Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Comeback

കേ​ര​ള​ത്തി​ലേ​ത് ന്യാ​യീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത തോ​ല്‍​വി;തി​രു​ത്തും, തി​രി​ച്ചു​വ​രും: എം.​എ. ബേ​ബി

കോ​​​ഴി​​​ക്കോ​​​ട്: ഒ​​​രാ​​​ള്‍​ക്കും ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത തോ​​​ല്‍​വി​​​യാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പാ​​​ര്‍​ട്ടി​​​ക്കു​​​ണ്ടാ​​​യ​​​തെ​​​ന്നും തെ​​​റ്റു​​​ക​​​ള്‍ തി​​​രു​​​ത്തി ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ചു​​​വ​​​രു​​​മെ​​​ന്നും സി​​​പി​​​എം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി. ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ പോ​​​രാ​​​യ്മ​​​യു​​​ണ്ടാ​​​യെ​​​ന്നും വീ​​​ഴ്ച​​​ക​​​ൾ എ​​​ല്ലാം ഞ​​​ങ്ങ​​​ൾ തു​​​റ​​​ന്നു സ​​​മ്മ​​​തി​​​ക്കു​​​ന്നു​​​വെ​​​ന്നും ബേ​​​ബി വ്യ​​​ക്ത​​​മാ​​​ക്കി.

സി​​​പി​​​എം വി​​​പു​​​ലീ​​​കൃ​​​ത സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​ യോ​​​ഗം കോ​​​ഴി​​​ക്കോ​​​ട് ബീ​​​ച്ച് ഫ്രീ​​​ഡം സ്‌​​​ക്വ​​​യ​​​റി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ജ​​​ന​​​ങ്ങ​​​ള്‍​ക്കു സ്വ​​​ന്തം കു​​​ടും​​​ബ​​​ത്തോ​​​ടെ​​​ന്നപോ​​​ലെ കാ​​​ര്യ​​​ങ്ങ​​​ള്‍ പാ​​​ര്‍​ട്ടി​​​യോ​​​ട് പ​​​റ​​​യാം, തി​​​രു​​​ത്താം. തീ​​​വ്ര​​​ വ​​​ല​​​തു​​​പ​​​ക്ഷ വ​​​ർ​​​ഗീ​​​യ സാ​​​മു​​​ദാ​​​യി​​​ക ഏ​​​കീ​​​ക​​​ര​​​ണം കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ന്നെ​​​ന്ന​​​തു വ​​​സ്തു​​​ത​​​യാ​​​ണ്.

തോ​​​ൽ​​​വി​​​ക്ക് അ​​​തും പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​യി​​​രു​​​ന്നു. പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ദാ​​​രി​​​ദ്ര്യം തു​​​ട​​​ച്ചു​​​നീ​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി ച​​​രി​​​ത്ര​​​നേ​​​ട്ട​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ച്ചി​​​ട്ടും അ​​​തി​​​നെ​​​യെ​​​ല്ലാം മ​​​റ​​​ച്ചു​​​വ​​​ച്ച് ഇ​​​ട​​​തു​​മു​​​ന്ന​​​ണി​​​ക്കെ​​​തി​​​രേ ന​​​ഗ്ന​​​മാ​​​യ ക​​​ള്ള​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ഴി​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

സി​​​പി​​​എ​​​മ്മും ആ​​​ർ​​​എ​​​സ്എ​​​സും ത​​​മ്മി​​​ൽ ധാ​​​ര​​​ണ​​​യു​​​ണ്ടെ​​​ന്ന ത​​​ര​​​ത്തി​​​ൽ വ്യാ​​​ജ​​​പ്ര​​​തീ​​​തി സൃ​​​ഷ്ടി​​​ച്ച​​​തും തീ​​​വ്ര​​​ വ​​​ല​​​തു​​​പ​​​ക്ഷ വ​​​ർ​​​ഗീ​​​യ സാ​​​മു​​​ദാ​​​യി​​​ക ഏ​​​കീ​​​ക​​​ര​​​ണം ന​​​ട​​​ന്ന​​​തു​​​മാ​​​ണ് തോ​​​ൽ​​​വി​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച മ​​​റ്റ് പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ളെ​​​ന്നും എം.​​​എ. ബേ​​​ബി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി

