Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attingal

ആ​റ്റി​ങ്ങ​ലി​ൽ വി​ജി​ല​ൻ​സ് സി​ഐ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ വി​ജി​ല​ൻ​സ് സി​ഐ ബി​നീ​ഷ് ലാ​ലി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഊ​രു​പൊ​യ്‌​ക​യി​ലെ വീ​ട്ടി​ൽ ആ​ണ് സം​ഭ​വം.

കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ബി​നീ​ഷ് ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്നും പി​ന്നാ​ലെ ഇ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

സം​ഭ​വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു. ആ​റ്റി​ങ്ങ​ൽ മ​ജി​ട്രേ​ട്ട് കോ​ട​തി​യി​ലെ സ്‌​റ്റാ​ഫാ​യ ദി​വ്യ​യാ​ണ് ഭാ​ര്യ. ര​ണ്ട് മ​ക്ക​ളു​ണ്ട്.

District News

ആ​റ്റി​ങ്ങ​ൽ ഇ​ട​തി​നു കോ​ട്ട; പൊ​ളി​ക്കാ​ൻ എ​തി​രാ​ളി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ഇ​ട​തു​കോ​ട്ട​യാ​ണ് ആ​റ്റി​ങ്ങ​ൽ. അ​തി​നു മു​ന്പ് ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ വി​ജ​യി​ച്ച മ​ണ്ഡ​ലം. സാ​ക്ഷാ​ൽ ആ​ർ. ശ​ങ്ക​റെ കെ. ​അ​നി​രു​ദ്ധ​ൻ 1965 ൽ ​വീ​ഴ്്ത്തി​യ​ത് ഇ​വി​ടെ​യാ​ണ്. അ​ന്നു പ​ക്ഷേ നി​യ​മ​സ​ഭ ചേ​ർ​ന്നി​ല്ല. ആ​ർ. പ്ര​കാ​ശം, വ​ക്കം പു​രു​ഷോ​ത്ത​മ​ൻ, ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ്ര​തി​നി​ധീ​ക​രി​ച്ച മ​ണ്ഡ​ലം. ച​രി​ത്രം ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ ഒ.​എ​സ്. അം​ബി​ക ഇ​വി​ടെ ജ​യി​ച്ചു ക​യ​റി​യ​ത് 31,636 വോ​ട്ടി​ന്‍റെ കൂ​റ്റ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ്.

സ​മീ​പ​കാ​ല​ങ്ങ​ളി​ൽ ബി​ജെ​പി ശ​ക്ത​മാ​യ ക​ട​ന്നു​ക​യ​റ്റം ന​ട​ത്തി​യ മ​ണ്ഡ​ലം എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ആ​റ്റി​ങ്ങ​ലി​നു​ണ്ട്. ഈ ​വ​ള​ർ​ച്ച ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 52,448 വോ​ട്ടോ​ടെ അ​വ​രെ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​ച്ചു. ഇ​ട​തു​കോ​ട്ട​യി​ലും അ​നി​ശ്ചി​ത​ത്വം ഉ​ണ്ടെ​ന്ന് ഈ ​ക​ണ​ക്കു​ക​ൾ വി​ളി​ച്ചു പ​റ​യും.

ആ​റ്റി​ങ്ങ​ലി​നെ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്ര​തി​നി​ധീ​ക​രി​ച്ച റി​ക്കാ​ർ​ഡ് വ​ക്കം പു​രു​ഷോ​ത്ത​മ​നാ​ണ്. പ​ക്ഷേ തോ​ൽ​വി​യോ​ടെ ആ​യി​രു​ന്നു വ​ക്കം ഇ​വി​ടെ അ​ര​ങ്ങേ​റി​യ​ത്. 1967 ൽ ​ക​ന്നി​യ​ങ്ക​ത്തി​ൽ സി​പി​എ​മ്മി​ലെ കെ.​പി.​കെ. ദാ​സി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. പി​ന്നീ​ട​ങ്ങോ​ട്ടു വ​ക്ക​ത്തി​ന്‍റെ തേ​രോ​ട്ട​മാ​യി​രു​ന്നു.

