x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ്റി​ങ്ങ​ൽ ഇ​ട​തി​നു കോ​ട്ട; പൊ​ളി​ക്കാ​ൻ എ​തി​രാ​ളി​ക​ൾ


Published: March 10, 2026 06:37 AM IST | Updated: March 10, 2026 06:37 AM IST

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ഇ​ട​തു​കോ​ട്ട​യാ​ണ് ആ​റ്റി​ങ്ങ​ൽ. അ​തി​നു മു​ന്പ് ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ വി​ജ​യി​ച്ച മ​ണ്ഡ​ലം. സാ​ക്ഷാ​ൽ ആ​ർ. ശ​ങ്ക​റെ കെ. ​അ​നി​രു​ദ്ധ​ൻ 1965 ൽ ​വീ​ഴ്്ത്തി​യ​ത് ഇ​വി​ടെ​യാ​ണ്. അ​ന്നു പ​ക്ഷേ നി​യ​മ​സ​ഭ ചേ​ർ​ന്നി​ല്ല. ആ​ർ. പ്ര​കാ​ശം, വ​ക്കം പു​രു​ഷോ​ത്ത​മ​ൻ, ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ്ര​തി​നി​ധീ​ക​രി​ച്ച മ​ണ്ഡ​ലം. ച​രി​ത്രം ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ ഒ.​എ​സ്. അം​ബി​ക ഇ​വി​ടെ ജ​യി​ച്ചു ക​യ​റി​യ​ത് 31,636 വോ​ട്ടി​ന്‍റെ കൂ​റ്റ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ്.

സ​മീ​പ​കാ​ല​ങ്ങ​ളി​ൽ ബി​ജെ​പി ശ​ക്ത​മാ​യ ക​ട​ന്നു​ക​യ​റ്റം ന​ട​ത്തി​യ മ​ണ്ഡ​ലം എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ആ​റ്റി​ങ്ങ​ലി​നു​ണ്ട്. ഈ ​വ​ള​ർ​ച്ച ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 52,448 വോ​ട്ടോ​ടെ അ​വ​രെ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​ച്ചു. ഇ​ട​തു​കോ​ട്ട​യി​ലും അ​നി​ശ്ചി​ത​ത്വം ഉ​ണ്ടെ​ന്ന് ഈ ​ക​ണ​ക്കു​ക​ൾ വി​ളി​ച്ചു പ​റ​യും.

ആ​റ്റി​ങ്ങ​ലി​നെ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്ര​തി​നി​ധീ​ക​രി​ച്ച റി​ക്കാ​ർ​ഡ് വ​ക്കം പു​രു​ഷോ​ത്ത​മ​നാ​ണ്. പ​ക്ഷേ തോ​ൽ​വി​യോ​ടെ ആ​യി​രു​ന്നു വ​ക്കം ഇ​വി​ടെ അ​ര​ങ്ങേ​റി​യ​ത്. 1967 ൽ ​ക​ന്നി​യ​ങ്ക​ത്തി​ൽ സി​പി​എ​മ്മി​ലെ കെ.​പി.​കെ. ദാ​സി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. പി​ന്നീ​ട​ങ്ങോ​ട്ടു വ​ക്ക​ത്തി​ന്‍റെ തേ​രോ​ട്ട​മാ​യി​രു​ന്നു.

1970, 1977, 1980, 1982 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​റ്റി​ങ്ങ​ൽ വ​ക്ക​ത്തി​നൊ​പ്പം നി​ന്നു. 1987 ൽ ​വ​ക്കം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്ന് സി​പി​എ​മ്മി​ലെ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ കോ​ണ്‍​ഗ്ര​സി​ലെ കാ​വി​യാ​ട് ദി​വാ​ക​ര​പ്പ​ണി​ക്ക​രെ തോ​ൽ​പി​ച്ചു മ​ണ്ഡ​ലം പി​ടി​ച്ചു. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ന​ത്ത​ല​വ​ട്ട​ത്തെ വീ​ഴ്ത്തി കോ​ണ്‍​ഗ്ര​സി​ലെ ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി. 1996 ൽ ​ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ വ​ക്കം പു​രു​ഷോ​ത്ത​മ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി വീ​ണ്ടും മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തു.

2001-ൽ ​വ​ക്കം പു​രു​ഷോ​ത്ത​മ​ൻ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2006 ൽ ​കോ​ണ്‍​ഗ്ര​സി​ലെ സി. ​മോ​ഹ​ന​ച​ന്ദ്ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ഒ​രി​ക്ക​ൽകൂ​ടി ആ​റ്റി​ങ്ങ​ലി​ന്‍റെ പ്ര​തി​നി​ധി​യാ​യി. പു​ന​ർ​വി​ഭ​ജ​ന​ത്തോ​ടെ പു​തു​രൂ​പം കൈ​വ​രി​ച്ച ആ​റ്റി​ങ്ങ​ലി​ന്‍റെ രാ​ഷ്ട്രീ​യ സ്വ​ഭാ​വ​ത്തി​ലും മാ​റ്റം വ​ന്നു. തു​ട​ർ​ന്നു ന​ട​ന്ന മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​ട​തു​മു​ന്ന​ണി കൂ​റ്റ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ മ​ണ്ഡ​ലം ഇ​ട​തു ചേ​ർ​ത്തു നി​ർ​ത്തി.

