x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഴ​യി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ മെ​ഗാ ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്കം


Published: May 24, 2026 06:19 AM IST | Updated: May 24, 2026 06:19 AM IST

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തും പു​ളി​ങ്ങോം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മ​ഴ​ക്കാ​ല​ത്തി​ന് മു​ന്പാ​യു​ള്ള ര​ണ്ടാം ഘ​ട്ട മെ​ഗാ​ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ചെ​റു​പു​ഴ പോലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ന വി​ല്യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ല​ളി​ത ബാ​ബു, കെ.​ഡി. പ്ര​വീ​ൺ, ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്‌​എ​ച്ച്ഒ കെ.​ജെ. ജോ​ബി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​റ്റാ​ജ് തോ​മ​സ്, കൃ​ഷി ഓ​ഫീ​സ​ർ കെ.​ആ​ർ. ജി​തി​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​മു​ഹ​മ്മ​ദ് ശ​രീ​ഫ്, ജോ​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്പി​സി വി​ദ്യാ​ർ​ത്ഥി​ക​ൾ, ആ​ശാ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡെ​ങ്കി​പ്പ​നി​ക്ക് എ​തി​രെ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി തോ​ട്ട​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങാം പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

Tags : nattu vishesham Mega cleaning campaign begins

Recent News

Corehub Up