Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Champat Rai

രാ​മ​ക്ഷേ​ത്ര ഫ​ണ്ട് ത​ട്ടി​പ്പ്: ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യ് രാ​ജി​വ​ച്ചു

അ​യോ​ധ്യ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​പ്പ​ണം വ​ക​മാ​റ്റി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ത്ഥ​ക്ഷേ​ത്ര ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വി​എ​ച്ച്പി ഉ​പാ​ധ്യ​ക്ഷ​നു​മാ​യ ച​മ്പ​ത് റാ​യ് രാ​ജി​വച്ചു. ത​ട്ടി​പ്പി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്താ​ണ് രാ​ജി. ച​മ്പ​ത് റാ​യി​ക്ക് പു​റ​മെ ട്ര​സ്റ്റ് അം​ഗ​മാ​യ ഡോ. ​അ​നി​ൽ മി​ശ്ര​യും ത​ന്‍റെ പ​ദ​വി ഒ​ഴി​ഞ്ഞി​ട്ടു​ണ്ട്.

കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും എ​ട്ട് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രു​ടെ​യും അ​ടി​യ​ന്ത​ര രാ​ജി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര ട്ര​സ്റ്റ് പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് എ​സ്‌​ഐ​ടി റി​പ്പോ​ർ​ട്ടി​ൽ ശു​പാ​ർ​ശ ചെ​യ്തി​രു​ന്നു.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ട്ട് പേ​രി​ൽ ച​മ്പ​ത് റാ​യു​ടെ അ​ടു​ത്ത സ​ഹാ​യി​യും ഡ്രൈ​വ​റു​മാ​യി​രു​ന്ന രാം​ശ​ങ്ക​ർ യാ​ദ​വ് എ​ന്ന ടി​ന്നു യാ​ദ​വും ഉ​ൾ​പ്പെ​ടു​ന്നു. ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന ഭ​ണ്ഡാ​ര പെ​ട്ടി​ക​ളു​ടെ താ​ക്കോ​ലു​ക​ൾ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ടു​ത്ത​ത്.

പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന് ശേ​ഷം 3,500 കോ​ടി രൂ​പ​യു​ടെ പ​ണ​ത്തി​ന് പു​റ​മെ വ​ലി​യ തോ​തി​ൽ സ്വ​ർ​ണം, വെ​ള്ളി, മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ എ​ന്നി​വ ക്ഷേ​ത്ര​ത്തി​ൽ സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​യ്‌​ക്കൊ​ന്നും കൃ​ത്യ​മാ​യ രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി.
ക്ഷേ​ത്ര​ത്തി​ൽ ജോ​ലി ല​ഭി​ച്ച​തി​ന് ശേ​ഷം പ്ര​തി​ക​ൾ അ​യോ​ധ്യ​യി​ലും ല​ക്നോ​വി​ലും വ​ൻ​തോ​തി​ൽ സ്വ​ത്തു​ക്ക​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ത​ട്ടി​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​യ അ​ഞ്ച് ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്കെ​തി​രെ​യാ​ണ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, രാ​ജി​വെ​ച്ച ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യ്, ഡോ. ​അ​നി​ൽ മി​ശ്ര എ​ന്നി​വ​രു​ടെ പേ​രു​ക​ൾ എ​ഫ്‌​ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.

Latest News

Corehub Up