മലപ്പുറത്ത് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം.
മലപ്പുറം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി ഓഫീസിൽനിന്നാരംഭിച്ച പ്രകടനം കുന്നുമ്മലിൽ ഡിസിസി പ്രസിഡന്റും എംഎൽഎയുമായ വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർമാരായ ഫാത്തിമ റോഷ്ന, വി.സുധാകരൻ, വി. മധുസൂദനൻ, ബെന്നി തോമസ്, ഡിസിസി ഭാരവാഹികളായ നസ്റുള്ള, വല്ലാഞ്ചിറ ഷൗക്കത്തലി, പി.സി. വേലായുധൻകുട്ടി, ശശീന്ദ്രൻ മങ്കട, സത്യൻ പൂക്കോട്ടൂർ, പി.സി.എ. നൂർ, പി. ഷഹാർബൻ തുടങ്ങിയവർ പ്രസംഗിച്ചു.
മഞ്ചേരി: എൻജിഒ അസോസിയേഷൻ ബ്രാഞ്ച് കമ്മിറ്റി മഞ്ചേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ബാസ് പി. പാണ്ടിക്കാട് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് റിയാസ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി. ബിനേഷ്, സെക്രട്ടറി എം.പി. പ്രശാന്ത്, ട്രഷറർ വിഷ്ണു പ്രസാദ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സലിം പത്തിരിയാൽ, വിജയൻ കാവനൂർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം. ഷംസുദീൻ, സി.വി. ജോർജ്, പ്രിയ, സിഞ്ജു, സുലൈഖ, സന്തോഷ്, നാസർ, സി. ഫൈസൽ, ബാബുരാജ് എന്നിവർ നേതൃത്വം നൽകി.
എടക്കര:കോണ്ഗ്രസ് മൂത്തേടം മണ്ഡലം കമ്മിറ്റി കാരപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ ജലീൽ, യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് അജുആന്റണി, കെഎസ്യു പ്രസിഡന്റ് അനസ് ആസാദ്, പ്രവാസി കോണ്ഗ്രേസ് പ്രസിഡന്റ് ഹമീദ്, വാളപ്ര റഷീദ്, ആന്റണി മാത്യു, ഷിനോജ് സ്കറിയ, അഷ്റഫ് നെല്ലിക്കുത്ത്, ഉമ്മർ ഇട്ടേപ്പോടൻ, യു.പി. സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Congress protests NattuVishasham DistrictNews