Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cardamom

ഏ​ല​ക്ക​യു​ടെ ച​ര​ക്കൊ​ഴു​ക്ക്

 കൊ​ച്ചി: ആ​ഗോ​ള​ത​ല​ത്തി​ല്‍ കു​രു​മു​ള​ക് ല​ഭ്യ​ത​യി​ലെ കു​റ​വ് ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​യെങ്കിലും അ​ന്ത​ര്‍​സം​സ്ഥാ​ന വ്യാ​പാ​രി​ക​ളും ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രും കൈ​കോ​ര്‍​ത്ത് കൊ​ച്ചി വി​പ​ണി​യി​ല്‍ വി​ല ഇ​ടി​ച്ചു. വി​യ​റ്റ്‌​നാ​മി​ല്‍ കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി​യു​ടെ പ്രാ​ധാ​ന്യം അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്.

ക​യ​റ്റു​മ​തി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍​നി​ന്നു​ള്ള ച​ര​ക്ക് ല​ഭ്യ​ത ചു​രു​ങ്ങി​യ​തോ​ടെ കം​ബോ​ഡി​യ, ബ്ര​സീ​ല്‍, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​തി​ന​കം 50,000 ട​ണ്ണി​ല​ധി​കം കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി ചെ​യ്ത് വി​യ​റ്റ്‌​നാം ക​യ​റ്റു​മ​തി​ക്കാ​വ​ശ്യ​മാ​യ ച​ര​ക്ക് സം​ഘ​ടി​പ്പി​ച്ചു.

ഈ ​വ​ര്‍​ഷം ഇ​തി​ന​കം ര​ണ്ട് ല​ക്ഷം ട​ണ്ണി​ല​ധി​കം മു​ള​ക് അ​മേ​രി​ക്ക​യി​ലേ​ക്കും ചൈ​ന​യി​ലേ​ക്കും മ​റ്റ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മാ​യി അ​വ​ര്‍ ഷി​പ്പ്മെ​ന്‍റ് ന​ട​ത്തി. കം​ബോ​ഡി​യ​യി​ല്‍​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 250 ശ​ത​മാ​നം ഉ​യ​ര്‍​ന്ന​തി​ല്‍​നി​ന്നു​ത​ന്നെ സ്ഥി​തി​ഗ​തി​ക​ള്‍ എ​ത്ര​മാ​ത്രം സ​ങ്കീ​ര്‍​ണ​മാ​മെ​ന്ന് വ്യ​ക്ത​മാ​ണ്.

ഇ​ന്ത്യ​ന്‍ കു​രു​മു​ള​ക് വി​പ​ണി ഈ ​വാ​രം ഒ​രു ഏ​കീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കാം. ഉ​യ​ര്‍​ന്ന ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗ​വും പ​രി​മി​ത​മാ​യ ക​ര്‍​ഷ​ക വി​ല്പ​ന​യും വി​പ​ണി​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്നു. അ​തേ​സ​മ​യം, വ്യ​വ​സാ​യി​ക​ളി​ല്‍​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ഭീ​ഷ​ണി​ക​ളും ക​യ​റ്റു​മ​തി മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള നി​യ​ന്ത്രി​ത വാ​ങ്ങ​ലും കു​തി​പ്പി​നെ താ​ല്‍​ക്കാ​ലി​ക​മാ​യി ത​ട​യാം.

അ​ണ്‍​ഗാ​ര്‍​ബി​ള്‍​ഡ് മു​ള​ക് വാ​രാ​ന്ത്യ​ത്തി​ല്‍ 70,100 രൂ​പ​യി​ലാ​ണ്. കു​രു​മു​ള​ക് ഒക്‌ടോ​ബ​ര്‍ അ​വ​ധി​യെ 733 രൂ​പ​യി​ല്‍​നി​ന്ന് 736 വ​രെ ഉ​യ​ര്‍​ത്തി​യ​ശേ​ഷം 729ലേ​ക്ക് ത​ള​ര്‍​ത്തി. മാ​സാ​രം​ഭ​ത്തി​ല്‍ 720 രൂ​പ​യാ​യി​രു​ന്നു. അ​വ​ധി​യി​ല്‍ ഇ​ട​പാ​ടു​ക​ളു​ടെ വ്യാ​പ്തി നാ​മ​മാ​ത്ര​മാ​യ​ത് ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഉ​ത്പ​ന്ന​ത്തെ എ​ളു​പ്പ​ത്തി​ല്‍ ത​ള​ര്‍​ത്താ​നാ​യി. നി​ല​വി​ല്‍ 724ലെ ​സ​പ്പോ​ര്‍​ട്ട് അ​വ​ര്‍ ത​ക​ര്‍​ക്കു​മോ​യെ​ന്നതാണ് സ്റ്റോ​ക്കി​സ്റ്റു​ക​ള്‍ ഉ​റ്റു​നോ​ക്കു​ക. ച​ര​ക്ക് കൈ​വ​ശ​മു​ള്ള​വ​രെ വി​പ​ണി​യി​ലേ​ക്ക് അ​ടു​പ്പി​ക്കാ​ന്‍ ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ര്‍ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തും. പ്ര​ത്യേ​കി​ച്ച്, ഒ​ക്‌‌ടോ​ബ​ര്‍ അ​വ​ധി​ക്ക് ‘ചോ​ര​കു​ടി​ക്കു​ന്ന അ​വ​ധി' എ​ന്ന പേ​ര് കൂ​ടി​യു​ള്ള​തി​നാ​ല്‍.

നി​ല​വി​ലെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ല്‍ ഇ​ക്കു​റി ചോ​ര​കു​ടി​ക്കു​ക ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രാ​വും. കാ​ര​ണം, ന​മ്മു​ടെ പു​തി​യ വി​ള​വ് സ​ജ്ജ​മാ​കാ​ന്‍ ചു​രു​ങ്ങി​യ​ത് ഫെ​ബ്രു​വ​രി വ​രെ കാ​ത്തി​രി​ക്ക​ണം. ഒ​രു​പ​ക്ഷേ കാ​ത്തി​രി​പ്പ് മാ​ര്‍​ച്ചി​ലേ​ക്കും നീ​ളാം. ക​രു​ത​ല്‍​ശേ​ഖ​രം കൈ​വ​ശ​മു​ണ്ടെ​ങ്കി​ല്‍ മു​ന്നി​ലു​ള്ള അ​ഞ്ച് മാ​സ​ങ്ങ​ളി​ലെ സാ​ധ്യ​ത​ക​ള്‍ ഉ​ത്പാ​ദ​ന​മേ​ഖ​ല​യ്ക്ക് നേ​ട്ട​മാ​ക്കാ​നാ​വും.

കേ​ര​ള​ത്തി​ലും ക​ര്‍​ണാ​ട​ക​യി​ലും അ​ടു​ത്ത സീ​സ​ണി​ലെ മു​ള​ക് ഉത്പാ​ദ​ന സാ​ധ്യ​ത​ക​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ മ​ഴ​യു​ടെ ല​ഭ്യ​ത​യും പ്ര​ധാ​ന ഘ​ട​ക​മാ​കും. എ​ല്‍- നി​നോ പ്ര​തി​ഭാ​സം സൃ​ഷ്ടി​ച്ച ആ​ഘാ​ത​ത്തി​ലാ​ണ് കാ​ര്‍​ഷി​ക കേ​ര​ളം. തു​ലാ​വ​ര്‍​ഷ​ത്തി​ന്‍റെ വ​ര​വി​നെ അ‌ടിസ്ഥാനമാ​ക്കി​യാ​കും അ​ടു​ത്ത സീ​സ​ണി​ലെ വി​ള​വ് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യു​ണ്ടാ​വു​ക.

