പ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി എം.ജി. അർജുനൻ ഉദ്ഘാടനം ചെയ്യുന്നു.
പെരുവന്താനം: പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയനെ പഞ്ചായത്ത് ഓഫീസിൽ കയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പഞ്ചായത്ത് പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
രണ്ടുദിവസം മുമ്പാണ് പെരുവന്താനം പഞ്ചായത്ത് ഓഫീസിലെത്തിയ ബിജെപി പ്രവർത്തകൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകാൻ സഹായം വേണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ എത്തിയത്. എന്നാൽ, സെക്രട്ടറിയുമായി ആലോചിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതോടെയാണ് ബിജെപി പ്രവർത്തകൻ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.
ഡിസിസി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഷാജഹാൻ മഠത്തിൽ, ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോർജ് ജോസഫ് കൂറുംപുറം, ജില്ലാ പഞ്ചായത്തംഗം മിനി സാബു, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, വി.സി. ജോസഫ്, സി.ടി. മാത്യു ചരളയിൽ, കെ.ജെ. ജോസുകുട്ടി തുടങ്ങി യവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News Panchayat President Congress protests