ആ​​​ർ​​​എ​​​സ്എ​​​സു​​​മാ​​​യി സി​​​പി​​​എം ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ ആ​​​ർ​​​എ​​​സ്എ​​​സ് അ​​​ക്ര​​​മ​​​ത്തി​​​നി​​​ര​​​യാ​​​യ പി.​​​ ജ​​​യ​​​രാ​​​ജ​​​നെ വേ​​​ദി​​​യി​​​ലി​​​രു​​​ത്തി പ​​​രാ​​​മ​​​ർ​​​ശി​​​ച്ചാ​​​ണ് ബേ​​​ബി മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ​​​ത്. ആ​​​ർ​​​എ​​​സ്എ​​​സു​​​കാ​​​രു​​​ടെ കൊ​​​ല​​​ക്ക​​​ത്തി​​​ക്ക് എ​​​ത്ര​​​യോ സ​​​ഖാ​​​ക്ക​​​ൾ ഇ​​​ര​​​യാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​രു​​​ടെ ക്രൂ​​​ര​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ച പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ ന​​​മ്മോ​​​ടൊ​​​പ്പം ഇ​​​വി​​​ടു​​​ണ്ട​​​ല്ലോ എ​​​ന്നും ബേ​​​ബി ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

ച​​​രി​​​ത്ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ അ​​​ക്ര​​​മം ഏ​​​റ്റു​​​വാ​​​ങ്ങേ​​​ണ്ടി വ​​​ന്ന​​​ത് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യാ​​​ണെ​​​ന്നും മൊ​​​യാ​​​ര​​​ത്ത് ശ​​​ങ്ക​​​ര​​​നെ വ​​​ധി​​​ച്ച​​​ത് കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​രാ​​​ണെ​​​ന്ന കാ​​​ര്യം മ​​​റ​​​ക്ക​​​രു​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ര്‍​മി​​​പ്പി​​​ച്ചു.​​​ കേ​​​ര​​​ള​​​ത്തി​​​ൽ സ്മാ​​​ർ​​​ട്ട് ഫോ​​​ൺ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ളും ക​​​ള്ള​​​ക്ക​​​ഥ​​​ക​​​ളും വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​പ്പോ​​​ൾ പു​​​തി​​​യ രൂ​​​പ​​​ത്തി​​​ൽ ഇ​​​ഡി രം​​​ഗ​​​ത്തെ​​​ത്തി ക​​​ള്ള​​​ക്ക​​​ഥ​​​ക​​​ൾ നി​​​ർമി​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, മ​​​ക​​​ൾ വീ​​​ണ വി​​​ജ​​​യ​​​ൻ, മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തിരേ​​​യെ​​​ല്ലാം ഇ​​​ഡി​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ട​​​ക്കു​​​ന്ന രാ​​​ഷ്‌​​ട്രീ​​​യനീ​​​ക്ക​​​ങ്ങ​​​ളെ ശ​​​ക്ത​​​മാ​​​യി ചെ​​​റു​​​ത്തു​​​തോ​​​ൽ​​​പി​​​ക്കു​​​മെ​​​ന്നും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ മ​​​റി​​​ക​​​ട​​​ന്ന് സി​​​പി​​​എം വി​​​ജ​​​യ​​​പാ​​​ത​​​യി​​​ൽ തി​​​രി​​​കെ​​​യെ​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

എ​​​ല്ലാ വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ​​​യും ആ​​​ക്ര​​​മി​​​ക്കു​​​ന്നു: പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

എ​​​ല്ലാ വ​​​ഴി​​​യി​​​ലൂ​​​ടെ​​​യും ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും എ​​​തി​​​ർ​​​പ്പ് ഉ​​​യ​​​രു​​​ന്ന​​​തു സി​​​പി​​​എം വ​​​ള​​​ര്‍​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നും തു​​​ട​​​ര്‍​ന്ന് സം​​​സാ​​​രി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.​ കേ​​​ന്ദ്ര​​​വും ബി​​​ജെ​​​പി​​​യും പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യി ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​ണെന്നും അദ്ദേഹം പ​​​റ​​​ഞ്ഞു.

സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍, എ​​​ല്‍​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ടി.​​​പി.​ രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍, പി. ​​​രാ​​​ജീ​​​വ്, പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍ മ​​​റ്റ് ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Business

തിരിച്ചുവരവു ലക്ഷ്യമിട്ട് ഓഹരിവിപണി

ജ​നു​വ​രി ആ​ദ്യപ​കു​തി പി​ന്നി​ടുംമുന്പേ ഇ​ന്ത്യ​ൻ ഇ​ൻ​ഡ​ക്‌​സു​ക​ൾ​ക്ക്‌ കാ​ലി​ട​റി. വി​ദേ​ശ​ത്തു​നി​ന്നു​ള്ള പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ ഒ​രു വി​ഭാ​ഗം നി​ക്ഷേ​പ​ക​രെ പി​ന്നോ​ക്കം വ​ലി​ച്ച​പ്പോ​ൾ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ബാ​ധ്യ​ത​ക​ൾ വി​റ്റു​മാ​റാ​ൻ മ​ത്സ​രി​ച്ചു. ര​ണ്ടാ​ഴ്‌​ച​ക​ളി​ലെ മു​ന്നേ​റ്റ​ത്തി​നു​ശേ​ഷം മു​ൻ​നി​ര സൂ​ചി​ക​ക​ൾ മൂ​ന്നു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ക​ന​ത്ത പ്ര​തി​വാ​ര ത​ക​ർ​ച്ച​യി​ലാ​ണ്.