ഇ​തി​നി​ട​യി​ല്‍ ആ​ന്‍​ഡ​മാ​ന്‍ ദ്വീ​പ്സ​മൂ​ഹ​ത്തി​ലേ​ക്ക് ഈ ​സീ​സ​ണി​ലെ ആ​ദ്യ ചു​ഴ​ലി​ക്കാ​റ്റാ​യ അ​ര്‍​ണ​ബ് ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നെ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ക​യാ​ണ്. ഈ ​മേ​ഖ​ല​യി​ലെ​ത്തി​യാ​ല്‍ തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി കേ​ര​ള​ത്തി​ല്‍ മ​ഴ​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കാം.

വ​ര​ണ്ടു​ണ​ങ്ങി​യ ഭൂ​മി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ മ​ണ്ണി​ലെ ഈ​ര്‍​പ്പം നി​ല​നി​ര്‍​ത്താ​നും കാ​ര്‍​ഷി​ക​വി​ള​ക​ളെ നാ​ശ​ത്തി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കാ​നും ക​ഴി​യൂ. എ​ല്‍- നി​നോ പ്ര​തി​ഭാ​സം മൂ​ലം തു​ലാ​വ​ര്‍​ഷ​ത്തി​ന്‍റെ വ​ര​വി​ന് അ​ല്പം കാ​ല​താ​മ​സം നേ​രി​ട്ടാ​ലും ഈ ​വാ​രം മ​ഴ ല​ഭി​ച്ചാ​ല്‍ കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് ആ​ശ്വാ​സമാകും.

റ​ബർ ഉത്പാദനം കുറഞ്ഞു

തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ള്‍ റ​ബ​ര്‍ ഉ​ല്‍​പാ​ദ​ന-​വി​പ​ണ​ന മേ​ഖ​ല​ക​ളു​ടെ പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി. വ​ര​ള്‍​ച്ചാ​ഭീ​ഷ​ണി​യും ഉ​യ​ര്‍​ന്ന പ​ക​ല്‍ താ​പ​നി​ല​യും ടാ​പ്പിം​ഗ് ദി​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​ത് ലാ​റ്റ​ക്സ് ല​ഭ്യ​ത കു​റ​ച്ചു.

സം​സ്ഥാ​ന​ത്തു​ത​ന്നെ നി​ല​വി​ല്‍ ഒ​രു ഡ​സ​നി​ല​ധി​കം മ​ര​ങ്ങ​ള്‍ വെ​ട്ടി​യാ​ലും ഒ​രു ഷീ​റ്റി​നു​ള്ള പാ​ല്‍ ക​ണ്ടെ​ത്തു​ക ക്ലേ​ശ​ക​ര​മാ​ണ്. ഇ​ത് ഉ​ത്പാ​ദ​ക​ര്‍​ക്ക് സാ​മ്പ​ത്തി​കന​ഷ്ടം വ​രു​ത്തു​ന്ന​തി​നാ​ല്‍ ടാ​പ്പിം​ഗ് ദി​ന​ങ്ങ​ള്‍ കു​റ​യ്ക്കു​ക​യാ​ണ് ഏ​ക മാ​ര്‍​ഗം. ഉ​ത്പാ​ദ​നം ജൂ​ണ്‍-​സെ​പ്റ്റം​ബ​റി​ല്‍ കു​റ​ഞ്ഞെ​ന്ന് ട​യ​ര്‍ നി​ര്‍​മാ​താ​ക്ക​ള്‍​ക്കും ഇ​ത​ര വ്യ​വ​സാ​യി​ക​ള്‍​ക്കും വ്യ​ക്ത​മാ​യി അ​റി​യാം. എ​ന്നാ​ല്‍ നി​ര​ക്ക് ഉ​യ​ര്‍​ത്താ​തെ അ​വ​ര്‍ ല​ഭ്യ​മാ​യ ഷീ​റ്റ് കൈ​ക്ക​ലാ​ക്കു​ന്നു. കി​ലോ 300 രൂ​പ​യെ​ന്ന മോ​ഹം കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍ നി​ല​നി​ര്‍​ത്തു​മ്പോ​ള്‍ വ്യ​വ​സാ​യി​ക​ളു​ടെ ക​ണ്ണ് 260ലേ​ക്കാ​ണ്.

ജ​പ്പാ​ന്‍ ഒ​സാ​ക്ക​യി​ല്‍ റ​ബ​ര്‍ മു​ന്‍​വാ​ര​ത്തി​ല്‍ 431 യെ​ന്നി​ല്‍​നി​ന്ന് 419ലേ​ക്ക് ഇ​ടി​ഞ്ഞെ​ങ്കി​ലും തി​രി​ച്ചു​വ​ര​വി​ല്‍ 433 വ​രെ ക​യ​റി. സാ​ങ്കേ​തി​ക​മാ​യി വി​പ​ണി സ്ഥി​ര​ത​യ്ക്ക് ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. സെ​പ്റ്റം​ബ​ര്‍ അ​വ​ധി സെ​റ്റി​ല്‍​മെ​ന്‍റി​ന് ഒ​രു​ങ്ങു​ക​യാ​ണ്. നി​ല​വി​ലെ ച​ല​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ല്‍ 438 യെ​ന്നി​ല്‍ പ്ര​തി​രോ​ധ​വും 423ല്‍ ​താ​ങ്ങു​മു​ണ്ട്. ബാ​ങ്കോ​ക്കി​ല്‍ റ​ബ​ര്‍ കി​ലോ 264 രൂ​പ​യി​ലാ​ണ്.

സം​സ്ഥാ​ന​ത്ത് നാ​ലാം ഗ്രേ​ഡ് റ​ബ​റി​ന് വ്യ​ാവ​സാ​യി​ക ഡി​മാ​ന്‍​ഡ് മ​ങ്ങി​യ​തോ​ടെ നി​ര​ക്ക് 27,300ലേ​ക്ക് താ​ഴ്ന്നു. അ​ഞ്ചാം ഗ്രേ​ഡ് 27,000 രൂ​പ​യി​ലും ഒ​ട്ടു​പാ​ലും ലാ​റ്റ​ക്സും 19,000 രൂ​പ​യി​ലു​മാ​ണ്.

ഏ​ല​ക്ക​യു​ടെ ച​ര​ക്കൊ​ഴു​ക്ക്

രാ​ജ്യാ​ന്ത​ര ഏ​ലം വി​പ​ണി​യി​ല്‍ ഗ്വാ​ട്ടി​മാ​ല അ​വ​രു​ടെ സാ​ന്നി​ധ്യം അ​റി​യി​ച്ച​താ​യാ​ണ് യൂ​റോ​പ്യ​ന്‍ ബ​യ​ര്‍​മാ​രി​ല്‍ നി​ന്നു​ള്ള സൂ​ച​ന. എ​ന്നാ​ല്‍ ഗ്വാ​ട്ടി​മാ​ല ഏ​ല​ത്തി​ന് യൂ​റോ​പ്യ​ന്‍ വി​പ​ണി​ക​ളി​ല്‍ പ്രി​യം കു​റ​വാ​ണ്.

അ​വ​ര്‍ പ​ശ്ചി​മേ​ഷ്യ​ന്‍ മാ​ര്‍​ക്ക​റ്റ് പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ങ്കി​ലും ഷി​പ്പ്മെ​ന്‍റു​ക​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി ഇ​റ​ക്കു​മ​തി​ക്കാ​രെ​യും ഗ്വാ​ട്ടി​മാ​ല​യി​ല്‍​നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം, ലോ​ക​വി​പ​ണി​യി​ലെ പു​തി​യ ച​ല​ന​ങ്ങ​ള്‍ ക​ണ്ട് അ​റ​ബ് രാ​ജ്യ​ങ്ങ​ള്‍ വി​ല​പേ​ശ​ലി​ന് നീ​ക്കം തു​ട​ങ്ങി​യ​ത് ക​യ​റ്റു​മ​തി​ക്കാ​രെ പി​ന്നോ​ട്ടു​വ​ലി​ക്കു​ന്നു.

