സിപിഎം അക്രമങ്ങൾക്കെതിരേ കോൺഗ്രസ് പുതുക്കോട് മണ്ഡലം കമ്മിറ്റി തച്ചനടിയിൽ നടത്തിയ പ്രതിഷേധ പ്രകടനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് ഉദ്ഘാടനം
വടക്കഞ്ചേരി: സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ നടത്തുന്ന അക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുതുക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തച്ചനടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ഉദയൻ അധ്യക്ഷത വഹിച്ചു.
അബ്ദുൾറഹ്്മാൻ, ഇ.എസ്.എം. ഹനീഫ, ഹാരിഷ് മണപ്പാടം, പി.പി. കൃഷ്ണൻ, ഭാഗ്യലക്ഷ്മി, വി.എം. വഹാബ്, യൂസഫ് കൊട്ടാരശേരി പ്രസംഗിച്ചു.