1970, 1977, 1980, 1982 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​റ്റി​ങ്ങ​ൽ വ​ക്ക​ത്തി​നൊ​പ്പം നി​ന്നു. 1987 ൽ ​വ​ക്കം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്ന് സി​പി​എ​മ്മി​ലെ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ കോ​ണ്‍​ഗ്ര​സി​ലെ കാ​വി​യാ​ട് ദി​വാ​ക​ര​പ്പ​ണി​ക്ക​രെ തോ​ൽ​പി​ച്ചു മ​ണ്ഡ​ലം പി​ടി​ച്ചു. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ന​ത്ത​ല​വ​ട്ട​ത്തെ വീ​ഴ്ത്തി കോ​ണ്‍​ഗ്ര​സി​ലെ ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി. 1996 ൽ ​ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ വ​ക്കം പു​രു​ഷോ​ത്ത​മ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി വീ​ണ്ടും മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തു.

2001-ൽ ​വ​ക്കം പു​രു​ഷോ​ത്ത​മ​ൻ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2006 ൽ ​കോ​ണ്‍​ഗ്ര​സി​ലെ സി. ​മോ​ഹ​ന​ച​ന്ദ്ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ഒ​രി​ക്ക​ൽകൂ​ടി ആ​റ്റി​ങ്ങ​ലി​ന്‍റെ പ്ര​തി​നി​ധി​യാ​യി. പു​ന​ർ​വി​ഭ​ജ​ന​ത്തോ​ടെ പു​തു​രൂ​പം കൈ​വ​രി​ച്ച ആ​റ്റി​ങ്ങ​ലി​ന്‍റെ രാ​ഷ്ട്രീ​യ സ്വ​ഭാ​വ​ത്തി​ലും മാ​റ്റം വ​ന്നു. തു​ട​ർ​ന്നു ന​ട​ന്ന മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​ട​തു​മു​ന്ന​ണി കൂ​റ്റ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ മ​ണ്ഡ​ലം ഇ​ട​തു ചേ​ർ​ത്തു നി​ർ​ത്തി.

2011 ൽ ​ബി. സ​ത്യ​നു ഭൂ​രി​പ​ക്ഷം 30,065, 2016 ൽ ​സ​ത്യ​ൻ വീ​ണ്ടും മ​ത്സ​രി​ച്ച​പ്പോ​ൾ ഭൂ​രി​പ​ക്ഷം 40,383. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ.​എ​സ്. അം​ബി​ക​യു​ടെ ഭൂ​രി​പ​ക്ഷം 31,636. ര​ണ്ടാ​മ​തെ​ത്തി​യ​ത് ബി​ജെ​പി​യു​ടെ പി. ​സു​ധീ​ർ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ആ​ർ​എ​സ്പി​യു​ടെ എ. ​ശ്രീ​ധ​ര​ൻ മൂ​ന്നാ​മ​താ​യി.

എ​ന്നാ​ൽ 2024 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ്റി​ങ്ങ​ലി​ൽ 6,287 വോ​ട്ടി​ന്‍റെ മു​ൻ​തൂ​ക്കം നേ​ടി​യ​തു ബി​ജെ​പി​യാ​ണ്. ഇ​ട​തു​മു​ന്ന​ണി ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ൾ യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് മു​ൻ​തൂ​ക്കം വീ​ണ്ടെ​ടു​ത്തു. അ​വ​ർ​ക്കു മ​ണ്ഡ​ല​ത്തി​ൽ 12,830 വോ​ട്ടി​ന്‍റെ മു​ൻ​തൂ​ക്കം ല​ഭി​ച്ചു.

