Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bmw

നെ​ടു​മ്പാ​ശേ​രി അ​പ​ക​ടം; മി​നി കൂ​പ്പ​റി​ന്‍റെ ഇ​ഡി​ആ​ർ ജ​ർ​മ്മ​നി​യി​ലേ​ക്ക് അ​യ​ക്കും

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് ഡാ​റ്റ റെ​ക്കോ​ർ​ഡ​ർ (ഇ​ഡി​ആ​ർ) വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ വൈ​കും. വാ​ഹ​ന​ത്തി​ലെ ഇ​ഡി​ആ​ർ ജ​ർ​മ​നി​യി​ലേ​ക്ക് അ​യ​ച്ച് ബി​എം​ഡ​ബ്ല്യു ആ​സ്ഥാ​ന​ത്തെ വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ വി​വ​ര​ങ്ങ​ൾ പൊ​ലി​സി​ന് കൈ​മാ​റൂ. ക​മ്പ​നി​യു​ടെ സ്വ​കാ​ര്യ​താ ന​യ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം.

അ​തി​നി​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഗോ​പി​ക​യു​ടെ കു​ടും​ബം സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി. അ​ഡ്വ. ജോ​ൺ എ​സ്. റാ​ൽ​ഫി​ന്‍റെ പേ​രാ​ണ് കു​ടും​ബം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും കു​ടും​ബം ക​ത്ത​യ​ച്ചു.

അ​തേ​സ​മ​യം കേ​സി​ലെ പ്ര​തി​ക​ളാ​യ സു​ഹൈ​ൽ സ​ജീ​വ്, നി​ന​വ്, ജോ​യ​ൽ എ​സ്.​ആ​ന്‍റോ, അ​മീ​ൻ ഷാ ​എ​ന്നി​വ​ർ എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ൾ സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​തി​ക​ളെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ളും പൊ​ലി​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 11ന് ​പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് മ​ട​ക്കി​മ​ല സ്വ​ദേ​ശി​നി ദേ​വി​ക സ​ന്തോ​ഷ്, പാ​ല​ക്കാ​ട് മ​ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി ഗോ​പി​ക, ക​ർ​ണാ​ട​ക സു​ള്ള്യ സ്വ​ദേ​ശി ഇ​യാ​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.

National

അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന ബി​എം​ഡ​ബ്ല്യു ത​ക​ർ​ന്ന് ത​രി​പ്പ​ണം, ര​ണ്ടു മ​ര​ണം

മും​ബൈ: മും​ബൈ-​വ​ഡോ​ദ​ര ഹൈ​വേ​യി​ൽ ബ​ദ്‌​ലാ​പൂ​രി​ന് സ​മീ​പം അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബി​എം​ഡ​ബ്ല്യു കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ലി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബ​ദ്‌​ലാ​പൂ​ർ സ്വ​ദേ​ശി​ക​ളാ​യ യോ​ഗേ​ഷ് ദി​ഗെ, റി​ക്കേ​ബ ജാ​ക്ക​പ്പ് എ​ന്നി​വ​രാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ന​ന്ദ് എ​ന്ന മൂ​ന്നാ​മ​ത്തെ​യാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ളെ താ​നെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ​യാ​യി​രു​ന്നു ദാ​രു​ണ​മാ​യ അ​പ​ക​ടം ന​ട​ന്ന​ത്. ടി​റ്റ്‌​വാ​ല​യി​ൽ നി​ന്ന് ബ​ദ്‌​ലാ​പൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബി​എം​ഡ​ബ്ല്യു സ്പോ​ർ​ട്സ് കാ​ർ. അ​പ​ക​ട​സ​മ​യ​ത്ത് കാ​ർ മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 250 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​മി​ത​വേ​ഗ​ത​യെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി. ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ റോ​ഡി​ൽ പ​ല​യി​ട​ത്താ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സു​ഹൃ​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു മൂ​വ​രു​മെ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ൽ ബ​ദ്‌​ലാ​പൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. അ​പ​ക​ട​ത്തി​ന് പി​ന്നി​ൽ മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച​താ​ണോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Business

