x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലയിൽ ‘ബാ​ല്യ​സ്പ​ന്ദ​നം’ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 10, 2026 12:01 AM IST | Updated: September 10, 2026 12:01 AM IST

‘ബാ​ല്യ​സ്പ​ന്ദ​നം' പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

കോ​ഴി​ക്കോ​ട്: അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ള്‍​ക്കു​ള്ള ത്രൈ​മാ​സ ആ​രോ​ഗ്യ പ​രി​ശോ​ധ​ന പ​ദ്ധ​തി​യാ​യ ‘ബാ​ല്യ​സ്പ​ന്ദ​നം' പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ന​വ​ചേ​ത​ന അ​ങ്ക​ണ​വാ​ടി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ് മാ​ധ​വി​ക്കു​ട്ടി നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍.​ടി. സ​രി​ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​സി.​കെ അ​ഫ്‌​സ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​ന​വ്യ തൈ​ക്കാ​ട്ടി​ല്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. എ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളി​ലും മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ മൂ​ന്ന് മു​ത​ല്‍ ആ​റ് വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്തി കു​ഞ്ഞു​ങ്ങ​ളു​ടെ വി​കാ​സ​വും വ​ള​ര്‍​ച്ച​യും ഉ​റ​പ്പാ​ക്കു​ക, തു​ട​ര്‍​പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​യും ഒ​രു​ക്കു​ക എ​ന്നി​വ​യാ​ണ് ബാ​ല്യ​സ്പ​ന്ദ​നം പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പും വ​നി​ത-​ശി​ശു വി​ക​സ​ന വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 1,108 അ​ങ്ക​ണ​വാ​ടി​ക​ളി​ലെ 9,026 കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ചു.

Tags : Balyaspandanam NattuVishasham DistrictNews

Recent News

Corehub Up