ഏ​ല​ക്ക വി​പ​ണി​യി​ല്‍ കാ​ലാ​വ​സ്ഥാ ആ​ശ​ങ്ക​ക​ള്‍​ക്കൊ​പ്പം പു​തി​യ ച​ര​ക്കു​വ​ര​വ് അ​ടു​ത്ത ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ഉ​യ​ര്‍​ന്ന പ​ക​ല്‍ താ​പ​നി​ല​യും മ​ഴ​യു​ടെ അ​പ​ര്യാ​പ്ത​ത​യും പൂ​ക്ക​ളു​ടെ​യും കാ​യ്ക​ളു​ടെ​യും വ​ള​ര്‍​ച്ച​യെ ബാ​ധി​ച്ചാ​ല്‍ ഉ​ത്പാ​ദ​നം പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് മെ​ച്ച​പ്പെ​ടി​ല്ല.

പി​ന്നി​ട്ട വാ​രം വി​വി​ധ ലേ​ല​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്ന അ​ള​വി​ല്‍ ച​ര​ക്ക് വി​ല്പ​ന​യ്ക്ക് ഇ​റ​ങ്ങി. ഒ​രു ല​ക്ഷം കി​ലോ​യ്ക്ക് അ​ടു​ത്ത് ഏ​ല​ക്ക വ​രെ ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ വി​ല്പ​ന​യ്ക്ക് എ​ത്തി. ശ​രാ​ശ​രി ഇ​ന​ങ്ങ​ള്‍ കി​ലോ 3,128 രൂ​പ​യി​ലും മി​ക​ച്ച​യി​ന​ങ്ങ​ള്‍ 3,942 രൂ​പ​യി​ലു​മാ​ണ് വാ​രാ​വ​സാ​നം.

വെ​ളി​ച്ചെ​ണ്ണ വ​ഴു​തു​ന്നു

വി​ദേ​ശ ഭ​ക്ഷ്യ​യെ​ണ്ണ​ക​ള്‍​ക്ക് മു​ന്നി​ല്‍ വെ​ളി​ച്ചെ​ണ്ണ വ​ഴു​തു​ന്നു. കാ​ങ്ക​യ​ത്ത് കൊ​പ്ര​വി​ല 15,300ല്‍ ​നി​ന്ന് 15,700 വ​രെ ഉ​യ​ര്‍​ന്നെ​ങ്കി​ലും മി​ല്ലു​കാ​രു​ടെ പി​ന്തു​ണ കു​റ​ഞ്ഞ​തോ​ടെ വാ​രാ​ന്ത്യം പ​ഴ​യ നി​ല​വാ​ര​ത്തി​ലാ​യി. ഇ​തി​നി​ടെ വെ​ളി​ച്ചെ​ണ്ണ 22,350ല്‍നി​ന്ന് ശ​നി​യാ​ഴ്ച 22,000 രൂ​പ​യാ​യി ഇ​ടി​ഞ്ഞു. അ​യ​ല്‍​സം​സ്ഥാ​ന​ത്തെ ചാ​ഞ്ചാ​ട്ട​ങ്ങ​ള്‍ കൊ​ച്ചി വി​പ​ണി​യെ സ്വാ​ധീ​നി​ച്ചി​ല്ല. ഇ​വി​ടെ വെ​ളി​ച്ചെ​ണ്ണ 25,400 രൂ​പ​യി​ലും കൊ​പ്ര 16,000 രൂ​പ​യി​ലു​മാ​ണ്.

Business

ഉണർവിൽ കുരുമുളക്

അ​നു​കൂ​ല കാ​ലാ​വ​സ്ഥ ച​വി​ട്ടു​പ​ടി​യാ​ക്കി ചെ​റു​കി​ട ക​ർ​ഷ​ക​ർ റ​ബ​ർ വെ​ട്ടി​ന് ഉ​ത്സാ​ഹി​ച്ച​പ്പോ​ൾ പ​ല വ​ൻ​കി​ട തോ​ട്ട​ങ്ങ​ളും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ന്നു. കൊ​പ്ര​യു​ടെ വി​ല ത​ക​ർ​ച്ച നാ​ളി​കേ​ര ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​ലാ​ക്കി. ഹൈ​റേ​ഞ്ചി​ൽ​നി​ന്നു​ള്ള കു​രു​മു​ള​ക്‌ നീ​ക്കം ചു​രു​ങ്ങി, നി​ര​ക്ക്‌ ഉ​യ​ർ​ത്താ​തെ അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ സം​ഘ​ടി​ത​രാ​യി ദ​ക്ഷി​ണേ​ന്ത്യ​ൻ സ്റ്റോ​ക്കി​സ്റ്റു​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്നു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ ഏ​ല​ത്തോ​ട്ട​ങ്ങ​ൾ വീ​ണ്ടും സ​ജീ​വം.

ക​ർ​ഷ​ക​ർ ടാ​പ്പിം​ഗി​ൽ

സം​സ്ഥാ​ന​ത്തി​ന്‍റെ ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളി​ലെ​യും ചെ​റു​കി​ട ക​ർ​ഷ​ക​ർ ടാ​പ്പിം​ഗി​നു മ​ത്സ​രി​ക്കു​ന്നു. വി​പ​ണി വി​ല പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു ചു​വ​ടു​വ​യ്ക്കു​ന്ന​തി​നാ​ൽ ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി ഉ​യ​ർ​ത്താ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്‌. ജൂ​ൺ ര​ണ്ടാം പ​കു​തി​യി​ലേ​ക്ക്‌ പ്ര​വേ​ശി​ക്കു​മ്പോ​ൾ ഷീ​റ്റും ലാ​റ്റ​ക്‌​സും അ​വ​ർ വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ക്കി​ത്തു​ട​ങ്ങും. നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ വി​ല കി​ലോ 273 രൂ​പ വ​രെ ഉ​യ​ർ​ന്ന​തു ക​ർ​ഷ​ക​ർ​ക്കു വി​പ​ണി​യി​ലു​ള്ള വി​ശ്വാ​സം ഇ​ര​ട്ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​ന്ദ​ർ​ഭ​ത്തി​ൽ നി​ര​ക്ക്‌ 197 രൂപ മാ​ത്ര​മാ​യി​രു​ന്നു.

ഏ​ഷ്യ​ൻ അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ റ​ബ​ർ ചാ​ഞ്ചാ​ട്ട​ത്തി​ലാ​യി​രു​ന്നു. ജ​പ്പാ​നി​ൽ നി​ര​ക്ക്‌ കി​ലോ 424 യെ​ന്നി​ൽ നി​ന്നും വാ​ര​മ​ധ്യം 415 യെ​ന്നി​ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ൽ 431ലേ​ക്ക്‌ ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​ന്ദ​ർ​ഭ​ത്തി​ൽ നി​ര​ക്ക്‌ കി​ലോ 290 യെ​ന്നാ​യി​രു​ന്നു.