യു​ഡി​എ​ഫ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ എ​ൻ​ഡി​എ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു. ഇ​ട​തു​മു​ൻ​തൂ​ക്കം നി​ല​നി​ൽ​ക്കു​ന്പോ​ഴും​ആ​റ്റി​ങ്ങ​ലി​ൽ മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും പ്ര​തീ​ക്ഷ വ​ച്ചു പു​ല​ർ​ത്താ​മെ​ന്നാ​ണു ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

എ​ൽ​ഡി​എ​ഫി​ന് അം​ബി​ക, സു​ധീ​ർ മ​ത്സ​രി​ച്ചേ​ക്കും, ആ​ശ​യ​ക്കു​ഴ​പ്പം തീ​രാ​തെ യു​ഡി​എ​ഫ്

നി​ല​വി​ലെ എം​എ​ൽ​എ ഒ.​എ​സ്.​അം​ബി​ക​യെ ത​ന്നെ​യാ​ണു വീ​ണ്ടും ആ​റ്റി​ങ്ങ​ലി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ ജി​ല്ല​യി​ലെ സു​ര​ക്ഷി​ത മ​ണ്ഡ​ല​മാ​യാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം ആ​റ്റി​ങ്ങ​ലി​നെ കാ​ണു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ അം​ബി​ക​യ്ക്കു​ള്ള ബ​ന്ധ​വും പൊ​തു​വേ ന​ട​ത്തി​യി​ട്ടു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണം ചെ​യ്യു​മെ​ന്നാ​ണു സി​പി​എ​മ്മി​ന്‍റെ പ്ര​തീ​ക്ഷ.

ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച​ത്. അ​വ​ർ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ടു​ക​യും ചെ​യ്തു. അ​തു​കൊ​ണ്ടു​ത​ന്നെ മ​ണ്ഡ​ലം വ​ച്ചു​മാ​റാ​ൻ ആ​ർ​എ​സ്പി നേ​തൃ​ത്വ​ത്തി​നു താ​ൽ​പ​ര്യ​മു​ണ്ട്. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് ഇ​തു​വ​രെ​യും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ മ​ണ്ഡ​ല​മാ​ണ് ആ​റ്റി​ങ്ങ​ൽ. പി. ​സു​ധീ​ർ ആ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി. രാ​ഷ്ട്രീ​യ​മാ​യി ബി​ജെ​പി​ക്കു ന​ല്ല സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​യ​തി​നാ​ൽ ഇ​ക്കു​റി​യും സു​ധീ​റി​നെ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണു പാ​ർ​ട്ടി നേ​തൃ​ത​ല​ത്തി​ലെ ധാ​ര​ണ.

Kerala

ആ​റ്റി​ങ്ങ​ൽ ആ​രു​ടെ​യും കോ​ട്ട​യ​ല്ല; പു​തു​യു​ഗ യാ​ത്രാ വേ​ദി​യി​ൽ അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം

ആ​റ്റി​ങ്ങ​ൽ‌: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യി​ൽ അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം. പു​തു​യു​ഗ യാ​ത്ര​യ്ക്ക് ആ​റ്റി​ങ്ങ​ലി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലാ​ണ് വി.​ഡി. സ​തീ​ശ​ൻ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ആ​ർ​എ​സ്പി നേ​താ​വ് സ​ന്തോ​ഷ് ഭ​ദ്ര​ൻ ആ​ണ് ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. പ്ര​തി​പ​ക്ഷ നേ​താ​വ് പു​തു​യു​ഗ യാ​ത്ര​യു​ടെ വേ​ദി​യി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ന്തോ​ഷ് ഭ​ദ്ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്.

മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എ​സ്പി​യു​ടേ​താ​ണ് ആ​റ്റി​ങ്ങ​ൽ സീ​റ്റ്. ഇ​വി​ടെ ന​മു​ക്കൊ​രു യു​ഡി​എ​ഫ് എം​എ​ൽ​എ​യു​ണ്ടാ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ പ്ര​തി​പ​ക്ഷ നേ​താ​വ് സ​ന്തോ​ഷ് ഭ​ദ്ര​നെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.

