Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Balyaspandanam

അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളി​​​ൽ ബാ​​​ല്യ​​​സ്പ​​​ന്ദ​​​നം പ​​​ദ്ധ​​​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള മു​​​ന്നു മു​​​ത​​​ൽ ആ​​​റു​​​വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ ക​​​ണ്ടെ​​​ത്തി ആ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി ബാ​​​ല്യ​​​സ്പ​​​ന്ദ​​​നം പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി ബി​​​ന്ദു​​​കൃ​​​ഷ്ണ.

ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ കൂ​​​ടി സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ത്രൈ​​​മാ​​​സ ആ​​​രോ​​​ഗ്യ​​​പ​​​രി​​​ശോ​​​ധ​​​ന പ​​​ദ്ധ​​​തി​​​യാ​​​ണു ബാ​​​ല്യ​​​സ്പ​​​ന്ദ​​​നം. പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കു​​​ട്ടി​​​ക​​​ളി​​​ലെ പോ​​​ഷ​​​കാ​​​ഹാ​​​ര​​​കു​​​റ​​​വ്, വി​​​ള​​​ർ​​​ച്ച, കാ​​​ഴ്ച-​​​കേ​​​ൾ​​​വി വൈ​​​ക​​​ല്യ​​​ങ്ങ​​​ൾ മ​​​റ്റു ശാ​​​രീ​​​രി​​​ക-​​​വ​​​ള​​​ർ​​​ച്ചാ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ ക​​​ണ്ടെ​​​ത്തി തു​​​ട​​​ർ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾക്കായി ബാ​ല്യ​സ്പ​ന്ദ​നം പ​ദ്ധ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ങ്ക​​​ണ​​​വാ​​​ടി കു​​​ട്ടി​​​ക​​​ളു​​​ടെ സ​​​മ​​​ഗ്ര ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി വ​​​നി​​​താ-​​​ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന ബാ​​​ല്യ​​​സ്പ​​​ന്ദ​​​നം സ​​​മ​​​ഗ്ര അ​​​ങ്ക​​​ണ​​​വാ​​​ടി ബാ​​​ല ആ​​​രോ​​​ഗ്യ പ​​​രി​​​ശോ​​​ധ​​​നാ പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം സെ​​​പ്റ്റം​​​ബ​​​ർ ര​​​ണ്ടി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ക്കും.

വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് കൊ​​​ടു​​​ങ്ങാ​​​നൂ​​​ർ കു​​​ടും​​​ബാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ണ് അ​​​ങ്ക​​​ണ​​​വാ​​​ടി കു​​​ട്ടി​​​ക​​​ളു​​​ടെ ത്രൈ​​​മാ​​​സ ആ​​​രോ​​​ഗ്യ പ​​​രി​​​ശോ​​​ധ​​​ന പ​​​ദ്ധ​​​തി ബാ​​​ല്യ​​​സ്പ​​​ന്ദ​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ക്കു​​​ക. അ​​​ങ്ക​​​ണ​​​വാ​​​ടി കു​​​ട്ടി​​​ക​​​ളു​​​ടെ സ​​​മ​​​ഗ്ര ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​നും കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ള​​​ർ​​​ച്ച​​​യും ആ​​​രോ​​​ഗ്യ​​​നി​​​ല​​​യും കൃ​​​ത്യ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്താ​​​നും ആ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ന​​​ട​​​ത്താ​​​നു​​​മാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി ബി​​​ന്ദു കൃ​​​ഷ്ണ അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ 33,120 അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളി​​​ലൂ​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ആ​​​രോ​​​ഗ്യ​​​പ​​​രി​​​ശോ​​​ധ​​​ന ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യും തു​​​ട​​​ർ​​​പ​​​രി​​​ച​​​ര​​​ണ​​​വും ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യും.

കു​​​ട്ടി​​​ക​​​ളു​​​ടെ ശാ​​​രീ​​​രി​​​ക വ​​​ള​​​ർ​​​ച്ച, പോ​​​ഷ​​​കാ​​​ഹാ​​​ര​​​നി​​​ല, കാ​​​ഴ്ച, കേ​​​ൾ​​​വി തു​​​ട​​​ങ്ങി​​​യ ആ​​​രോ​​​ഗ്യ​​​ഘ​​​ട​​​ക​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ആ​​​വ​​​ശ്യ​​​മാ​​​യ മെ​​​ഡി​​​ക്ക​​​ൽ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും ഉ​​​റ​​​പ്പാ​​​ക്കും.
മ​​​ന്ത്രി ബി​​​ന്ദു കൃ​​​ഷ്ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷ് വ​​​ള​​​ർ​​​ച്ച നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Latest News

Corehub Up