ഇരിട്ടി: തലശേരി-മൈസൂരു അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. മരം വീണതിന്റെ ഒരു വശത്തു കൂടെ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിഞ്ഞിരുന്നെങ്കിലും ഇരുവശങ്ങളിലും വാഹനങ്ങളുടെ നിര രൂപപ്പെട്ടതോടെ ഇതും അസാധ്യമായി. ഇതോടെ വാഹനങ്ങൾ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങി രാവിലെ എട്ടരയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കൊട്ടിയൂർ വൈശാഖോത്സവത്തിൽ പങ്കെടുക്കാനായി കർണാടകയിൽ നിന്നുള്ള ഭക്തരുടെ സംഘങ്ങൾ ഉൾപ്പടെയുള്ളവർ കുരുക്കിൽ കുടുങ്ങി. കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കർണാടകയിൽ നിന്നുള്ള തീർഥാടകരുടെ വൻ തിരക്ക് കാരണം ചുരം പാതയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
Tags : Nattuvishesham Local News Makuttam Churam Road