x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡിലെ മ​ൺ​കൂ​ന നീ​ക്കം ചെ​യ്തു


Published: June 9, 2026 02:16 AM IST | Updated: June 9, 2026 02:16 AM IST

പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വ് മേ​ത്തു​രു​മ്പ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ പെ​രു​മ്പ​ട​വ് ത​ല​വി​ൽ വ​ലി​യ ക​യ​റ്റ​ത്തി​ലു​ള്ള വ​ലി​യ വ​ള​വി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഒ​ഴു​കി​വ​ന്ന ച​ര​ലും മ​ണ്ണും ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​ളി കൂ​മ്പാ​രം ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ നീ​ക്കം ചെ​യ്തു.

ത​ല​വി​ൽ ഗ്രാ​മ​ശ​ക്തി സ്വ​യം സ​ഹാ​യ സം​ഘം പ്ര​വ​ർ​ത്ത​ക​രാ​ണ് റോ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥ മ​ന​സി​ലാ​ക്കി ചെ​ളി നീ​ക്കം ചെ​യ്ത​ത്. തൊ​ട്ട് മു​ക​ളി​ലാ​യി ജ​ല​നി​ധി പ്ര​വ​ർ​ത്തി​യു​ടെ കൂ​റ്റ​ൻ ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​വു​ചാ​ൽ മൂ​ടി​പ്പോ​യ​തു കാ​ര​ണ​മാ​ണ് ദി​ശ മാ​റി റോ​ഡി​ലൂ​ടെ ചെ​ളി​യും മ​റ്റും ഒ​ഴു​കി​വ​ന്ന് മ​ണ​ൽ​കൂ​മ്പാ​ര​മാ​യ​ത്. ഇ​വി​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​റു​ണ്ട്.

Tags : Nattuvishesham Local News The dirt mound road

Recent News

Corehub Up