ബി​എം​ഡ​ബ്ല്യു​വി​ന് വി​ല്പ​നനേ​ട്ടം

കൊ​​​​ച്ചി: ബി​​​​എം​​​​ഡ​​​​ബ്ല്യു ഗ്രൂ​​​​പ്പ് ഓ​​​​ഫ് ഇ​​​​ന്ത്യ ന​​​​ട‌​​​​പ്പ് സാ​​​​ന്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷം ആ​​​​ദ്യ​​​പാ​​​​ദ​​​​ത്തി​​​​ല്‍ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച വി​​​​ല്പ​​​​ന​​​നേ​​​​ട്ടം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 4,567 കാ​​​​റു​​​​ക​​​​ളാ​​​​ണ് വി​​​​റ്റ​​​​ഴി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 17 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ആ​​​​ദ്യ​​​​പാ​​​​ദ​​​​ത്തി​​​​ൽ 1,185 ഇ​​​​ല​‌​‌​‌​ക്‌ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​റ്റ​​​​ഴി​​​​ച്ചു.

ആ​​​​കെ വി​​​​ല്പ​​​​ന​​​​യി​​​​ല്‍ 26 ശ​​​​ത​​​​മാ​​​​നം ഇ​​​​ല​​​​ക്‌ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ഡം​​​​ബ​​​​ര ഇ​​​​വി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ 70 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം വി​​​​പ​​​​ണി​​​വി​​​​ഹി​​​​ത​​​​മാ​​​​ണ് ഇ​​​​തോ​​​​ടെ ക​​​​മ്പ​​​​നി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ബി​​​​എം​​​​ഡ​​​​ബ്ല്യു മോ​​​​ട്ടോ​​​​റാ​​​​ഡ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ 1,216 ബൈ​​​​ക്കു​​​​ക​​​​ള്‍ ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ വി​​​​റ്റ​​​​ഴി​​​​ച്ചു. പു​​​​തി​​​​യ 27 പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നാ​​​​ണു ക​​​​മ്പ​​​​നി ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും അ​​​​ടു​​​​ത്ത മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ന​​​​കം എ​​​​ട്ട് പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ള്‍​ക്കൂ​​​​ടി വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Auto

ബി​എം​ഡ​ബ്ല്യു വാ​ഹ​ന​ങ്ങ​ൾ​ക്ക് ര​ണ്ട് ശ​ത​മാ​നം വ​രെ വി​ല വ​ർ​ധി​ക്കും

ബി​എം​ഡ​ബ്ല്യു വാ​ഹ​ന​ങ്ങ​ളു​ടെ വി​ല ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ര​ണ്ട് ശ​ത​മാ​നം വ​രെ വ​ർ​ധി​ക്കു​മെ​ന്ന് ബി​എം​ഡ​ബ്ല്യു ഗ്രൂ​പ്പ് ഇ​ന്ത്യ അ​റി​യി​ച്ചു. വ​ർ​ധി​ച്ചു​വ​രു​ന്ന ലോ​ജി​സ്റ്റി​ക്സ്, മെ​റ്റീ​രി​യ​ൽ ചെ​ല​വു​ക​ൾ, രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച എ​ന്നി​വ മൂ​ല​മു​ണ്ടാ​കു​ന്ന ആ​ഘാ​തം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് ജ​ർ​മൻ ആ​ഡം​ബ​ര കാ​ർ നി​ർ​മാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ബി​എം​ഡ​ബ്ല്യു, മി​നി ബ്രാ​ൻ​ഡു​ക​ൾ​ക്ക് കീ​ഴി​ലു​ള്ള എ​ല്ലാ മോ​ഡ​ലു​ക​ൾ​ക്കും ഈ ​വി​ല വ​ർ​ധ​ന​വ് ബാ​ധ​ക​മാ​യി​രി​ക്കും. ക​മ്പ​നി​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്ത് ശ​ക്ത​മാ​യ ആ​വ​ശ്യ​ക​ത​യു​ണ്ടെ​ങ്കി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന ചെ​ല​വു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഏ​പ്രി​ൽ ഒന്ന് മു​ത​ൽ വി​ല​യി​ൽ മാ​റ്റം വ​രു​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ബി​എം​ഡ​ബ്ല്യു ഗ്രൂ​പ്പ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ ഹ​ർ​ദീ​പ് സിം​ഗ് ബ്രാ​ർ പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന പ്ര​ക​ട​നം, ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ, ലോ​കോ​ത്ത​ര സേ​വ​നം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ൻ ഈ ​വി​ല പ​രി​ഷ്ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​എം​ഡ​ബ്ല്യു കൂ​ടാ​തെ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ഇ​ന്ത്യ, ഔ​ഡി ഇ​ന്ത്യ എ​ന്നീ ക​മ്പ​നി​ക​ളും അ​ടു​ത്ത മാ​സം മു​ത​ൽ വി​ല വ​ർ​ധി​പ്പി​ക്കു​മെ​ന്ന് നേ​ര​ത്തെ ​ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

