x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​മാ​ർ​ക്ക് ആ​ദ​ര​വു​മാ​യി കോ​ഴി​ക്കോ​ട് ആ​സ്റ്റ​ര്‍ മിം​സ്


Published: May 12, 2026 07:06 AM IST | Updated: May 12, 2026 07:06 AM IST

കോ​ഴി​ക്കോ​ട്: ലോ​ക മാ​തൃ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നി​ശ​ബ്ദ​മാ​യ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യും അ​തി​രു​ക​ളി​ല്ലാ​ത്ത ക​രു​ത​ലി​ന്‍റെ​യും ക​രു​ത്തി​ല്‍ വി​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മ​ക്ക​ളെ ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന അ​മ്മ​മാ​ർ​ക്ക് വേ​ണ്ടി കോ​ഴി​ക്കോ​ട് ആ​സ്റ്റ​ര്‍ മിം​സി​ല്‍ "സ്നേ​ഹ​പൂ​ർ​വം അ​മ്മ​യ്ക്ക്' പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങ് എ​ഴു​ത്തു​കാ​രി​യും ന​ടി​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ ക​ലാ​കാ​രി അ​നി​ത മേ​നോ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി.

വി​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ വ​ള​ര്‍​ത്തു​ന്ന​തി​ല്‍ ​അ​മ്മ​മാ​ര്‍ കാ​ണി​ക്കു​ന്ന മാ​ന​സി​ക​മാ​യ ക​രു​ത്ത് സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു പാ​ഠ​മാ​ണെ​ന്ന് അ​ശ്വ​തി ശ്രീ​കാ​ന്ത് പ​റ​ഞ്ഞു. ക​ല​യി​ലൂ​ടെ​യും സ്‌​നേ​ഹ​ത്തി​ലൂ​ടെ​യും പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച അ​നി​ത മേ​നോ​ന്‍, ഓ​രോ അ​മ്മ​യും ഓ​രോ കു​ഞ്ഞി​ന് ന​ല്‍​കു​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് വ​ലി​യ ക​രു​ത്തെ​ന്ന് ഓ​ര്‍​മി​പ്പി​ച്ചു.

വി​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ള്ള അ​മ്മ​മാ​ര്‍​ക്ക് ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പി​ന്തു​ണ ന​ല്‍​കേ​ണ്ട​ത് ത​ങ്ങ​ളു​ടെ​യും കൂ​ടി ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ആ​സ്റ്റ​ർ മിം​സ് സി​ഒ​ഒ ഡോ. ​ഗോ​പി​നാ​ഥ് മാ​മ്പ​ള്ളി​ക​ളം പ​റ​ഞ്ഞു. പീ​ഡി​യാ​ട്രി​ക് ന്യൂ​റോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​സ്‌​മി​ലു മോ​ഹ​ൻ​ലാ​ൽ, കൃ​ഷ്ണ​പ്രി​യ സു​ധ​ർ​ശ​ന​ൻ, ഡോ. ​മു​ബീ​ന, ഡോ.​ ത​സ്നി, ഷീ​ന ന​മ്പ്യാ​ർ, അ​നു എ​സ്. ക​ട​യ​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Kozhikode Aster Mims

Recent News

Corehub Up