x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ല്യ​സ്പ​ന്ദ​നം സ്ക്രീ​നിം​ഗ് ക്യാ​മ്പ് നടത്തി

വെബ്ഡെസ്ക്
Published: September 7, 2026 07:45 AM IST | Updated: September 7, 2026 07:45 AM IST

സ്ക്രീ​നിം​ഗ് ക്യാ​മ്പ്

ഇ​രി​ട്ടി: ആ​റ​ളം ഫാം ​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ "ബാ​ല്യ​സ്പ​ന്ദ​നം' പ​രി​പാ​ടി ആ​റ​ളം ഫാ​മി​ലെ വ​ള​യം​ചാ​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ​ബി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ആ​റ​ളം ഫാം ​ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ കി​ര​ൺ എം. ​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ പ്രീ​തി, അ​മ​ല, ഫ​സ്‌​ന, അ​ക്ഷ​ര, ഊ​രു​മി​ത്രം ധ​ന്യ, അ​ഖി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ആ​റ​ളം ഫാം ​കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സ്ക്രീ​നിം​ഗ് ക്യാ​മ്പും മാ​താ​പി​താ​ക്ക​ൾ​ക്ക് വ്യ​ക്തി ശു​ചി​ത്വ​ത്തെ​യും കു​ട്ടി​ക​ളെ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ അ​യ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി.തു​ട​ർ​ന്നു​ള്ള എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഫാ​മി​ലെ എ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ​യും കു​ട്ടി​ക​ളെ സ്‌​ക്രീ​നിം​ഗ് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : nattu vishesham Balyaspandanam screening camp

Recent News

Corehub Up