National

16 വ​യ​സു​കാ​ര​ന്‍റെ വൈ​രാ​ഗ്യം; കൗ​മാ​ര​ക്കാ​ർ ഓ​ടി​ച്ച സ്കൂ​ട്ട​റി​ൽ ആ​ഡം​ബ​ര കാ​ർ ഇ​ടി​പ്പി​ച്ചു, ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ മു​ൻ​കാ​ല വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് 16 വ​യ​സു​കാ​ര​ൻ ആ​ഡം​ബ​ര വാ​ഹ​നം സ്കൂ​ട്ട​റി​ൽ ഇ​ടി​പ്പി​ച്ച് ര​ണ്ടു​പേ​രെ പ​രി​ക്കേ​ൽ​പ്പി​ച്ചു. 14 വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഏ​ഴു മാ​സം മു​മ്പു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 16കാ​ര​നെ​തി​രെ ബി​എ​ൻ​എ​സ്, മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഏ​ഴു മാ​സം മു​മ്പ് പ​രാ​തി​കാ​ര​നും സു​ഹൃ​ത്തും ഒ​രു ക​ട​യി​ൽ കാ​പ്പി കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ 16കാ​ര​ൻ ഇ​വ​രെ തു​റി​ച്ചു നോ​ക്കു​ക​യും ഇ​തേ​തു​ട​ർ​ന്ന് ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തു. മ​റ്റു​ള്ള​വ​ർ ഇ​ട​പെ​ട്ട് വ​ഴ​ക്ക് അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും 16കാ​ര​ൻ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പ​രാ​തി​ക്കാ​ര​നും സു​ഹൃ​ത്തും ഗം​ഗാ​പൂ​ർ റോ​ഡി​ലൂ​ടെ സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ൾ പ​തി​നാ​റു​കാ​ര​ൻ പി​ന്നി​ൽ വ​ന്ന് തു​ട​ർ​ച്ച​യാ​യി ഹോ​ൺ മു​ഴ​ക്കി. പ​തി​നാ​റു​കാ​ര​ന് വ​ഴി​കൊ​ടു​ക്കാ​നാ​യി സ്കൂ​ട്ട​ർ ഇ​ട​ത് വ​ശ​ത്തേ​ക്ക് ഒ​തു​ക്കു​മ്പോ​ഴാ​ണ് കാ​ർ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ വ​ന്ന് ഇ‌​ടി​ച്ച് ക​യ​റ്റി​യ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ളു​ടെ ര​ണ്ട് കാ​ലു​ക​ളി​ലും മ​റ്റൊ​രാ​ളു​ടെ മു​ഖ​ത്തും കൈ​ക​ളി​ലും കാ​ലു​ക​ളി​ലും പ​രി​ക്കേ​റ്റു. ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

 

