x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണത്തിൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്


Published: June 9, 2026 01:30 AM IST | Updated: June 9, 2026 01:30 AM IST

കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി​ക്ക് സ​മീ​പം ക​ണ്ണാ​ടി​ച്ചാ​ലി​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രേ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം. ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ തു​ര​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​ണ്ണ​വം ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​ഷൈ​ജു (42) വി​ന് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളാ​ണ് കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യം പ്ര​ദേ​ശ​വാ​സി​ക​ളെ അ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി ഷൈ​ജു​വും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യ​ത്.

അ​ക്ര​മാ​സ​ക്ത​നാ​യ കാ​ട്ടു​പോ​ത്ത് ഷൈ​ജു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​യ​റി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റ ഷൈ​ജു​വി​നെ ഉ​ട​ൻ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : Nattuvishesham Local News Forest buffalo attack

Recent News

Corehub Up