പയ്യാവൂർ: കുഞ്ഞിപ്പറമ്പ് പ്രദേശവാസികൾ ദീർഘനാളുകളായി അനുഭവിച്ചുകൊണ്ടിരുന്ന യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ജനകീയ ബസ് സർവീസ് ആരംഭിച്ചു. പയ്യാവൂരിൽ നിന്ന് ഉപ്പുപടന്ന, വാതിൽമട വഴിയാണ് പുതിയ ബസ് സർവീസ്. ജോസ്മൗണ്ട് ഇടവക വികാരി ഫാ. ജോമി ജോസഫ് തൊട്ടിയിലിന്റെ നേതൃത്തിൽ നാട്ടുകാർ ചേർന്ന് കുഞ്ഞിപ്പറമ്പിൽ ബസിന് സ്വീകരണം നൽകി.
ബസിന്റെ ആദ്യട്രിപ്പിൽ യാത്രക്കാരായവർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
Tags : Nattuvishesham Local News Public bus