District News
വടക്കഞ്ചേരി: സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ നടത്തുന്ന അക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുതുക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തച്ചനടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ഉദയൻ അധ്യക്ഷത വഹിച്ചു.
അബ്ദുൾറഹ്്മാൻ, ഇ.എസ്.എം. ഹനീഫ, ഹാരിഷ് മണപ്പാടം, പി.പി. കൃഷ്ണൻ, ഭാഗ്യലക്ഷ്മി, വി.എം. വഹാബ്, യൂസഫ് കൊട്ടാരശേരി പ്രസംഗിച്ചു.
District News
നെന്മാറ: നെന്മാറയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഫ്ലക്സ് ബോർഡുകൾ തകർത്ത സിപിഎം, ഡിവൈഎഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് വിനോദ് ചക്രായി അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറിമാരായ കെ.ജി. എൽദോ, കെ.വി. ഗോപാലകൃഷ്ണൻ, കെ.ഐ. അബ്ബാസ്, കെ.ആർ. പത്മകുമാർ, പ്രദീപ് നെന്മാറ, മണികണ്ഠൻ തിട്ടുംപുറം, എം. ദേവൻ, പി.എസ്. രാമനാഥൻ, സുബ്രമണ്യൻ എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പാർലമെന്റിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തിനെതിരേ ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ ഡൽഹി കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് പാർലമെന്റ് നടപടികൾ ആരംഭിക്കുന്നതിനുമുന്പ് പ്രധാന കവാടത്തിൽ കോണ്ഗ്രസ് എംപിമാർ "സത്യമേവ ജയതേ’ എന്നെഴുതിയ ബാനർ കൈയിലേന്തി പ്രതിഷേധിച്ചത്. നരേന്ദ്ര മോദി സർക്കാർ മാപ്പ് പറയണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
കോടതിയുടെ ഇടപെടൽ ബിജെപി സർക്കാരിന്റെ ആരോപണങ്ങൾ ഇല്ലാതാക്കുകയും സത്യം തുറന്നുകാട്ടുകയും ചെയ്തതായി കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ കുറ്റപത്രം സ്വീകരിക്കാൻ ചൊവ്വാഴ്ചയാണ് ഡൽഹി കോടതി വിസമ്മതിച്ചത്.
സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടിയെടുത്തതെന്നും എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ അല്ലെന്നും നിരീക്ഷിച്ചായിരുന്നു കോടതി തീരുമാനം.