Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Consumption

വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ല്‍ നേ​രി​യ കുറവ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്ന വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​ക്കി​​​ടെ ശ​​​നി​​​യാ​​​ഴ്ച​​​ത്തെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ല്‍ നേ​​​രി​​​യ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് കെ​​​എ​​​സ്ഇ​​​ബി​​​ക്ക് നേ​​​രി​​​യ ആ​​​ശ്വാ​​​സ​​​മാ​​​യി.

ശ​​​നി​​​യാ​​​ഴ്ച മൊ​​​ത്തം വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​ഗം 97.95 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റാ​​​യി. 100 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റി​​​ന് അ​​​ടു​​​ത്തെ​​​ത്തി​​​യി​​​രു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ള്‍ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വ് വി​​​ത​​​ര​​​ണ സ​​​മ്മ​​​ര്‍​ദം അ​​​ല്‍​പം കു​​​റ​​​യ്ക്കാ​​​ന്‍ സ​​​ഹാ​​​യക​​​മാ​​​യി. ശ​​​നി​​​യാ​​​ഴ്ച​​​ത്തെ പീ​​​ക്ക് സ​​​മ​​​യ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത 4785 മെ​​​ഗാ​​​വാ​​​ട്ട് ആ​​​യി കു​​​റ​​​ഞ്ഞു.

വ്യാ​​​ഴാ​​​ഴ്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 99.92 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റ് ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ല്‍ കു​​​റ​​​വു​​​ണ്ടാ​​​യ​​​ത്. വ്യാ​​​ഴാ​​​ഴ്ച​​​യി​​​ലെ പീ​​​ക്ക് സ​​​മ​​​യ​​​ത്തെ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത 5305 മെ​​​ഗാ​​​വാ​​​ട്ട് വ​​​രെ​​​യെ​​​ത്തി​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ല്‍ കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടും പ്ര​​​തീ​​​ക്ഷി​​​ച്ച അ​​​ള​​​വി​​​ല്‍ വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ശ​​​നി​​​യാ​​​ഴ്ച പീ​​​ക്ക് സ​​​മ​​​യ​​​ത്ത് ഒ​​​ന്നി​​​ലേ​​​റെ ത​​​വ​​​ണ വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​താ​​​യി വ​​​ന്നു.
ഇ​​​ന്ന​​​ലെ​​​യും പ്ര​​​തീ​​​ക്ഷി​​​ച്ച അ​​​ള​​​വി​​​ല്‍ വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാണ് കെ​​​എ​​​സ്ഇ​​​ബി വൃ​​​ത്ത​​​ങ്ങ​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. മു​​​ന്‍ വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ലെ സെ​​​പ്റ്റം​​​ബ​​​ര്‍ മാ​​​സ​​​ത്തെ ആ​​​വ​​​ശ്യ​​​ക​​​ത​​​യേ​​​ക്കാ​​​ള്‍ ഏ​​​ക​​​ദേ​​​ശം 1,200 മെ​​​ഗാ​​​വാ​​​ട്ട് വ​​​രെ വ​​​ര്‍​ധ​​​ന​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

അ​​​ധി​​​ക വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്നു മു​​​ത​​​ല്‍ സ്വ​​​കാ​​​ര്യ ഉ​​​ത്പാ​​​ദ​​​ക ക​​​മ്പ​​​നി​​​യി​​​ല്‍​നി​​​ന്ന് 200 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ന്‍ കെ​​​എ​​​സ്ഇ​​​ബി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്.

യൂ​​​ണി​​​റ്റി​​​ന് 11 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കു​​​ക. കൂ​​​ടു​​​ത​​​ല്‍ ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍നി​​​ന്ന് വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള ച​​​ര്‍​ച്ച​​​ക​​​ളും തു​​​ട​​​രു​​​ക​​​യാ​​​ണ്.

Kerala

കേരളം ചുട്ടുപൊള്ളുന്നു; വൈദ്യുതി ഉപഭോഗം സർവകാല റിക്കാർഡിൽ

തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ​ച്ചൂ​ട് കു​തി​ച്ചു​യ​രു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗ​വും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പീ​ക്ക് സ​മ​യ​ത്തെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത ക​ഴി​ഞ്ഞ ദി​വ​സം 5933 മെ​ഗാ​വാ​ട്ട് ആ​യി ഉ​യ​ർ​ന്നു. ഒ​പ്പം പ്ര​തി​ദി​ന ഉ​പ​യോ​ഗം 112.16 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യും വ​ർ​ധി​ച്ചു.

ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലെ പ്ര​തി​ദി​ന ഉ​പ​യോ​ഗ​ത്തേ​ക്കാ​ൾ എ​ട്ടു ദ​ശ​ല​ക്ഷം യൂ​ണി​റ്റ് കൂ​ടു​ത​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​തി​ദി​ന ഉ​പ​യോ​ഗം.

പു​റ​ത്തു​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത് കൂ​ടി​യ​തോ​ടെ മേ​യി​ലെ ഇ​ന്ധ​ന സ​ർ​ചാ​ർ​ജി​ലും ഇ​ത് പ്ര​തി​ഫ​ലി​ച്ചേ​ക്കും. ഈ ​മാ​സം ഇ​തു​വ​രെ മൂ​ന്നു ദി​വ​സം മാ​ത്ര​മാ​ണ് പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​പ​യോ​ഗം നൂ​റ് ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ക​ട​ക്കാ​തി​രു​ന്ന​ത്.

പീ​ക്ക് സ​മ​യ​ത്തെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത 5933 മെ​ഗാ​വാ​ട്ടാ​യി ഉ​യ​ർ​ന്ന​ത് കെ​എ​സ്ഇ​ബി​യെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്.

ആ​വ​ശ്യ​ക​ത 6000 മെഗാവാ ട്ടി​നു മു​ക​ളി​ലെ​ത്തി​യാ​ൽ വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക.വേ​ന​ൽ​ച്ചൂ​ട് അ​തി​ക​ഠി​ന​മാ​യി തു​ട​രു​ന്ന​തി​നാ​ൽ എ​സി, കൂ​ള​ർ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ച​താ​ണ് ഉ​പ​യോ​ഗം കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ പീ​ക്ക് സ​മ​യ​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Business

മാ​ർ​ച്ചി​ൽ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ടി​വ്

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ മൂ​​ന്നാ​​മ​​ത്തെ ഉൗ​​ർ​​ജ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളാ​​യ ഇ​​ന്ത്യ​​യു​​ടെ ലി​​ക്വി​​ഫൈ​​ഡ് പെ​​ട്രോ​​ളി​​യം ഗ്യാ​​സ് (എ​​ൽ​​പി​​ജി) ഉ​​പ​​ഭോ​​ഗം മാ​​ർ​​ച്ചി​​ൽ ഇ​​ടി​​ഞ്ഞു. മാ​​ർ​​ച്ചി​​ൽ ഏ​​ക​​ദേ​​ശം 16 ശ​​ത​​മാ​​നം പ്ര​​തി​​മാ​​സ ഇ​​ടി​​വും 13 ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക കു​​റ​​വും രേ​​ഖ​​പ്പെ​​ടു​​ത്തി 2.38 മി​​ല്യ​​ണ്‍ ട​​ണ്ണി​​ലെ​​ത്തി. ഇ​​ത് ക​​ഴി​​ഞ്ഞ് 21 മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ അ​​ള​​വാ​​ണ്.

എ​​ന്നാ​​ൽ, ഇ​​തി​​നു വി​​പ​​രീ​​ത​​മാ​​യി ഡീ​​സ​​ൽ, പെ​​ട്രോ​​ൾ ഉ​​പ​​ഭോ​​ഗം യ​​ഥാ​​ക്ര​​മം 8.73 മി​​ല്യ​​ണ്‍ ട​​ണ്ണും 3.78 മി​​ല്യ​​ണ്‍ ട​​ണ്ണു​​മാ​​യി റി​​ക്കാ​​ർ​​ഡ് ത​​ല​​ത്തി​​ൽ ഉ​​യ​​രു​​ക​​യും ചെ​​യ്തു. പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷം രൂ​​ക്ഷ​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​വ​​യു​​ടെ വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ടു​​മെ​​ന്ന ആ​​ശ​​ങ്ക​​യെ​​ത്തു​​ട​​ർ​​ന്ന് ഒൗ​​ട്ട്‌ലെറ്റു​​ക​​ളി​​ലു​​ണ്ടാ​​യ ഉ​​യ​​ർ​​ന്ന വാ​​ങ്ങ​​ലു​​ക​​ളാ​​ണ് ഡീ​​സ​​ൽ, പെ​​ട്രോ​​ൾ വാ​​ങ്ങ​​ൽ ഉ​​യ​​രാൻ കാരണം.