ചൈ​നീ​സ്‌ വ്യാവ​സാ​യി​ക മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ആ​വ​ശ്യ​ക്കാ​രു​ടെ അ​ഭാ​വം നി​ല​നി​ന്നു. ഏ​ഷ്യ​ൻ ഉ​ത്പാ​ദക രാ​ജ്യ​ങ്ങ​ൾ ടാ​പ്പിം​ഗ് സീ​സ​ണി​ന് ഒ​രു​ങ്ങു​ന്ന​തി​നാ​ൽ മാ​സാ​വ​സാ​ന​തോ​ടെ ഷീ​റ്റ്‌ ല​ഭ്യ​ത ഉ​യ​രു​മെ​ന്ന ക​ണ​ക്കുകൂ​ട്ട​ലി​ലാ​ണു വ്യ​വ​സാ​യി​ക​ൾ. ഇ​തി​നി​ട​യി​ൽ ബാ​ങ്കോ​ക്കി​ൽ റ​ബ​ർ വി​ല 302 രൂ​പ വ​രെ ഉ​യ​ർ​ന്ന​ത്‌ ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളി​ൽ ഞെ​ട്ട​ലു​ള​വാ​ക്കി. 300 രൂ​പ​യി​ലേ​ക്ക്‌ വി​പ​ണി ഒ​രി​ക്ക​ലും പ്ര​വേ​ശി​ക്കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു‌ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ പ​ല വ​ൻ​കി​ട ട​യ​ർ നി​ർ​മാ​താ​ക്ക​ളും.

വി​ല ഉ​യ​രാ​തെ നാ​ളി​കേ​രോ​ത്പ​ന്ന വി​പ​ണി

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ വി​ല ഇ​ടി​വി​നി​ട​യി​ൽ സ്ഥി​ര​ത​യ്‌​ക്ക്‌ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും കൊ​പ്രാ വി​പ​ണി​യോ​ട്‌ മി​ല്ലു​കാ​ർ കാ​ണി​ച്ച ത​ണു​പ്പ​ൻ മ​നോ​ഭാ​വം തി​രി​ച്ച​ടി​യാ​യി. പ​ച്ച​ത്തേ​ങ്ങ​യ്‌​ക്കും കൊ​പ്ര​യ്‌​ക്കും വ്യ​ാവ​സാ​യി​ക ആ​വ​ശ്യം ഉ​യ​ർ​ന്നാ​ൽ മാ​ത്രമേ വി​ല​ക്ക​യ​റ്റ​ത്തി​നു സാ​ഹ​ച​ര്യം ഒ​രു​ങ്ങൂ. പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റു​ക​ളി​ലും വി​ദേ​ശ​ത്തും വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ ആ​വ​ശ്യ​ക്കാ​ർ കു​റ​വാ​ണ്. വാ​രാ​ന്ത്യം കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ 22,200 രൂ​പ​യി​ലും കൊ​പ്ര 12,900 രൂ​പ​യി​ലും ക്ലോ​സിം​ഗ് ന​ട​ന്നു. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നാ​ളി​കേ​ര ഉ​ത്പാ​ദ​നം ഉ​യ​ർ​ന്ന​തും മു​ന്നേ​റ്റ​ത്തി​നു ത​ട​സ​മാ​യി.

കു​രു​മു​ള​കി​ൽ ആ​ശ്വാ​സം

അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ ഒ​ടു​വി​ൽ വി​ല ഉ​യ​ർ​ത്തി കു​രു​മു​ള​ക്‌ ശേ​ഖ​രി​ച്ചു. ഹൈ​റേ​ഞ്ചി​ലെ​യും മ​റ്റ്‌ ഭാ​ഗ​ങ്ങ​ളി​ലെ​യും ക​ർ​ഷ​ക​ർ നാ​ട​ൻ ച​ര​ക്ക്‌ വി​ല്പ​ന നി​യ​ന്ത്രി​ച്ച​താ​ണു നി​ര​ക്ക്‌ ഉ​യ​ർ​ത്താ​ൻ വാ​ങ്ങ​ലു​കാ​രെ പ്രേ​രി​പ്പി​ച്ച​ത്‌. ഉ​ത്സ​വ കാ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്ക്‌ ഉ​ത്ത​രേ​ന്ത്യ​യി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ ച​ര​ക്ക്‌ ആ​വ​ശ്യ​മു​ണ്ട്‌. എ​ന്നാ​ൽ, നി​ര​ക്ക്‌ ഇ​ടി​ച്ച്‌ പ​ര​മാ​വ​ധി ച​ര​ക്ക്‌ കൈ​ക്ക​ലാ​കാ​ൻ അ​വ​ർ എ​ല്ലാ അ​ട​വു​ക​ളും വി​പ​ണി​യി​ൽ പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്‌. ഇ​തി​നി​ട​യി​ൽ ക​ർ​ണാ​ട​ക​ത്തി​ലെ അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​നം ക​ർ​ഷ​ക​രി​ൽ​നി​ന്നും കു​രു​മു​ള​ക്‌ സം​ഭ​ര​ണ​ത്തി​ന് ഉ​ത്സാ​ഹി​ച്ചു. വി​ല ഉ​യ​രു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ അ​വി​ട​ത്തെ ക​ർ​ഷ​ക​ർ കാ​ര്യ​മാ​യി ച​ര​ക്ക്‌ വി​ല്പ​ന ന​ട​ത്തു​ന്നി​ല്ല. കൊ​ച്ചി​യി​ൽ അ​ൺ​ഗാ​ർ​ബി​ൾ​ഡ്‌ കു​രു​മു​ള​ക്‌ 69,600 രൂ​പ. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ മ​ല​ബാ​ർ മു​ള​ക്‌ വി​ല ട​ണ്ണി​ന് 7650 ഡോ​ള​ർ.

ഏ​ല​ത്തോ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു

കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​ല​ത്തോ​ട്ട​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​ക്കു​ന്നു. മാ​സാ​ന്ത്യ​തോ​ടെ വി​ള​വെ​ടു​പ്പ്‌ വീ​ണ്ടും സ​ജീ​വ​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ. ക​യ​റ്റു​മ​തി​ക്കാ​രും അ​ന്ത​ർ​സം​സ്ഥാ​ന വാ​ങ്ങ​ലു​കാ​രും ലേ​ല കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും ല​ഭ്യ​മാ​വു​ന്ന ച​ര​ക്ക​ത്ര​യും ശേ​ഖ​രി​ക്കു​ന്നു​ണ്ട്‌. ശ​രാ​ശ​രി ഇ​ന​ങ്ങ​ൾ കി​ലോ 2648 രൂ​പ​യി​ലും മി​ക​ച്ച​യി​ന​ങ്ങ​ൾ 3489 രൂ​പ​യി​ലും വാ​രാ​ന്ത്യം ഇ​ട​പാ​ടു​ക​ൾ ന​ട​ന്നു.

District News

വൈ​ദ്യു​തിലൈ​ൻ പൊ​ട്ടി​വീ​ണ് ഏ​ല​ത്തോ​ട്ടം ക​ത്തി​ന​ശി​ച്ചു

ഉ​പ്പു​ത​റ: മാ​മ​ര​ത്ത് മു​ട്ട​യി​ൽ വ​യ​ൽ​ത​റ വീ​ട്ടി​ൽ പി. ​ര​ഘു​വി​ന്‍റെ ര​ണ്ടേ​ക്ക​റോ​ളം വ​രു​ന്ന ഏ​ല​ത്തോ​ട്ടം വൈദ്യുതിലൈ​ൻ പൊ​ട്ടി​വീ​ണ് ക​ത്തി​ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ചയാ​ണ് സം​ഭ​വം. എ​ൽ​ടി ലൈ​ൻ പൊ​ട്ടി​വീ​ഴു​ന്ന​തു ക​ണ്ട് ഉ​ട​മ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും തോ​ട്ട​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും അ​ഗ്നി​ക്കി​ര​യാ​യി​രു​ന്നു.

ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉണ്ടായിരി ക്കുന്നത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഘു കെ​എ​സ്ഇബി. അ​സി​സ്റ്റ​ന്‍റ് എ​ൻജിനിയ​ർ​ക്ക് പ​രാ​തി ന​ൽ​കി.. ഏ​ല​ത്തി​ന് ത​ണ​ലേ​കാ​ൻ കെ​ട്ടി​യി​രു​ന്ന പ​ച്ച നെ​റ്റ് കാ​റ്റി​ൽ മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന് ലൈ​നി​ൽ ത​ട്ടി​യ​താ​കാം തീ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് കെ​എ​സ്ഇബി അ​ധി​കൃ​ത​ർ പറഞ്ഞു.