ആ​ഭ്യ​ന്ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​മ്പോ​ഴും യു​എ​സ്‌ വ്യാ​പാ​രക്ക​രാ​ർ സം​ബ​ന്ധി​ച്ച അ​നി​ശ്‌​ചി​ത​ത്വം വി​പ​ണി​യി​ൽ പി​രി​മു​റു​ക്കം സൃ​ഷ്‌​ടി​ച്ചു. ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റ്‌ ര​ണ്ട​ര ശ​ത​മാ​നം പ്ര​തി​വാ​ര ത​ള​ർ​ച്ച​യി​ലാ​ണ്. നി​ഫ്‌​റ്റി സൂ​ചി​ക 645 പോ​യി​ന്‍റും സെ​ൻ​സെ​ക്‌​സ്‌ 2185 പോ​യി​ന്‍റും ഇ​ടി​ഞ്ഞു.

റ​ഷ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മേ​രി​ക്ക വ്യാ​പാ​ര ന​ട​പ​ടി​ക​ളെക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ, വെ​ന​സ്വേ​ല –യുഎ​സ് സം​ഘ​ർ​ഷം, റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ തുടങ്ങിയവ വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ പ​ണം പി​ൻ​വ​ലി​ക്ക​ലി​ന് ആ​ക്കം കൂ​ട്ടി.

മൂന്നാം പാദ ​ഫ​ല​ങ്ങ​ൾ ഉ​റ്റു​നോ​ക്കി

വി​പ​ണി ഉ​റ്റു​നോ​ക്കു​ന്ന​ത്‌ മൂ​ന്നാം പാ​ദ ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ളെ​യാ​ണ്. ഐടി ക​മ്പ​നി​ക​ളു​ടെ സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ൾ നി​ക്ഷേ​പ​ക​രി​ൽ സ്വാ​ധീ​നം ചെ​ലു​ത്തും. ആ​ഗോ​ള താ​രി​ഫു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​എ​സ് സു​പ്രീ​കോ​ട​തി വി​ധി​യും ഈ ​വാ​രം വി​പ​ണി​യു​ടെ ദി​ശ നി​ർ​ണ​യി​ക്കും.

ബു​ൾ റാ​ലി​യെ താ​ത്കാ​ലി​ക​മാ​യി പി​ടി​ച്ചു​നി​ർ​ത്തി​യ​തി​നാ​ൽ ജ​നു​വ​രി സീ​രീ​സ്‌ സെ​റ്റി​ൽ​മെ​ന്‍റ് വ​രെ ചാ​ഞ്ചാ​ട്ടം ശ​ക്ത​മാ​കു​മെ​ന്ന​ത്‌ മെ​റ്റ​ൽ​സ്, ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് ഓ​ഹ​രി​ക​ളി​ൽ ചാ​ഞ്ചാ​ട്ട​മു​ള​വാ​ക്കാം.


വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ ബു​ള്ളി​ഷ്‌ മ​നോ​ഭാ​വ​ത്തി​ൽ​നി​ന്നു ദു​ർ​ബ​ലാ​വ​സ്ഥ​യി​ലേ​ക്ക്‌ താ​ത്കാ​ലി​ക​മാ​യി തി​രി​യാം. പി​ന്നി​ട്ട​വാ​രം നി​ഫ്‌​റ്റി 750 പോ​യി​ന്‍റ് ചാ​ഞ്ചാ​ടി. ഉ​യ​ർ​ന്ന ത​ല​മാ​യ 26,373 പോ​യി​ന്‍റി​ൽ​നി​ന്നും 25,683 ത​ള​ർ​ന്ന​തി​നി​ട​യി​ൽ 20 ആ​ഴ്‌​ച​ക​ളി​ലെ ശ​രാ​ശ​രി​യാ​യ 25,579 പോ​യി​ന്‍റി​ലെ സ​പ്പോ​ർ​ട്ട്‌ ന​ഷ്‌​ട​പ്പെ​ട്ട​ത്‌ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​ക്കാം. ക​ഴി​ഞ്ഞ ല​ക്കം സൂ​ചി​പ്പി​ച്ച ര​ണ്ടാം സ​പ്പോ​ർ​ട്ടാ​യ 25,722ലെ ​താ​ങ്ങും വ്യാ​പാ​രാ​ന്ത്യം ന​ഷ്ട​മാ​യി, ക്ലോ​സിം​ഗി​ൽ സൂ​ചി​ക 25,683 പോ​യി​ന്‍റി​ലാ​ണ്.

