ കൂ​ട്ടി​യി​ട്ടു.

അ​ഷ്ട​മിനാ​ളി​ൽ ഉ​ച്ച​ശീ​വേ​ലി​ക്കുശേ​ഷം തെ​യ്യം​പാ​ടി​യു​ടെ വി​ണാ​വാ​ദ​ന​ത്തി​നൊ​പ്പം ഭ​ണ്ഡാ​ര അ​റ​യ്ക്ക് മു​ന്നി​ൽ ന​ട​ക്കു​ന്ന അ​ഷ്ട​മി ആ​രാ​ധ​ന​യ്ക്ക് പ​ന്തീ​ര​ടി കാ​മ്പ്രം സ്ഥാ​നി​ക​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ​ക​ൽ ന​ട​ത്തു​ന്ന​തും അ​തീ​വ ഗു​ഢ​വു​മാ​യ ഈ ​പൂ​ജാ സ​മ​യ​ത്ത് തി​രു​വ​ഞ്ചി​റ​യി​ലി​റ​ങ്ങാ​ൻ പാ​ടി​ല്ല എ​ന്ന​താ​ണ് ചി​ട്ട. പ്ര​ധാ​ന സ്ഥാ​നി​ക​രും അ​ടി​യ​ന്ത​ര യോ​ഗ​ക്കാ​രും ഊ​രാ​ള​ൻ​മാ​രും ക​ർ​മ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കും.

കാ​വു നി​ക്കി കൂ​ട്ടി​യ ഇ​ള​നീ​രു​ക​ൾ ബ്രാ​ഹ്മ​ണ​ർ​ചേ​ർ​ന്ന് രാ​ത്രി​യി​ൽ ശ്രീ​കോ​വി​ലി​നു​ള്ളി​ലേ​ക്ക് മാ​റ്റും. തു​ട​ർ​ന്ന് ദൈ​വം വ​ര​വെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കൊ​ട്ടേ​രി​ക്കാ​വ് മു​ത്ത​പ്പ​ന്‍റെ എ​ഴു​ന്ന​ള്ള​ത്താ​ണ്.

അ​തി​വേ​ഗ​ത്തി​ൽ ഓ​ടി​യാ​ണ് ദൈ​വ സ​ന്നി​ധാ​ന​ത്ത് എ​ഴു​ന്ന​ള്ളി മ​ട​ങ്ങു​ക. ഇ​തോ​ടൊ​പ്പം കോ​വി​ല​കം ക​യ്യാ​ല തി​ണ്ടു​ക​യെ​ന്ന ച​ട​ങ്ങും ന​ട​ത്തും. കി​രാ​ത​മൂ​ർ​ത്തി വേ​ഷ​ത്തി​ൽ പു​റ​ങ്ക​ല​യ​ൻ എ​ത്തു​മ്പോ​ൾ പാ​ല​ക്കീ​ഴി​ൽ നി​ന്ന് ദൈ​വ​ത്തി​നൊ​പ്പം എ​ത്തു​ന്ന ഒ​റ്റ​പ്പി​ലാ​നും സം​ഘ​വു​മാ​ണ് കോ​വി​ല​കം ക​യ്യാ​ല തീ​ണ്ടു​ക. തു​ട​ർ​ന്ന് രാ​ശി വി​ളി​ച്ച് ഇ​ള​നീ​രാ​ട്ടം ആ​രം​ഭി​ച്ചു.

Tags : Nattuvishesham Local News millions of people

Recent News

Corehub Up