വ​ർ​ഷ​ങ്ങ​ളോ​ളം പ​രി​പാ​ലി​ച്ചു​പോ​ന്ന കൃ​ഷി ന​ശി​ച്ച​തോ​ടെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് രഘു.. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ര​ഘു​വി​ന്‍റെ ആ​വ​ശ്യം.

Kerala

അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് വ​ർ​ധി​ക്കു​ന്നു ; ഏ​ലം കൃ​ഷി പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

ക​​ട്ട​​പ്പ​​ന: ഹൈ​​റേ​​ഞ്ച് വ​​റു​​തി​​യി​​ലേ​​ക്ക്. അ​​ന്ത​​രീ​​ക്ഷ ഊ​​ഷ്മാ​​വ് ശ​​രാ​​ശ​​രി​​യും ക​​ട​​ന്ന് ഉ​​ച്ച​​സ്ഥാ​​യി​​ലേ​​ക്കു നീ​​ങ്ങു​​ക​​യാ​​ണ്. ഇ​​ന്ന​​ലെ വ​​ണ്ട​ന്മേ​​ട് മേ​​ഖ​​ല​​യി​​ൽ ചൂ​​ട് 32 ഡിഗ്രി സെ​​ൽ​​ഷ​​സി​​ലെ​​ത്തി. ദി​​വ​​സ​​വും ചൂ​​ട് വ​​ർ​​ധി​​ക്കു​​ന്ന​​തോ​​ടെ ഏ​​ലം കൃ​​ഷി നാ​​ശ​​ത്തി​​ന്‍റെ വ​​ക്കി​​ലാ​​ണ്.

ഏ​​ലം പ​​ര​​മാ​​വ​​ധി 30 ഡി​​ഗ്രി സെ​​ൽ​​ഷ​​സ് വ​​രെ നി​​ല​​നി​​ൽ​​ക്കു​​മെ​​ന്നാ​​ണ് നി​​ല​​വി​​ലെ ക​​ണ​​ക്ക്. അ​​തി​​നു മു​​ക​​ളി​​ലേ​​ക്കു ചൂ​​ട് വ​​ർ​​ധി​​ച്ചാ​​ൽ ഏ​​ല​​ച്ചെ​​ടി ഉ​​ണ​​ങ്ങി ന​​ശി​​ക്കും. ര​​ണ്ടു വ​​ർ​​ഷം മു​​ന്പ് ഏ​​ലം മേ​​ഖ​​ല​​യി​​ൽ ചൂ​​ട് 36 ഡി​​ഗ്രി​വ​​രെ എ​​ത്തി​​യി​​രു​​ന്നു.

അ​​ന്ന് ഏ​​ല​​ച്ചെ​​ടി​​ക​​ൾ വ്യാ​​പ​​ക​​മാ​​യി ഉ​​ണ​​ങ്ങി ന​​ശി​​ച്ചു. ഇ​​ത്ത​​വ​​ണ​​യും മ​​ണ്‍​സൂ​​ണ്‍ വൈ​​കു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ പ്ര​​വ​​ച​​ന​​മു​​ള്ള​​ത്. മ​​ഴ വൈ​​കു​​ക​കൂ​​ടി ചെ​​യ്താ​​ൽ ഏ​​ലം കൃ​​ഷി പി​​ടി​​ച്ചു​നി​​ൽ​​ക്കി​​ല്ല. ഹൈ​​റേ​​ഞ്ചി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന കാ​​ർ​​ഷി​​ക​വി​​ള ഏ​​ല​​മാ​​ണ്. ഇ​​തി​​നു​​ണ്ടാ​​കു​​ന്ന പ്ര​​തി​​സ​​ന്ധി ഹൈ​​റേ​​ഞ്ചി​​ന്‍റെ സാ​​ന്പ​​ത്തി​​ക മേ​​ഖ​​ല​​യെ ത​​കി​​ടം​മ​​റി​​ക്കും.

ഇ​​പ്പോ​​ൾ കൃ​​ഷി 60,000 ഹെ​​ക്ട​​ർ​വ​​രെ വ്യാ​​പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണ് ഏ​​ക​​ദേ​​ശ ക​​ണ​​ക്ക്. ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ലാ​​ണ് കൃ​​ഷി​വ്യാ​​പ​​നം ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്.​ചൂ​​ട് വ​​ർ​​ധി​​ക്കു​​ന്ന​​ത് ചെ​​റു​​കി​​ട മേ​​ഖ​​ല​​യെ​​യാ​​ണ് പ്ര​​ധാ​​ന​​മാ​​യും പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കാ​​ൻ സാ​​ധ്യ​​ത​യു​​ള്ള​​ത്. തോ​​ട്ടം മേ​​ഖ​​ല​​യി​​ലെ മ​​ണ്ണും ത​​ണ​​ലും കൃ​​ഷി​​യെ ഒ​​രു പ​​രി​​ധി​​വ​​രെ സം​​ര​​ക്ഷി​​ച്ചു നി​​ർ​​ത്താ​​ൻ ഉ​​പ​​യു​​ക്ത​​മാ​​ണെ​​ങ്കി​​ലും ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ൽ ഇ​​ത് അ​​ത്ര പ​​ര്യാ​​പ്ത​​മ​ല്ല.

മൂ​​ന്നു വ​​ർ​​ഷ​​മാ​​യി ഏ​​ല​​ത്തി​​നു സാ​​മാ​​ന്യം ഭേ​​ദ​​പ്പെ​​ട്ട വി​​ല ല​​ഭി​​ക്കു​​ന്നു​​ണ്ട്. ഇ​​ന്ന​​ലെ ഏ​​ലം കി​​ലോ​​ക്ക് 4,000 രൂ​​പ ഉ​​യ​​ർ​​ന്ന വി​​ല​​യും 2,700 രൂ​​പ ശ​​രാ​​ശ​​രി വി​​ല​​യും ല​​ഭി​​ച്ചു. വേ​​ന​​ൽ കൂ​​ടി​​യാ​​ൽ വി​​ല ഇ​​നി​​യും വ​​ർ​​ധി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത. എ​​ന്നി​​രു​​ന്നാ​​ലും കാ​​യ് പി​​ടി​​ച്ചു​വ​​യ്ക്കു​​ന്ന​​ത് ഗു​​ണ​​ക​​ര​​മാ​​കി​​ല്ലെ​​ന്നും പ​​റ​​യു​​ന്നു​​ണ്ട്.

ഏ​​ലം ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ ചെ​​ല​​വും ക്ര​​മാ​​തീ​​ത​​മാ​​യി വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.
ഒ​​രു​​കി​​ലോ ഏ​​ലം ഉ​​ദ്പാ​​ദി​​പ്പി​​ക്കാ​​ൻ 700 മു​​ത​​ൽ 1000 രൂ​​പ​വ​​രെ ചെ​​ല​​വു​​ണ്ടാ​​യി​​രു​​ന്ന സ്ഥാ​​ന​​ത്ത് ഇ​​പ്പോ​​ൾ ഇ​​ത് 1,200നു ​​മു​​ക​​ളി​​ലാ​​യി​​ട്ടു​​ണ്ട്. വ​​ളം, കീ​​ട​​നാ​​ശി​​നി​​ക​​ളു​​ടെ വി​​ല​​വ​​ർ​​ധ​​ന​​വും തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വേ​​ത​​ന വ​​ർ​​ധ​​ന​​വും തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ തൊ​​ഴി​​ൽ​സ​​മ​​യ​​ത്തെ കു​​റ​​വു​​മാ​​ണ് ചെ​​ല​​വു വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​ത്. ഏ​​ല​​ത്തി​​നു വി​​ല ഇ​​ടി​​ഞ്ഞാ​​ലും ചെ​​ല​​വു കു​​റ​​യാ​​നു​​ള്ള സാ​​ധ്യ​​ത തീ​​രെ ഇ​​ല്ല.

