Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bank Accounts

ബാ​ങ്ക് അ​ക്കൗ​ണ്ട് ശേ​ഖ​രി​ച്ചു വിൽപ​ന; മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​​​​ച്ചി: രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന സൈ​​​​ബ​​​​ര്‍ സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍​ക്കാ​​​​യി സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ ശേ​​​​ഖ​​​​രി​​​​ച്ചു ന​​​​ല്‍​കു​​​​ന്ന മാ​​​​ഫി​​​​യാ​​​സം​​​​ഘ​​​​ത്തി​​​​ലെ മു​​​​ഖ്യ​​​​ക​​​​ണ്ണി​​​​ക​​​​ളാ​​​​യ മൂ​​​​ന്നു​​​​പേ​​​​ര്‍ അ​​​​റ​​​​സ്റ്റി​​​​ല്‍.

പ​​​​ള്ളു​​​​രു​​​​ത്തി തൈ​​​​വീ​​​​ട്ടി​​​​ല്‍ വി​​​​പി​​​​ന്‍ വി​​​​ന്‍​സെ​​​​ന്‍റ്(32), കു​​​​മ്പ​​​​ള​​​​ങ്ങി ചെ​​​​റി​​​​യ​​​​ക​​​​ട​​​​വ് വാ​​​​ഴ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ല്‍ അ​​​​ജി​​​​ത് വ​​​​ര്‍​ഗീ​​​​സ്(27), പാ​​​​ല​​​​ക്കാ​​​​ട് ആ​​​​ല​​​​ത്തൂ​​​​ര്‍ റ​​​​ഹീം മ​​​​ന്‍​സി​​​​ലി​​​​ല്‍ മു​​​​ഹ​​​​മ്മ​​​​ദ് റോ​​​​ഷ​​​​ന്‍(26) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് കൊ​​​​ച്ചി സി​​​​റ്റി സൈ​​​​ബ​​​​ര്‍ പൊ​​​​ലി​​​​സും സൈ​​​​ബ​​​​ര്‍​ഡോ​​​​മും സം​​​​യു​​​​ക്ത നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

പ്ര​​​​തി​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് അ​​​​ഞ്ച് ബാ​​​​ങ്ക് പാ​​​​സ്ബു​​​​ക്കു​​​​ക​​​​ള്‍, ഒ​​​​മ്പ​​​​തി​​​​ല​​​​ധി​​​​കം എ​​​​ടി​​​​എം കാ​​​​ര്‍​ഡു​​​​ക​​​​ള്‍, ഒ​​​​രു ചെ​​​​ക്ക്ബു​​​​ക്ക്, ബാ​​​​ങ്ക് ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍​ഡു​​​​ക​​​​ള്‍, ത​​​​ട്ടി​​​​പ്പി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച നാ​​​​ല് സിം ​​​​കാ​​​​ര്‍​ഡു​​​​ക​​​​ള്‍, മൂ​​​​ന്ന് മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണു​​​​ക​​​​ള്‍, യ​​​​മ​​​​ഹ റേ-​​​​സെ​​​​ഡ് ആ​​​​ര്‍ സ്‌​​​​കൂ​​​​ട്ട​​​​ര്‍ എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് ന​​​​ല്‍​കി​​​​യാ​​​​ല്‍ പ​​​​ണം ന​​​​ല്‍​കാ​​​​മെ​​​​ന്നു വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത് മ​​​​റ്റു​​​​ള്ള​​​​വ​​​​രെ പ്ര​​​​ലോ​​​​ഭി​​​​പ്പി​​​​ച്ച് അ​​​​വ​​​​രു​​​​ടെ പേ​​​​രി​​​​ലു​​​ള്ള ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ പാ​​​​സ് ബു​​​​ക്കു​​​​ക​​​​ള്‍, എ​​​​ടി​​​​എം കാ​​​​ര്‍​ഡു​​​​ക​​​​ള്‍, ചെ​​​​ക്ക്​​​​ബു​​​​ക്കു​​​​ക​​​​ള്‍, സിം ​​​​കാ​​​​ര്‍​ഡു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ ശേ​​​​ഖ​​​​രി​​​​ച്ച് സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന സം​​​​ഘ​​​​ങ്ങ​​​​ള്‍​ക്ക് കൈ​​​​മാ​​​​റു​​​​ന്ന ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രാ​​​​ണ് ഇ​​​​വ​​​​ര്‍.

സ​​​​മാ​​​​ന​​​​രീ​​​​തി​​​​യി​​​​ലു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ല്‍ ഏ​​​​ര്‍​പ്പെ​​​​ട്ട​​​​തി​​​​ന് വി​​​​പി​​​​ന്‍ വി​​​​ന്‍​സെ​​​​ന്‍റി​​​​നെ​​​​തി​​​​രേ കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം, അ​​​​രൂ​​​​ര്‍ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​യി ര​​​​ണ്ടു കേ​​​​സു​​​​ക​​​​ളും അ​​​​ജി​​​​ത് വ​​​​ര്‍​ഗീ​​​​സി​​​​നെ​​​​തി​​​​രേ വി​​​​യ​​​​പു​​​​രം പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ല്‍ ഒ​​​​രു കേ​​​​സും നി​​​​ല​​​​വി​​​​ലു​​​​ണ്ട്.

വി​​​​വി​​​​ധ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ വ്യാ​​​​ജ പ്രൊ​​​​ഫൈ​​​​ലു​​​​ക​​​​ള്‍ സൃ​​​​ഷ്‌​​​ടി​​​​ച്ചാ​​​​ണു പ്ര​​​​തി​​​​ക​​​​ള്‍ പ​​​​ര​​​​സ്പ​​​​രം ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. ടെ​​​​ലി​​​​ഗ്രാം ഗ്രൂ​​​​പ്പ് വ​​​​ഴി​​​​യാ​​​​ണ് ഇ​​​​വ​​​​ര്‍ മു​​​​ഹ​​​​മ്മ​​​​ദ് റോ​​​​ഷ​​​​നു​​​​മാ​​​​യി സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ലാ​​​​യ​​​​ത്. ഒ​​​​രു ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ന് 10,000 രൂ​​​​പ​​​​യാ​​​​ണു വി​​​​പി​​​​നും അ​​​​ജി​​​​ത്തും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

കൊ​​​​ച്ചി സി​​​​റ്റി പൊ​​​​ലി​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ ആ​​​​ര്‍. നി​​​​ശാ​​​​ന്തി​​​​നി​​​​യു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ന​​​​ട​​​​ത്തി​​​​യ സൈ​​​​ബ​​​​ര്‍ പ​​​​ട്രോ​​​​ളിം​​​​ഗി​​​​ലാ​​​​ണ് അ​​​​ന്ത​​​​ര്‍​സം​​​​സ്ഥാ​​​​ന ബ​​​​ന്ധ​​​​ങ്ങ​​​​ളു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പ് ശൃം​​​​ഖ​​​​ല​​​​യെ​​​​ക്കു​​​​റി​​​​ച്ച് പൊ​​​​ലി​​​​സി​​​​നു വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​ത്.​

പ്ര​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും സം​​​​ഘ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up