ആ​റ്റി​ങ്ങ​ൽ ആ​രു​ടെ​യും കോ​ട്ട​യ​ല്ലെ​ന്ന് പ​റ​ഞ്ഞ വി.​ഡി.​സ​തീ​ശ​ൻ ജ​ന​പി​ന്തു​ണ​യോ​ടെ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന തേ​രോ​ട്ട​ത്തി​ൽ ആ ​കോ​ട്ട ഇ​ടി​ഞ്ഞു​വീ​ഴു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.
‌
ഇ​വി​ടെ ന​മു​ക്കൊ​രു യു​ഡി​എ​ഫ് എം​എ​ൽ​എ​യു​ണ്ടാ​ക​ണം. ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്ന സ​ന്തോ​ഷ് ത​ന്നെ അ​സൂ​യ​പ്പെ​ടു​ത്തി​യ മി​ക​ച്ച പ്രാ​സം​ഗി​ക​നാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

നി​ല​വി​ൽ സി​പി​എ​മ്മി​ന്‍റെ ഒ.​എ​സ്. അം​ബി​ക​യാ​ണ് ആ​റ്റി​ങ്ങ​ൽ എം​എ​ൽ​എ. 2001ൽ ​വ​ക്കം പു​രു​ഷോ​ത്ത​മ​ൻ‌ ആ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്കെ​ത്തി​യ അ​വ​സാ​ന​ത്തെ യു​ഡി​എ​ഫ് അം​ഗം. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 36,398 വോ​ട്ടു​ക​ളോ​ടെ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി എ. ​ശ്രീ​ധ​ര​ൻ.

വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ ക​ട​ന്നു​വ​ന്ന സ​ന്തോ​ഷ് ഭ​ദ്ര​ൻ ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ, യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​ന്നീ പ​ദ​വി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Kerala

മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ൽ ക​റ​ക്കം; പ​രാ​തി ന​ൽ​കി​യ​തി​ന് യു​വാ​വി​ന്‍റെ ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ച പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി​ന​ട​ന്ന പ്ര​തി​യെ പി​ടി​കൂ​ടി. ത​ച്ചൂ​ർ​ക്കു​ന്ന് സ്വ​ദേ​ശി മാ​ർ​ക്സി​ൻ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ നേ​ര​ത്തെ​യും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ത​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​ന് യു​വാ​വി​ന്‍റെ ത​ല മ​ര​ക്ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് പൊ​ട്ടി​ച്ച കേ​സി​ൽ പ്ര​തി​യാ​ണ് മാ​ർ​ക്സി​ൻ. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി​ന​ട​ക്കു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് മാ​ർ​ക്സി​നെ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ പ്ര​തി വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ്കൂ​ട്ട​ർ ന​ഷ്ട​പ്പെ​ട്ട​താ​യി ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ർ​ക്സി​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം പ​രാ​തി​ക്കാ​ര​നാ​യ ര​വീ​ന്ദ്ര​ൻ നാ​യ​രു​ടേ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി. പ്ര​തി​ക്കെ​തി​രെ മോ​ഷ​ണ​ക്കേ​സും പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്. ആ​റ്റി​ങ്ങ​ൽ ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ങ്ങ​നെ​യാ​ണ് വി​ദ്യാ​ർ​ഥി ര​ണ്ടാം നി​ല​യി​ൽ നി​ന്ന് വീ​ണ​തെ​ന്ന് വ്യ​ക്ത​മ​ല്ല. വി​ദ്യാ​ർ​ഥി​യു​ടെ തു​ട​യെ​ല്ലി​നും കൈ​ക്കും പ​രി​ക്കു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

 

Kerala

ത​ല​സ്ഥാ​ന​ത്ത് വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വെ​ള്ളു​മ​ണ്ണ​ടി പ്ലാ​വോ​ട് സ്വ​ദേ​ശി അ​ഖി​ൻ (20) ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

