കുറുമുള്ളൂര്‍: സ്പെഷല്‍ സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കി മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി മോന്‍സ് ജോസഫ്. വിജയപുരം രൂപതയുടെ കീഴിലുള്ള കുറുമുള്ളൂര്‍ വിമലഹൃദയ സ്നേഹസദന്‍ സ്പെഷല്‍ സ്കൂള്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ ക്ഷേമ കാര്യങ്ങളിലും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങളുടെ ആവശ്യങ്ങളിലും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പെട്ട കുട്ടികള്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും ബിഷപ് തെക്കത്തെച്ചേരില്‍ പറഞ്ഞു. ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനവും ബിഷപ് നിര്‍വഹിച്ചു. സ്ഥാപനത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ഒക്യുപെഷണല്‍ തെറാപ്പി സെന്റര്‍ ഉദ്ഘാടനം നാട്ടകം സുരേഷ് എംഎല്‍എ നിര്‍വഹിച്ചു.
സെന്‍സറി റൂമിന്റെ ഉദ്ഘാടനം വിജയപുരം രൂപത സഹായ മെത്രാന് ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പിലും ഡിജിറ്റല്‍ ക്ലാസ് റൂമിന്റെ ഉദ്ഘാടനം രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും സ്പീച്ച് തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം സിടിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സൂസമ്മയും നിര്‍വഹിച്ചു. നീണ്ടൂര്‍ പഞ്ചായത്തംഗം തോമസുകുട്ടി കോളംബ്രായില്, പട്ടിത്താനം ഫൊറോന വികാരി ഫാ. അഗസ്റ്റിന് കല്ലറയ്ക്കല്‍, വിമലഹൃദയ സ്നേഹസദന്‍ ഡയറക്ടര്‍ ഫാ. അഗസ്റ്റിന് ബിനോയി മേച്ചേരി, വിമലഹൃദയ സ്നേഹസദന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോളി സിടിസി, ഇടവക സമിതി സെക്രട്ടറി ഫ്രാന്‍സിസ് പനച്ചിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിജയപുരം രൂപതയുടെ നേതൃത്വത്തില്‍ കുറുമുള്ളൂരില്‍ പാറേല്‍ പള്ളിക്കു സമീപമാണ് വിമലഹൃദയ സ്നേഹസദന്‍ സ്പെഷല്‍ സ്കൂള്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം. ബുദ്ധി ന്യൂനത, ഓട്ടിസം, സ്പെക്ട്രം ഡിസോര്‍ഡര്‍, ലേണിംഗ് ഡിസെബിലിറ്റി, സെറിബ്രല്‍ പാള്‍സി തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് വ്യക്തിപരമായ ശ്രദ്ധയും പരിചരണവും സമഗ്ര പരിശീലനവുമാണ് ഇവിടെ നല്‍കുന്നത്.
Tags : Nattuvishesham Local News special schools aided soon