വേ​​ന​​ൽ മൂ​​ല​​മു​​ണ്ടാ​​കു​​ന്ന ഉ​​ത്പാ​​ദ​​ന കു​​റ​​വും​കൂ​​ടി ആ​​യാ​​ൽ പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​കും. ഇ​​ന്ന​​ത്തെ നി​​ല​​യി​​ൽ വേ​​ന​​ൽ 15 ദി​​വ​​സ​​ത്തി​​ൽ കൂ​​ടു​​ത​​ൽ നി​​ല​​നി​​ന്നാ​​ൽ പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​കും. ഓ​​ഗ​​സ്റ്റി​​ൽ ആ​​രം​​ഭി​​ക്കേ​​ണ്ട വി​​ള​​വെ​​ടു​​പ്പു സീ​​സ​​ണ്‍ മ​​ഴ മാ​​റി​​നി​​ന്നാ​​ൽ വൈ​​കും. ജൂ​​ണി​​ൽ മ​​ഴ ല​​ഭി​​ച്ചാ​​ൽ മാ​​ത്ര​​മേ ഓ​​ഗ​​സ്റ്റി​​ൽ വി​​ള​​വെ​​ടു​​പ്പ് ആ​​രം​​ഭി​​ക്കാ​​നാ​​കൂ.

District News

ഏ​ലം ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡ് വി​ത​ര​ണം ഇ​ന്നു നെ​ടു​ങ്ക​ണ്ട​ത്ത്

ഇ​ടു​ക്കി: മി​ക​ച്ച ചെ​റു​കി​ട ഏ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ന​ല്‍​കു​ന്ന അ​വാ​ര്‍​ഡു​ക​ള്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. സം​ഗീ​ത വി​ശ്വ​നാ​ഥ​ന്‍ ഇ​ന്നു രാ​വി​ലെ 11ന് ​നെ​ടു​ങ്ക​ണ്ട​ത്ത് വി​ത​ര​ണം ചെ​യ്യും.

2023 മു​ത​ല്‍ 2026 വ​രെ മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 2023 - 24 വ​ര്‍​ഷം ത​മി​ഴ്‌​നാ​ട് ബോ​ഡി​നാ​യ്ക്ക​നൂ​ര്‍ സ്വ​ദേ​ശി എ​സ്. മാ​ധ​വ​നാ​ണ് ഒ​ന്നാം സ​മ്മാ​നം. തേ​നി സ്വ​ദേ​ശി ജെ.​ബി. മു​രു​കേ​ശ​ന്‍, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി ടെ​സി എ​ഫ്. ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ടാം സ​മ്മാ​നം നേ​ടി.

2024-25 വ​ര്‍​ഷ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് ഡി​ണ്ടി​ഗ​ല്‍ സ്വ​ദേ​ശി സി. ​ത​മി​ഴ് വേ​ട​ന്‍ ഒ​ന്നാം സ​മ്മാ​ന​വും ഡി​ണ്ടി​ഗ​ല്‍ സ്വ​ദേ​ശി ആ​ര്‍. മു​ത്തു​പ്പാ​ണ്ടി, ഇ​ടു​ക്കി സ്വ​ദേ​ശി​നി സി.​കെ. രാ​ധ എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 2025 - 26 വ​ര്‍​ഷം പു​റ്റ​ടി സ്വ​ദേ​ശി പ​യ​സ് ജോ​സ​ഫി​നാ​ണ് ഒ​ന്നാം സ​മ്മാ​നം. മു​രി​ക്കും​തൊ​ട്ടി സ്വ​ദേ​ശി എ.​യു. ത​ങ്ക​ച്ച​ന്‍, ഉ​ടു​മ്പ​ന്‍​ചോ​ല സ്വ​ദേ​ശി​നി എ​സ്. പൂ​ര്‍​വി​ഷ എ​ന്നി​വ​ര്‍ ര​ണ്ടാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ള്‍​ക്ക് യ​ഥാ​ക്ര​മം ഒ​രു ല​ക്ഷം, 50,000 രൂ​പ കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍​ക്കു പു​റ​മേ പ്ര​ശ​സ്തി പ​ത്ര​വും സ​മ്മാ​നി​ക്കും. ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് ഏ​ല​ക്ക ശേ​ഖ​രി​ച്ച് സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ല​ബോ​റ​ട്ട​റി​യി​ല്‍ പ​രി​ശോ​ധി​ച്ച് കീ​ട​നാ​ശി​നി അ​വ​ക്ഷി​പ്തം ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് അ​വാ​ര്‍​ഡി​ന് പ​രി​ഗ​ണി​ച്ച​ത്. നൂ​ത​ന കാ​ര്‍​ഷി​ക രീ​തി​ക​ള്‍ അ​വ​ലം​ബി​ച്ച് ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും ഗു​ണ​മേ​ന്മ​യും വ​ര്‍​ധി​പ്പി​ച്ച​തി​നാ​ണ് അ​വാ​ര്‍​ഡ്.

Kerala

ഏ​ലം കൃ​ഷി​നാ​ശം:​അ​ഞ്ച് കോ​ടി ന​ഷ്ട​പ​രി​ഹാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ഏ​​​ലം കൃ​​​ഷി​​​ക്കു​​​ണ്ടാ​​​യ നാ​​​ശ​​​ത്തി​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

ഏ​​​ലം കൃ​​​ഷിനാ​​​ശ​​​ത്തി​​​ന് ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി​​​യാ​​​യി അ​​​ഞ്ച് കോ​​​ടി രൂ​​​പ ഇ​​​ടു​​​ക്കി പാ​​​ക്കേ​​​ജി​​​ന്‍റെ മാ​​​ർ​​​ഗ​​​രേ​​​ഖ​​​യി​​​ൽ ഇ​​​ള​​​വു ന​​​ൽ​​​കി അ​​​നു​​​വ​​​ദി​​​ച്ചു.

ഫ​​​ണ്ട് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കൃ​​​ഷിവ​​​കു​​​പ്പി​​​ന് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.

District News

കാ​ര്‍​ഡ​മം പ്ലാ​ന്‍റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ ശി​ല്പ​ശാ​ല ന​ട​ത്തി

വ​ണ്ട​ന്മേ​ട്: പ​രി​ഷ്ക​രി​ച്ച തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ കാ​ര്‍​ഡ​മം പ്ലാ​ന്‍റേഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​കദി​ന ശി​ല്പ​ശാ​ല ന​ട​ത്തി. വ​ണ്ട​ന്മേ​ട് ആ​മ​യാ​ര്‍ പാ​ലാ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ശി​ല്പ​ശാ​ല ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ പ​ദ്മ​ ഗി​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ്റ്റെ​ന്നി പോ​ത്ത​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ര്‍​ഷ​ക​രെ അ​നു​കൂ​ല​മാ​യും പ്ര​തി​കൂ​ല​മാ​യും ബാ​ധി​ക്കു​ന്ന നി​ര​വ​ധി ഭേ​ദ​ഗ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പു​തു​ക്കി​യ തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് കി​ല ഫാ​ക്ക​ല്‍​റ്റി മെംബ​ര്‍ അ​ഡ്വ. വ​ര്‍​ക്കി​ച്ച​ന്‍ പെ​ട്ട ക്ലാ​സെ​ടു​ത്തു.