വെ​ഞ്ഞാ​റ​മൂ​ട്-​ആ​റ്റി​ങ്ങ​ൽ റോ​ഡി​ൽ വ​ലി​യ​ക​ട്ട​ക്കാ​ലി​ന് സ​മീ​പ​ത്ത് ത​ല​യി​ലും മു​ഖ​ത്തും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ല​യി​ലാ​ണ് നാ​ട്ടു​കാ​ർ വ​യോ​ധി​ക​യെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി 85കാ​രി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ വ​യോ​ധി​ക​യെ ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വ​യോ​ധി​ക​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ സം​ഘ​ർ​ഷം; മൂ​ന്നു യു​വാ​ക്ക​ൾ കി​ണ​റ്റി​ൽ വീ​ണു

തി​രു​വ​ന​ന്ത​പു​രം: മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ണ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​റ്റി​ങ്ങ​ൽ ബോ​യ്സ് സ്കൂ​ളി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലെ കി​ണ​റ്റി​ല​ക​പ്പെ​ട്ട യു​വാ​ക്ക​ളെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തി.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നെ​ത്തി​യ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘം മ​ദ്യ​പി​ച്ച ശേ​ഷം അ​ടു​ത്ത പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൻ​ക​ര​യി​ലി​രു​ന്ന് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​വ​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും മൂ​ന്ന് പേ​ർ കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

അ​നൂ​പ്, സ​നു, ശ്യാം ​എ​ന്നി​വ​രാ​ണ് കി​ണ​റ്റി​ല​ക​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം 50 അ​ടി താ​ഴ്ച​യും ആ​റ​ടി​യോ​ളം വെ​ള്ള​വു​മു​ള്ള കി​ണ​റ്റി​ലേ​ക്കാ​ണ് ഇ​വ​ർ വീ​ണ​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഒ​രാ​ളെ ക​ര​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ട് പേ​ർ​ക്ക് ക​യ​റാ​നാ​യി​ല്ല.

ഇ​തോ​ടെ​യാ​ണ് ആ​റ്റി​ങ്ങ​ൽ യൂ​ണി​റ്റി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി റോ​പ്പും നെ​റ്റും ഉ​പ​യോ​ഗി​ച്ച് കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ​വ​രെ ക​ര​യി​ലെ​ത്തി​ച്ച​ത്.

Kerala

ക​ലോ​ത്സ​വ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ല​ടി​ച്ചു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ക​ലോ​ത്സ​വ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ല​ടി​ച്ചു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ആ​റ്റി​ങ്ങ​ൽ റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി‌​നി​ടെ പ​രി​ച​മു​ട്ട് മ​ത്സ​ര ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

ആ​റ്റി​ങ്ങ​ൽ സി​എ​സ്ഐ സ്കൂ​ളി​ലെ വേ​ദി​യി​ൽ ന​ന്ദി​യോ​ട് എ​സ്കെ​വി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റൊ​രു സ്കൂ‌​ളി​ലെ പ​രി​ശീ​ല​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ ദേ​വ​ദ​ത്ത​ൻ എ​ന്ന വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചു​പേ​ർ​ക്കെ​തി​രെ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് പോ​ലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Kerala

ലോ​ഡ്ജ് മു​റി​യി​ൽ യു​വ​തി മ​രി​ച്ച നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ലെ ലോ​ഡ്ജ് മു​റി​യി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി അ​സ്മി​ന (37) യു​ടെ മ​ര​ണ​മാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ലോ​ഡ്ജി​ലെ ക്ലീ​നിം​ഗ് സ്റ്റാ​ഫാ​യ പു​തു​പ്പ​ള്ളി സ്വ​ദേ​ശി ബി​ബി​ന്‍ ജോ​ര്‍​ജാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്ന് രാ​വി​ലെ​യാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ചെ നാ​ലി​ന് യു​വാ​വ് ലോ​ഡ്ജി​ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

Latest News

Corehub Up