നി​ഫ്റ്റി ഈയാ​ഴ്ച

ഈ ​വാ​രം നി​ഫ്‌​റ്റി​യു​ടെ ആ​ദ്യ താ​ങ്ങ്‌ 25,413 പോ​യി​ന്‍റി​ലാ​ണ്, ഇ​ത്‌ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ സൂ​ചി​ക 25,143 വ​രെ സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്‌ മു​തി​രാം. അ​തേ​സ​മ​യം, തി​രി​ച്ചു​വ​ര​വി​നു ശ്ര​മി​ച്ചാ​ൽ 26,163ൽ ​ആ​ദ്യ പ്ര​തി​രോ​ധം ത​ല ഉ​യ​ർ​ത്തും. അ​ത്‌ മ​റി​ക​ട​ന്നാ​ൽ മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 26,642നെ ​കൈ​പി​ടി​യി​ൽ ഒ​തു​ക്കാം.

നി​ഫ്‌​റ്റി​യു​ടെ മ​റ്റ്‌ സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ സൂ​പ്പ​ർ ട്രെ​ൻ​ഡ്, പാ​രാ​ബോ​ളി​ക് എ​സ്‌​എ​ആ​ർ തു​ട​ങ്ങി​യ​വ സെ​ല്ല​ർ​മാ​ർ അ​നു​കൂ​ല​മാ​യി. എം​എ​സി​ഡി ട്രെ​ൻ​ഡ് ലൈ​നി​ൽ കാ​ലി​ട​റി​യ​ത്‌ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഹ്രസ്വ​കാ​ല​യ​ള​വി​ൽ വി​പ​ണി തി​രു​ത്ത​ലി​നു മു​ൻ​തൂ​ക്കം ന​ൽ​കാം.

നി​ഫ്റ്റി ജ​നു​വ​രി ഫ്യൂ​ച്ചേ​ഴ്‌​സി​നു മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 26,050ലെ ​സ​പ്പോ​ർ​ട്ട്‌ ന​ഷ്‌​ട​പ്പെ​ട്ട​ത്‌ തി​രു​ത്ത​ൽ സാ​ധ്യ​ത ശ​ക്ത​മാ​ക്കാം. ജ​നു​വ​രി ഫ്യൂ​ച്ചേ​ഴ്‌​സ് ര​ണ്ട​ര ശ​ത​മാ​നം ഇ​ടി​ഞ്ഞ്‌ 25,788ലേ​ക്ക്‌ താ​ഴ്‌​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 25,550 - 25,250ലേ​ക്ക്‌ ദൗ​ർ​ബ​ല​മാ​കാ​മെ​ങ്കി​ലും ഈ ​സ​പ്പോ​ർ​ട്ട്‌ കൈ​മോ​ശം വ​ന്നാ​ൽ മാ​ത്രം വി​പ​ണി ബി​യ​റി​ഷാ​വും. തി​രി​ച്ചു​വ​ര​വ്‌ ന​ട​ത്തി​യാ​ൽ 26,500 - 26,750നെ ​ല​ക്ഷ്യ​മാ​ക്കും. അ​തേ​സ​മ​യം, മാ​ർ​ക്ക​റ്റി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് 139 ല​ക്ഷം ക​രാ​റു​ക​ളി​ൽ​നി​ന്ന് 169 ല​ക്ഷ​ത്തി​ലേ​ക്ക്‌ ക​യ​റി​യ​ത്‌ പു​തി​യ വി​ൽ​പ്പ​ന​ക്കാ​രു​ടെ വ​ര​വാണു സൂ​ചി​പ്പി​ക്കു​ന്നത്.