പെ​​ട്രോ​​ളി​​യം പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് അ​​നാ​​ലി​​സി​​സ് സെ​​ൽ (പി​​പി​​എ​​സി)​​യു​​ടെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ക​​ഴി​​ഞ്ഞ​​മാ​​സ​​ത്തെ എ​​ൽ​​പി​​ജി ഉ​​പ​​ഭോ​​ഗ​​ത്തി​​ലു​​ണ്ടാ​​യ 15.7 ശ​​ത​​മാ​​നം പ്ര​​തി​​മാ​​സ റി​​ക്കാ​​ർ​​ഡ് കു​​റ​​വാ​​ണ്. ഇ​​തി​​നു മു​​ന്പു​​ള്ള കു​​റ​​ഞ്ഞ ഉ​​പ​​ഭോ​​ഗം 2024 ജൂ​​ണി​​ലാ​​യി​​രു​​ന്നു.

മൊ​​ത്ത​​ത്തി​​ൽ ഉ​​യ​​ർ​​ന്നു

മൊ​​ത്ത​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​ൽ​​പി​​ജി ഉ​​പ​​ഭോ​​ഗം ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ ആ​​റു ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 33.21 മി​​ല്യ​​ണ്‍ ട​​ണ്ണി​​ലെ​​ത്തി. 2019 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​നു ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വാ​​ർ​​ഷി​​ക വ​​ള​​ർ​​ച്ച​​യാ​​ണ്.

എ​​ൽ​​പി​​ജി വി​​ത​​ര​​ണ​​മാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യു​​ടെ എ​​ൽ​​പി​​ജി ആ​​വ​​ശ്യ​​ക​​ത​​യു​​ടെ 60 ശ​​ത​​മാ​​നം ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ക​​യാ​​ണ്. ഇ​​തി​​ന്‍റെ 90 ശ​​ത​​മാ​​ന​​വും ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് വ​​ഴി​​യാ​​ണെ​​ത്തു​​ന്ന​​ത്. ഇ​​ത് ഇ​​റ​​ക്കു​​മ​​തി​​യെ സാ​​ര​​മാ​​യി ബാ​​ധി​​ച്ചു. ഫെ​​ബ്രു​​വ​​രി​​യി​​ലെ 2 മി​​ല്യ​​ണ്‍ ട​​ണ്ണി​​ൽ​​നി​​ന്ന് മാ​​ർ​​ച്ചി​​ൽ 1.1 മി​​ല്യ​​ണ്‍ ട​​ണ്ണാ​​യി കു​​റ​​ഞ്ഞു. ഇ​​റ​​ക്കു​​മ​​തി​​യി​​ലു​​ണ്ടാ​​യ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​തി​​മാ​​സ ഇ​​ടി​​വു​​ക​​ളി​​ലൊ​​ന്നാ​​ണി​​ത്- ഒ​​രു മു​​തി​​ർ​​ന്ന സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞു.