2011 ൽ ​ബി. സ​ത്യ​നു ഭൂ​രി​പ​ക്ഷം 30,065, 2016 ൽ ​സ​ത്യ​ൻ വീ​ണ്ടും മ​ത്സ​രി​ച്ച​പ്പോ​ൾ ഭൂ​രി​പ​ക്ഷം 40,383. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ.​എ​സ്. അം​ബി​ക​യു​ടെ ഭൂ​രി​പ​ക്ഷം 31,636. ര​ണ്ടാ​മ​തെ​ത്തി​യ​ത് ബി​ജെ​പി​യു​ടെ പി. ​സു​ധീ​ർ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ആ​ർ​എ​സ്പി​യു​ടെ എ. ​ശ്രീ​ധ​ര​ൻ മൂ​ന്നാ​മ​താ​യി.

എ​ന്നാ​ൽ 2024 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ്റി​ങ്ങ​ലി​ൽ 6,287 വോ​ട്ടി​ന്‍റെ മു​ൻ​തൂ​ക്കം നേ​ടി​യ​തു ബി​ജെ​പി​യാ​ണ്. ഇ​ട​തു​മു​ന്ന​ണി ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ൾ യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് മു​ൻ​തൂ​ക്കം വീ​ണ്ടെ​ടു​ത്തു. അ​വ​ർ​ക്കു മ​ണ്ഡ​ല​ത്തി​ൽ 12,830 വോ​ട്ടി​ന്‍റെ മു​ൻ​തൂ​ക്കം ല​ഭി​ച്ചു.

യു​ഡി​എ​ഫ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ എ​ൻ​ഡി​എ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു. ഇ​ട​തു​മു​ൻ​തൂ​ക്കം നി​ല​നി​ൽ​ക്കു​ന്പോ​ഴും​ആ​റ്റി​ങ്ങ​ലി​ൽ മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും പ്ര​തീ​ക്ഷ വ​ച്ചു പു​ല​ർ​ത്താ​മെ​ന്നാ​ണു ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

എ​ൽ​ഡി​എ​ഫി​ന് അം​ബി​ക, സു​ധീ​ർ മ​ത്സ​രി​ച്ചേ​ക്കും, ആ​ശ​യ​ക്കു​ഴ​പ്പം തീ​രാ​തെ യു​ഡി​എ​ഫ്

നി​ല​വി​ലെ എം​എ​ൽ​എ ഒ.​എ​സ്.​അം​ബി​ക​യെ ത​ന്നെ​യാ​ണു വീ​ണ്ടും ആ​റ്റി​ങ്ങ​ലി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ ജി​ല്ല​യി​ലെ സു​ര​ക്ഷി​ത മ​ണ്ഡ​ല​മാ​യാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം ആ​റ്റി​ങ്ങ​ലി​നെ കാ​ണു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ അം​ബി​ക​യ്ക്കു​ള്ള ബ​ന്ധ​വും പൊ​തു​വേ ന​ട​ത്തി​യി​ട്ടു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണം ചെ​യ്യു​മെ​ന്നാ​ണു സി​പി​എ​മ്മി​ന്‍റെ പ്ര​തീ​ക്ഷ.

ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച​ത്. അ​വ​ർ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ടു​ക​യും ചെ​യ്തു. അ​തു​കൊ​ണ്ടു​ത​ന്നെ മ​ണ്ഡ​ലം വ​ച്ചു​മാ​റാ​ൻ ആ​ർ​എ​സ്പി നേ​തൃ​ത്വ​ത്തി​നു താ​ൽ​പ​ര്യ​മു​ണ്ട്. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് ഇ​തു​വ​രെ​യും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ മ​ണ്ഡ​ല​മാ​ണ് ആ​റ്റി​ങ്ങ​ൽ. പി. ​സു​ധീ​ർ ആ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി. രാ​ഷ്ട്രീ​യ​മാ​യി ബി​ജെ​പി​ക്കു ന​ല്ല സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​യ​തി​നാ​ൽ ഇ​ക്കു​റി​യും സു​ധീ​റി​നെ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണു പാ​ർ​ട്ടി നേ​തൃ​ത​ല​ത്തി​ലെ ധാ​ര​ണ.

K-Rail Survey

Tags : nattu vishesham Fort built Attingal

Recent News

Corehub Up