Editorial

ബി​എം​ഡ​ബ്ല്യു​ക്കാ​ല​ത്തെ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ

അ​ഞ്ചു കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന ബി​എം​ഡ​ബ്ല്യു കാ​റു​ക​ൾ വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്നു ലോ​ക്പാ​ൽ പി​ൻ​വാ​ങ്ങി​യ​ത് ജ​ന​വി​കാ​രം എ​തി​രാ​യ​തു​കൊ​ണ്ടാ​ണ്. എ​ങ്കി​ലും, ആ​ർ​ഭാ​ട​വും ധൂ​ർ​ത്തും അ​ഴി​മ​തി​ത​ന്നെ​യാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ച ജ​ന​ത്തെ അ​ഴി​മ​തി​വി​രു​ദ്ധ സ്ഥാ​പ​ന​മാ​യ ലോ​ക്പാ​ൽ അം​ഗീ​ക​രി​ച്ച​ത് ജ​നാ​ധി​പ​ത്യ​ത്തി​ൽ പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണ്.

ഇ​തേ മാ​തൃ​ക​യി​ൽ, അ​ഴി​മ​തി​യു​ടെ​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്‍റെ​യും ഉ​ദാ​ഹ​ര​ണ​മാ​യ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നും പി​ന്മാ​റി​ക്കൂ​ടേ? ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ള​ല്ല; പ​റ്റു​മോ ഇ​ല്ല​യോ എ​ന്ന മ​റു​പ​ടി​യാ​ണ് ആ​വ​ശ്യം. അ​താ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​വി​രു​ദ്ധ​ത​യും സു​താ​ര്യ​ത​യും നി​ർ​വ​ചി​ക്കു​ന്ന​ത്.

നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി​ക്കു വി​ടു​മെ​ന്ന ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, ന​ഗ​ര​സ​ഭ​ക​ള്‍, സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​ക​ള്‍, ശി​ശു​മ​ന്ദി​ര​ങ്ങ​ള്‍, ന​ഴ്സ​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ജോ​ലി ചെ​യ്ത താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും പ​തി​നൊ​ന്നി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​യ​മ​നം ല​ഭി​ച്ച​വ​രെ​യും സ്ഥി​ര​പ്പെ​ടു​ത്താ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ല്‍​കി​യ​ത്. അ​ഴി​മ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന നീ​ക്ക​മാ​ണി​ത്. പ്ര​വൃ​ത്തി ഇ​താ​ണെ​ങ്കി​ലും അ​ടു​ത്ത പ്ര​ക​ട​ന​പ​ത്രി​ക​യി​ലും ഈ ​വാ​ഗ്ദാ​നം പ്ര​തീ​ക്ഷി​ക്കാം.

സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലു​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ര​ണ്ടു ല​ക്ഷ​ത്തോ​ളം താ​ത്കാ​ലി​ക-​ക​രാ​ർ ജീ​വ​ന​ക്കാ​രു​ണ്ട​ന്നും മ​ഹാ​ഭൂ​രി​പ​ക്ഷ​വും ഇ​ട​ത് അ​നു​ഭാ​വി​ക​ളാ​ണെ​ന്നു​മാ​ണ് അ​റി​യു​ന്ന​ത്. ഇ​ട​തോ വ​ല​തോ എ​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​നം, ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ​യു​ള്ള നി​യ​മ​ന​ങ്ങ​ൾ ന​ഗ്ന​മാ​യ അ​ഴി​മ​തി​യാ​ണ് എ​ന്ന​താ​ണ്. പാ​ർ​ട്ടി ബ​ന്ധ​ങ്ങ​ൾ യോ​ഗ്യ​ത​ക​ളെ മ​റി​ക​ട​ക്കു​ന്ന​തും യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​ക്കു​ന്ന​തു​മൊ​ക്കെ സു​താ​ര്യ​ഭ​ര​ണ​ത്തി​ന്‍റെ മു​ൻ​വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​യ്ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള ഐ​ടി വ​കു​പ്പി​ലും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.

താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കു നീ​തി ഉ​റ​പ്പാ​ക്കു​ന്നു എ​ന്ന വ്യാ​ഖ്യാ​നം പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളു​ടെ സ്ഥി​രം ന്യാ​യീ​ക​ര​ണ​മാ​യി മാ​റ്റി​യ​തി​ൽ മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്കു പ​ങ്കു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ ഈ ​അ​ഴി​മ​തി​യെ പു​തി​യ ത​ല​ത്തി​ലെ​ത്തി​ച്ചു. താ​ത്കാ​ലി​ക ഒ​ഴി​വു​ക​ൾ നി​യ​മ​ന ഏ​ജ​ൻ​സി​ക​ൾ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രി​ക്കു​ക, പാ​ർ​ട്ടി​യോ​ടു കൂ​റു​ള്ള ജീ​വ​ന​ക്കാ​രെ തി​രു​കി​ക്ക​യ​റ്റു​ക, പി​ന്നീ​ട് നീ​തി​യെ​ക്കു​റി​ച്ചു പ്ര​സം​ഗി​ച്ച് പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ സ്ഥി​ര​പ്പെ​ടു​ത്തു​ക എ​ന്ന​തൊ​ക്കെ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​ക്ഷി​രാ​ഷ്‌​ട്രീ​യ​വ​ത്ക​ര​ണ​ത്തി​നു​ള്ള കു​റു​ക്കു​വ​ഴി​യാ​യി. 25 ല​ക്ഷ​ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​രു ചേ​ർ​ത്തു കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് ഈ ​അ​ഴി​മ​തി.

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ വ​ഴി​യ​ല്ലാ​തെ വി​വി​ധ വ​കു​പ്പു​ക​ളി​ലും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ വി​ശ​ദ​പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച​ത് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്. പ​ല വ​കു​പ്പു​ക​ളും താ​ത്കാ​ലി​ക, ക​രാ​ർ ഒ​ഴി​വു​ക​ൾ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ അ​റി​യി​ക്കു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി റാ​ങ്ക് ലി​സ്റ്റി​ല്‍ ഇ​ടം നേ​ടി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും കാ​ത്തി​രി​പ്പി​ലാ​ണ്. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ​യും പി​എ​സ്‌​സി​യു​ടെ​യും പ​ണി പാ​ർ​ട്ടി ഓ​ഫീ​സു​ക​ളെ​യും നേ​താ​ക്ക​ളെ​യും ഏ​ൽ​പ്പി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ് പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ. സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് 2006ൽ ​ഉ​മാ​ദേ​വി കേ​സി​ല്‍ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ്, ‘അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ’ ന​ട​ത്താ​നു​ള്ള ത​ത്ര​പ്പാ​ട് അ​ഴി​മ​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ എ​ഴു​തി​ച്ചേ​ർ​ക്കാ​നാ​കൂ.

ഒ​ഴി​വു​ക​ൾ പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ​ക്കു പ​ക​രം, നി​യ​മ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​നി​ലൂ​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​താ​ര്യ​മാ​ക്കു​ക​യും ഫ​ലം മാ​ർ​ക്ക് സ​ഹി​തം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ നി​യ​മ​ന​ന​ട​പ​ടി​ക​ൾ ല​ളി​ത​വും സു​താ​ര്യ​വു​മാ​കും. പ​ക്ഷേ, അ​ത്, അ​ഴി​മ​തി ല​ക്ഷ്യ​മാ​ക്കാ​ത്ത ഇ​ച്ഛാ​ശ​ക്തി​യു​ള്ള സ​ർ​ക്കാ​രു​ക​ൾ​ക്കേ ക​ഴി​യൂ. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ അ​സാ​ധു​വാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​നു വേ​ണ​മെ​ങ്കി​ൽ പ്ര​ഖ്യാ​പി​ക്കാം. പ​ക്ഷേ, അ​തി​നും വേ​ണം അ​ഴി​മ​തി​വി​രു​ദ്ധ​ത​യു​ടെ ഇ​ച്ഛാ​ശ​ക്തി.

Latest News

Corehub Up