പാ​മ്പാ​ടുംപാ​റ പ​ഞ്ചാ​യ​ത്ത് അം​ഗ​വും ഫെ​ഡ​റേ​ഷ​ന്‍ അം​ഗ​വു​മാ​യ ബി​നോ​യ് ചാക്കോ​യെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ഫെ​ഡ​റേ​ഷ​ന്‍റെ ജ​ന​റ​ല്‍ബോ​ഡി യോ​ഗ​വും ന​ട​ന്നു.
ഫെ​ഡ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി പി.​ആ​ര്‍. സ​ന്തോ​ഷ്, ആ​ര്‍. മ​ണി​ക്കു​ട്ട​ന്‍, ആ​ഷി​ഷ്, ഡി​പി​ന്‍ പൊ​ന്ന​പ്പ​ന്‍, വി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​യി ഇ​രു​നൂ​റി​ല​ധി​കം ഏ​ലം ക​ര്‍​ഷ​ക​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Business

ഉത്സവദിനങ്ങൾ കാർഷികമേഖലയെ തളർത്തുമോ‍?

കാ​ർ​ഷി​ക​മേ​ഖ​ല ക്രി​സ്‌​മ​സ്‌ ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക്‌ ശ്ര​ദ്ധ​തി​രി​ക്കു​ന്ന​ത് ഉ​ത്പ​ന്ന വി​പ​ണി​ക​ളെ ത​ള​ർ​ത്തും. കു​രു​മു​ള​ക്‌ ല​ഭ്യ​ത ചു​രു​ങ്ങി​യ​തു വി​ല​ക്ക​യ​റ്റ​ത്തി​നു വ​ഴിതെ​ളി​ച്ചു. പു​തി​യ ഏ​ലം വി​റ്റു​മാ​റാ​ൻ ഉ​ത്പാ​ദ​ക​ർ മ​ത്സ​രി​ച്ചു. മ​ഞ്ഞു​വീ​ഴ്‌​ച രൂ​ക്ഷ​മാ​യ​തോ​ടെ തേ​യി​ല ഉ​ത്പാ​ദ​നം സ്‌​തം​ഭി​ച്ചു. നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ വി​ലത്ത​ക​ർ​ച്ച​യി​ൽ, വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല ത​ക​ർ​ച്ച​യി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ പ​ല മി​ല്ലു​ക​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ. ജാ​പ്പ​നീ​സ്‌ നാ​ണ​യ​ത്തി​നു വീ​ണ്ടും കാ​ലി​ട​റു​ന്നു, അ​വ​സ​രം നേ​ട്ട​മാ​ക്കാ​ൻ റ​ബ​റി​നാ​വു​മോ?

കു​രു​മു​ള​ക് ല​ഭ്യ​തക്കു​റ​വ്

കാ​ർ​ഷി​കമേ​ഖ​ല ഉ​ത്സ​വ​ദി​ന​ങ്ങ​ളി​ലേ​ക്കു ശ്ര​ദ്ധ​തി​രി​ക്കു​ന്ന​തി​നാ​ൽ മു​ൻ​നി​ര ഉ​ത്പ​ന്ന നീ​ക്കം ചു​രു​ങ്ങും. ഓ​ഫ്‌ സീ​സ​ൺ കാ​ല​യ​ള​വാ​യ​തി​നാ​ൽ ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ൽ കു​രു​മു​ള​ക്‌ ല​ഭ്യ​ത ചു​രു​ങ്ങി. വി​ള​വെ​ടു​പ്പി​ന് ഇ​നി​യും കാ​ത്തി​രി​ക്ക​ണം, അ​തു​കൊ​ണ്ടുത​ന്നെ സ്റ്റോ​ക്കി​ന് ആ​ക​ർ​ഷക​മാ​യ വി​ല ഉ​റ​പ്പുവ​രു​ത്താ​നാ​വു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പ​ല വ​ൻ​കി​ട ക​ർ​ഷ​ക​രും.

ഇ​തി​നി​ട​യി​ൽ ആ​വ​ശ്യാ​നു​സ​ര​ണം മു​ള​ക്‌ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ര​ക്ക്‌ ഉ​യ​ർ​ത്തി വി​ല്പ​ന​ക്കാ​രെ വി​പ​ണി​യി​ലേ​ക്ക്‌ അ​ടു​പ്പി​ക്കാ​ൻ അ​ന്ത​ർ​സം​സ്ഥാ​ന ഇ​ട​പാ​ടു​കാ​ർ ശ്ര​മം ന​ട​ത്തി. എ​ന്നാ​ൽ, ല​ഭ്യ​ത അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലി​നൊ​ത്ത്‌ ഉ​യ​ർ​ന്ന​തു​മി​ല്ല. വാ​രാ​ന്ത്യം അ​ൺഗാ​ർ​ബി​ൾ​ഡ്‌ കു​രു​മു​ള​ക്‌ 69,400 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ്‌ 71,400ലു​മാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ മ​ല​ബാ​ർ മു​ള​ക്‌ വി​ല ട​ണ്ണി​ന് 8200 ഡോ​ള​ർ.

വി​യ​റ്റ്നാം ന​ട​പ്പു വ​ർ​ഷം 1.6 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ കു​രു​മു​ള​ക്‌ ക​യ​റ്റു​മ​തി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വി​യ​റ്റ്‌​നാം പെ​പ്പ​ർ ആ​ൻ​ഡ് സ്പൈ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹോ​ങ് തീ ​ലി​യ​ൻ. പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ ഈ ​വ​ർ​ഷം അ​വ​ർ ആ​ഗോ​ള വ്യാ​പാ​ര​ത്തി​ൽ ശ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​ണു കാ​ഴ്‌​ച​വ​ച്ച​ത്‌. ഉ​യ​ർ​ന്ന വി​ല ഉ​റ​പ്പ്‌ വ​രു​ത്താ​നാ​യ​ത്‌ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ ഉ​ത്പാ​ദ​ക​രെ പ്രേ​രി​പ്പി​ക്കും. വി​യ​റ്റ്‌​നാ​മി​ൽ കു​രു​മു​ള​ക് വി​ല കി​ലോ​ഗ്രാ​മി​ന് ഒ​ന്ന​ര ല​ക്ഷം ഡോ​ങ്‌ വ​രെ ക​യ​റി.

ഏ​ല​ക്ക​യി​ൽ ആ​ശ്വാ​സം

ഏ​ല​ക്ക ലേ​ലകേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ ച​ര​ക്ക്‌ വി​ല്പ​ന​യ്‌​ക്ക്‌ എ​ത്തു​ന്നു. പ​ല ദി​വ​സ​ങ്ങ​ളി​ലും ര​ണ്ട്‌ ലേ​ലം വീ​തം ന​ട​ന്നു. ഈ ​അ​വ​സ​ര​ത്തി​ലും വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ങ്ങി​യ ച​ര​ക്കി​ൽ ഏ​റി​യ പ​ങ്കും പൂ​ർ​ണ​മാ​യി വി​റ്റ​ഴി​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​ൻ വ്യാ​പാ​രി​ക​ളും ക​യ​റ്റു​മ​തി​ക്കാ​രും ഏ​ല​ക്ക വാ​ങ്ങാ​ൻ മ​ത്സ​രി​ച്ച​ത്‌ ശ​രാ​ശ​രി ഇ​ന​ങ്ങ​ളെ കി​ലോയ്ക്ക് 2400 രൂ​പ​യ്‌​ക്ക്‌ മു​ക​ളി​ൽ നി​ല​നി​ർ​ത്തി. ക്രി​സ്‌​മ​സ്‌ വേ​ള​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല​യ്‌​ക്ക്‌ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു കാ​ർ​ഷി​ക മേ​ഖ​ല.

