x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ന് ഓ​ട്ടോ-​ബ​സ് ഡ്രൈ​വ​ര്‍, ഇ​ന്നു വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍


Published: June 9, 2026 01:22 AM IST | Updated: June 9, 2026 01:22 AM IST

ഷൈ​ബി​ന്‍ ജോ​സ​ഫ്
കാ​സ​ര്‍​ഗോ​ഡ്: ലൈ​സ​ന്‍​സ് എ​ടു​ത്ത നാ​ള്‍ മു​ത​ല്‍ വ​ള​യം​പി​ടി​ച്ച് സ്വ​ന്ത​മാ​യി അ​ധ്വാ​നി​ച്ച് പ​ണ​മു​ണ്ടാ​ക്കി പ​ഠി​ച്ച എം.​കെ.​അ​ഭി​ജി​ത് ഇ​ന്നു കാ​സ​ര്‍​ഗോ​ഡ് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍. ക​ണ്ണൂ​ര്‍ ചാ​ല​യി​ലെ ബ​സ് ഡ്രൈ​വ​റാ​യ ദി​നേ​ശ്ബാ​ബു​വി​ന്‍റെ​യും വീ​ട്ട​മ്മ​യാ​യ കാ​ഞ്ച​ന​യു​ടെ​യും മ​ക​നാ​യ അ​ഭി​ജി​ത് വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട ക​ഠി​നാ​ധ്വാ​ന​ത്തി​നൊ​ടു​വി​ലാ​ണ് ത​ന്‍റെ സ്വ​പ്‌​നം സാ​ക്ഷാ​ത്ക​രി​ച്ച​ത്.

ന​ല്ല മാ​ര്‍​ക്കോ​ടെ ത​ന്നെ ഇം​ഗ്ലീ​ഷി​ല്‍ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും ബി​എ​ഡും എം​എ​ഡും നേ​ടു​ക​യും സെ​റ്റ്, നെ​റ്റ് പ​രീ​ക്ഷ​ക​ള്‍ പാ​സാ​കു​ക​യും ചെ​യ്ത​ത് ഓ​ട്ടോ​റി​ക്ഷ​യും ബ​സു​മെ​ല്ലാം ഓ​ടി​ച്ച് സ​മ്പാ​ദി​ച്ച പ​ണം സ്വ​രു​ക്കൂ​ട്ടി​യാ​ണ്. പ്ല​സ്ടു​വി​ന് കൊ​മേ​ഴ്‌​സ് ആ​യി​രു​ന്നെ​ങ്കി​ലും അ​ന്ന് പ​ഠി​പ്പി​ച്ചി​രു​ന്ന അ​ധ്യാ​പ​ക​രു​ടെ സ്വാ​ധീ​നം കൊ​ണ്ടാ​ണ് ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​യ​തെ​ന്ന് അ​ഭി​ജി​ത് പ​റ​ഞ്ഞു.

ക​ണ്ണൂ​ര്‍ എ​സ്എ​ന്‍ കോ​ള​ജി​ല്‍ പ​ഠി​ക്കു​മ്പോ​ളാ​ണ് പ​ഠ​ന​ച്ചെ​ല​വി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​നാ​യി അ​ച്ഛ​ന്‍ ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​ത്. കോ​ള​ജ് ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ ക​ണ്ണൂ​ര്‍ ടൗ​ണി​ല്‍ ഓ​ട്ടോ​റി​ക്ഷ​യോ‌​ടി​ച്ചു. പാ​ല​ക്കാ​ട് നി​ന്നു​മാ​ണ് ബി​എ​ഡ് പാ​സാ​യ​ത്. പി​ന്നീ​ട് കാ​സ​ര്‍​ഗോ​ഡ്- ക​ണ്ണൂ​ര്‍- കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ ആ​റു​വ​ര്‍​ഷ​ത്തോ​ളം സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു. തു​ട​ര്‍​ന്ന് ര​ണ്ടു​വ​ര്‍​ഷം ബം​ഗ​ളൂ​രു​വി​ലും ഒ​രു വ​ര്‍​ഷം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്തു.

ഈ​സ​മ​യ​ത്തു ത​ന്നെ ഇ​ഗ്നോ​യി​ല്‍​നി​ന്നു ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​പ​ഠ​ന​വും പൂ​ര്‍​ത്തി​യാ​ക്കി. അ​ടു​ത്തി​ടെ​യാ​ണ് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് എം​എ​ഡ് എ​ടു​ക്കു​ന്ന​ത്. ജോ​ലി കി​ട്ടി​യെ​ങ്കി​ലും പ​ഠ​നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​ഭി​ജി​ത് ത​യാ​റ​ല്ല. ഇം​ഗ്ലീ​ഷി​ല്‍ പി​എ​ച്ച്ഡി​യും നി​യ​മ​ബി​രു​ദ​വും ഈ 31​കാ​ര​ന്‍റെ ബ​ക്ക​റ്റ് ലി​സ്റ്റി​ലു​ണ്ട്.

Tags : Nattuvishesham Local News auto-bus driver vice principal

Recent News

Corehub Up