Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Campaign Begins

Wayanad

ല​ഹ​രി വി​രു​ദ്ധ മാ​സാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി

ക​ല്ലോ​ടി: മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ര്‍​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ന്‍​സി​യു​ടെ കീ​ഴി​ലു​ള്ള ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്‌ യു​പി സ്‌​കൂ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​യാ​യ തൂ​ഫാ​നോ​ട് ബ​ന്ധ​പ്പെ​ടു​ത്തി സു​ധീ​രം 2026 എ​ന്ന പേ​രി​ല്‍ ല​ഹ​രി വി​രു​ദ്ധ മാ​സാ​ച​ര​ണ​വും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.

മാ​ന​ന്ത​വാ​ടി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എ​ന്‍. സു​നി​ല്‍ കു​മാ​ര്‍ ല​ഹ​രി വി​രു​ദ്ധ പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലീ​ല ബാ​ല​ന്‍ നി​ര്‍​വ​ഹി​ച്ചു. ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളും ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ല്‍​ക്കു​ന്ന വി​പു​ല​മാ​യ പ​ദ്ധ​തി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ജോ​സ് പ​ള്ള​ത്ത്, സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് ഞ​ള്ള​മ്പു​ഴ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​നീ​ഷ് തോ​മ​സ്, വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി ക​ണ്‍​വീ​ന​ര്‍ ജോ​സ്‌​ലി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up