തേ​യി​ല​യ്ക്കു ഭീ​ഷ​ണി​യാ​യി അ​തി​ശൈ​ത്യം

ശൈ​ത്യം ശ​ക്ത​മാ​യ​തോ​ടെ തോ​ട്ടം മേ​ഖ​ല​യി​ൽ തേ​യി​ല കൊ​ളു​ന്ത്‌ നു​ള്ള് സ്‌​തം​ഭി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ൽ ഏ​റ്റ​വും താ​ഴ്‌​ന്ന താ​പ​നി​ല​യി​ലാ​ണ്. മൂ​ന്നാ​റി​ൽ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി​ലേ​ക്ക്‌ താ​ഴ്‌​ന്ന​ത്‌ തേ​യി​ല ഉ​ത്പാ​ദ​ന മേ​ഖ​ല​യ്‌​ക്കു ക​ന​ത്ത സാ​മ്പ​ത്തി​കന​ഷ്‌​ടം വ​രു​ത്തി​വ​യ്ക്കും. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ തേ​യി​ല ഉ​ത്പാ​ദ​നം മൂ​ന്നു മാ​സ​മാ​യി കു​റ​വാ​ണ്. ഒ​ക്‌​ടോ​ബ​റി​ലും ന​വം​ബ​റി​ലും ഉ​ത്പാ​ദ​നം ചു​രു​ങ്ങി, ത​ണു​പ്പ്‌ ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡി​സം​ബ​റി​ലും ഉ​ത്പാ​ദ​നം ചു​രു​ങ്ങു​മെ​ന്നാ​ണ് തോ​ട്ടം മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള സൂ​ച​ന. വി​ദേ​ശ​ത്തു​നി​ന്നും തേ​യി​ല​യ്‌​ക്ക്‌ ശ​ക്ത​മാ​യ ഡി​മാ​ൻ​ഡ് തു​ട​രു​ന്ന​ത്‌ ഉ​യ​ർ​ന്ന വി​ല​യ്‌​ക്ക്‌ വ​ഴി​യൊ​രു​ക്കി. ഇ​ലത്തേ​യി​ല​ക​ൾ കി​ലോ ര​ണ്ട്‌ മു​ത​ൽ അ​ഞ്ച്‌ രൂ​പ വ​രെ ക​യ​റി​യ​പ്പോ​ൾ പൊ​ടിത്തേ​യി​ല​ക​ൾ​ക്ക്‌ എ​ട്ട്‌ രൂ​പ വ​രെ വ​ർ​ധി​ച്ചു.

വി​ല​യി​ടി​ഞ്ഞ് നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക്‌ ക​ന​ത്ത വി​ലത്ത​ക​ർ​ച്ച. ത​മി​ഴ്‌​നാ​ട്ടി​ലെ മി​ല്ലു​കാ​ർ കൊ​പ്ര സം​ഭ​ര​ണ​ത്തി​ൽ​നി​ന്നു പി​ൻ​വ​ലി​ഞ്ഞ്‌ സ്റ്റോ​ക്കു​ള്ള വെ​ളി​ച്ചെ​ണ്ണ വി​റ്റ​ഴി​ക്കാ​ൻ കാ​ണി​ച്ച തി​ടു​ക്കം വി​പ​ണി​യെ പി​ടി​ച്ചു​ല​ച്ചു. ക്രി​സ്‌​മ​സ്‌ വേ​ള​യി​ൽ എ​ണ്ണ​യ്‌​ക്ക്‌ ഉ​യ​ർ​ന്ന വി​ല ഉ​റ​പ്പുവ​രു​ത്താ​മെന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു വാ​രാ​രം​ഭം മു​ത​ൽ മി​ല്ലു​കാ​ർ. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ​നി​ന്നും പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത്‌ ഡി​മാ​ൻ​ഡ് ഉ​യ​രു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ വി​ല​യി​ടി​ച്ചു ച​ര​ക്കു വി​റ്റു​മാ​റാ​നു​ള്ള അ​വ​സാ​ന ത​ന്ത്രം അ​വ​ർ പ്ര​യോ​ഗി​ച്ചു. കാ​ങ്ക​യ​ത്ത്‌ വെ​ളി​ച്ചെ​ണ്ണ 25,350 രൂ​പ​യി​ൽ നി​ന്നും 23,000ലേ​ക്ക്‌ ഇ​ടി​ഞ്ഞു. കൊ​പ്ര​യ്‌​ക്ക്‌ 2100 രൂ​പ കു​റ​ഞ്ഞ്‌ 16,200 യാ​യി.

അ​യ​ൽ സം​സ്ഥാ​ന​ത്ത്‌ നി​ന്നു​ള്ള പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ കൊ​ച്ചി വി​പ​ണി​യെ​യും പി​ടി​ച്ചു​ല​ച്ചു. വാ​രാ​ന്ത്യം വെ​ളി​ച്ചെ​ണ്ണ 31,900 രൂ​പ​യാ​യും കൊ​പ്ര 19,100 രൂ​പ​യാ​യും ഇ​ടി​ഞ്ഞു. പു​തുവ​ർ​ഷം പി​റ​ക്കു​ന്ന​തോ​ടെ വി​പ​ണി കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ൽ അ​ക​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണു നാ​ളി​കേ​ര ക​ർ​ഷ​ക​ർ.

റ​ബ​റി​നു തി​രി​ച്ച​ടിത​ന്നെ

ഏ​ഷ്യ​ൻ ട​യ​ർ വ്യ​വ​സാ​യി​ക​ൾ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ​നി​ന്നും അ​ക​ന്ന​ത്‌ റ​ബ​റി​നു തി​രി​ച്ച​ടി​യാ​യി. ജ​പ്പാ​ൻ പ​ലി​ശ നി​ര​ക്ക്‌ 30 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന​ത​ല​ത്തി​ലേ​ക്ക്‌ എ​ത്തി​ച്ച​ത്‌ ഒ​സാ​ക്ക എ​ക്‌​സ്‌​ചേ​ഞ്ചി​ൽ നി​ന്നും വി​ദേ​ശ നി​ക്ഷേ​പ​ക​രെ അ​ക​റ്റി. യെ​ൻ ശ​ക്തി​പ്രാ​പി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ൽ റ​ബ​റി​ന്‍റെ ആ​ക​ർ​ഷ​ണം കു​റ​ച്ചു. ഇ​തോ​ടെ ഷീ​റ്റ്‌ വി​ല 333 യെ​ന്നി​ൽനി​ന്നും 328ലേ​ക്ക്‌ ഇ​ടി​ഞ്ഞു.

പ​ലി​ശനി​ര​ക്കി​ൽ അ​വ​ർ മാ​റ്റം വ​രു​ത്തി​യെ​ങ്കി​ലും നാ​ണ​യ​ത്തെ ബാ​ധി​ച്ച ത​ള​ർ​ച്ച വി​ട്ടു​മാ​റി​യി​ല്ല. യെ​ന്നി​ന്‍റെ മൂ​ല്യം 154ൽ​നി​ന്നും 157ലേ​ക്ക്‌ ഇ​ടി​ഞ്ഞ​തു വി​ദേ​ശ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കും. എ​ന്നാ​ൽ, ഉ​ത്സ​വ ദി​ന​ങ്ങ​ളാ​യ​തി​നാ​ൽ അ​വ​ർ വി​പ​ണി​യി​ൽ താ​ത്പ​ര്യം കാ​ണി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പുവ​രു​ത്താ​നാ​വി​ല്ല. സം​സ്ഥാ​ന​ത്ത്‌ നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ 18,300 രൂ​പ​യി​ലും അ​ഞ്ചാം ഗ്രേ​ഡ്‌ 18,000 രൂ​പ​യി​ലു​മാ​ണ്.

Latest News

Corehub Up