വി​ല്പ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണം ത​ക​ർ​ക്കാ​ൻ സെ​ൻ​സെ​ക്സ്

സെ​ൻ​സെ​ക്‌​സി​ന്‌ ശ​ക്ത​മാ​യ തി​രി​ച്ച​ടി നേ​രി​ട്ടു. മു​ൻ​ വാ​ര​ത്തി​ലെ 85,762ൽ​നി​ന്നും കൂ​ടു​ത​ൽ മി​ക​വി​ന് അ​വ​സ​രം ല​ഭി​ക്കാ​തെ തു​ട​ക്കം മു​ത​ൽ വി​ൽ​പ്പ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. വാ​രാ​ന്ത്യദി​നം 83,408ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം ക്ലോ​സിം​ഗി​ൽ 83,576 പോ​യി​ന്‍റി​ലാ​ണ്. ഈ​ വാ​രം 85,039 – 86,502ൽ ​പ്ര​തി​രോ​ധ​വും 82,760 – 81,944 പോ​യി​ന്‍റി​ൽ സ​പ്പോ​ർ​ട്ടു​മു​ണ്ട്‌.

ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ പി​ന്നി​ട്ട വാ​രം മൊ​ത്തം 17,594.58 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ എ​ല്ലാ ദി​വ​സ​വും വി​ല്പ​ന​ക്കാ​രാ​യി നി​ല​കൊ​ണ്ട്‌ 9209.90 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു.

രൂ​പ​യ്ക്ക് ഇ​ടി​വ്


വി​നി​മ​യവി​പ​ണി​യി​ൽ രൂ​പ​യെ ബാ​ധി​ച്ച മാ​ന്ദ്യം വി​ട്ടു​മാ​റി​യി​ല്ല. ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ 90.19ൽ​നി​ന്ന് 89.81 വ​രെ ക​രു​ത്ത്‌ നേ​ടി​യെ​ങ്കി​ലും പി​ന്നീ​ട്‌ 90.28ലേ​ക്ക്‌ ദു​ർ​ബ​ല​മാ​യി, വാ​രാ​ന്ത്യം രൂ​പ 90.21 ലാ​ണ്.

ക്രൂ​ഡ് ഓ​യി​ൽ,സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്നു

ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ഉ​യ​ർ​ന്ന ത​ല​ത്തി​ൽ തു​ട​രു​ക​യാ​ണ്. വെ​ന​സ്വേ​ല – യു​എ​സ് സം​ഘ​ർ​ഷാ​വ​സ്ഥ​യ്‌​ക്ക്‌ ഇ​ട​യി​ൽ അ​വി​ടെനി​ന്നു​ള്ള എ​ണ്ണ ഇ​ന്ത്യ​ക്ക്‌ പ്ര​ത്യേ​ക പാ​ക്കേ​ജി​ൽ ന​ൽ​കാ​മെ​ന്ന അ​മേ​രി​ക്ക​ൻ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും പു​റ​ത്തു​വ​ന്നു.

ക്രൂ​ഡ്‌ വി​ല 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​യാ​യ 62 ഡോ​ള​റി​നെ ചു​റ്റി​പ്പ​റ്റി നീ​ങ്ങു​ന്നു. ഇ​തി​നി​ടെ ഇ​റാ​നി​ലെ സം​ഘ​ർഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്താ​ൽ എ​ണ്ണവി​ല ബാ​ര​ലി​നു 65.50 ഡോ​ള​റി​ലേ​ക്കും തു​ട​ർ​ന്ന് 69 ഡോ​ള​റി​ലേ​ക്കും ക​ത്തി​ക്ക​യ​റാം. സ്ഥി​തി​ഗ​തി​ക​ളി​ൽ അ​യ​വ്‌ ക​ണ്ടാ​ൽ എ​ണ്ണ 60 ഡോ​ള​റി​ലേ​ക്ക്‌ തി​രു​ത്ത​ലി​നു ശ്ര​മി​ക്കും.

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണ വി​ല വീ​ണ്ടും മു​ന്നേ​റി. ട്രോ​യ്‌ ഔ​ൺ​സി​ന്‌ 4331 ഡോ​ള​റി​ൽ നി​ന്നും 4514 വ​രെ ഉ​യ​ർ​ന്ന ശേ​ഷം ക്ലോ​സിം​ഗി​ൽ 4509 ഡോ​ള​റി​ലാ​ണ്. അ​മേ​രി​ക്ക​ൻ സൈ​നി​ക നീ​ക്ക​ങ്ങ​ൾ ഫ​ണ്ടു​ക​ളെ സ്വ​ർ​ണ​ത്തി​ലേ​ക്ക്‌ അ​ടു​പ്പി​ച്ചു. ഡി​സം​ബ​ർ 26നു ​രേ​ഖ​പ്പെ​ടു​ത്തി​യ 4549 ഡോ​ള​റി​ലെ റി​ക്കാ​ർ​ഡ്‌ മ​റി​ക​ട​ക്കാ​ൻ സാ​ധ്യ​ത.

Latest News

Corehub Up