വാ​​ർ​​ഷി​​ക എ​​ൽ​​പി​​ജി ഉ​​പ​​ഭോ​​ഗ​​ത്തി​​ന്‍റെ 90-92 ശ​​ത​​മാ​​ന​​വും വീ​​ടു​​ക​​ളി​​ലാ​​ണ്. അ​​തി​​നാ​​ൽ എ​​ൽ​​പി​​ജി വി​​ത​​ര​​ണ​​ത്തി​​ൽ വീ​​ടു​​ക​​ൾ​​ക്കാ​​ണ് പ്ര​​ധാ​​ന്യം ന​​ല്കു​​ന്ന​​ത്. ഇ​​തു​​കൂ​​ടാ​​തെ പെ​​ട്രോ​​ളി​​യം മ​​ന്ത്രാ​​ല​​യം പൈ​​പ്പ്ഡ് നാ​​ച്ചു​​റ​​ൽ ഗ്യാ​​സ്് (പി​​എ​​ൻ​​ജി) പ​​ദ്ധ​​തി​​ക്ക് ഉൗ​​ന്ന​​ൽ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഈ ​​പ​​ദ്ധ​​തി​​യി​​ൽ മാ​​ർ​​ച്ചി​​ൽ മൂ​​ന്നു ല​​ക്ഷ​​ത്തി​​ല​​ധി​​കം പേ​​ർ ചേ​​ർ​​ന്നു. ഏ​​പ്രി​​ൽ അ​​വ​​സാ​​ന​​ത്തോ​​ടെ ഏ​​ക​​ദേ​​ശം ആ​​റു മു​​ത​​ൽ ഏ​​ഴു ല​​ക്ഷം പു​​തി​​യ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ പി​​എ​​ൻ​​ജി​​യി​​ൽ ചേ​​രു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഡീ​​സ​​ലും പെ​​ട്രോ​​ളും ഉ​​യ​​ർ​​ന്നു

മാ​​ർ​​ച്ചി​​ലെ ഡീ​​സ​​ൽ ഉ​​പ​​ഭോ​​ഗം 14 ശ​​ത​​മാ​​നം പ്ര​​തി​​മാ​​സ വ​​ർ​​ധ​​ന​​യും എ​​ട്ടു ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക ഉ​​യ​​ർ​​ച്ച​​യു​​മാ​​യി 8.73 മി​​ല്യ​​ണ്‍ ട​​ണ്ണെ​​ന്ന റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​ത്തി​​ലെ​​ത്തി. ഇ​​തി​​നു മു​​ന്പു​​ള്ള ഉ​​യ​​ർ​​ന്ന നി​​ര​​ക്ക് 2025 മേ​​യി​​ലെ 8.57 മി​​ല്യ​​ണ്‍ ട​​ണ്ണി​​ന്‍റെ​​താ​​ണ്.

ഇ​​തു​​പോ​​ലെ പെ​​ട്രോ​​ളി​​ന്‍റെ ഉ​​പ​​ഭോ​​ഗം 12 ശ​​ത​​മാ​​നം പ്ര​​തി​​മാ​​സ ഉ​​യ​​ർ​​ച്ച​​യും ഏ​​ക​​ദേ​​ശം എ​​ട്ടു ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക വ​​ർ​​ധ​​ന​​യു​​മാ​​യി 3.78 മി​​ല്യ​​ണ്‍ ട​​ണ്ണി​​ലെ​​ത്തി. ഇ​​തി​​നു മു​​ന്പു​​ള്ള ഉ​​യ​​ർ​​ന്ന നി​​ര​​ക്ക് ക​​ഴി​​ഞ്ഞ വ​​ർ​​ഷം മേ​​യി​​ലെ 3.78 മി​​ല്യ​​ണ്‍ ട​​ണ്ണാ​​ണ്.

ലോ​​ക​​ത്തെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ എ​​ൽ​​പി​​ജി ഇ​​റ​​ക്കു​​മ​​തി​​ക്കാ​​രാ​​യ ഇ​​ന്ത്യ​​യു​​ടെ ഉ​​പ​​ഭോ​​ഗ​​ത്തി​​ന്‍റെ 60 ശ​​ത​​മാ​​ന​​വും ക​​ണ്ടെ​​ത്തു​​ന്ന​​ത് മി​​ഡി​​ൽ ഈ​​സ്റ്റ് ഗ​​ൾ​​ഫ് മേ​​ഖ​​ല​​ക​​ളി​​ൽ​​നി​​ന്നാ​​ണ്. ഇ​​വി​​ടു​​ന്നു​​ള്ള കൂ​​ടു​​ത​​ൽ ച​​ര​​ക്കും ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യാ​​ണ് എ​​ത്തു​​ന്ന​​ത്.

ഫെ​​ബ്രു​​വ​​രി 28 മു​​ത​​ൽ ഉൗ​​ർ​​ജ വി​​ത​​ര​​ണ​​ത്തി​​ലെ ഈ ​​സു​​പ്ര​​ധാ​​ന​​പാ​​ത അ​​ട​​ഞ്ഞ​​ത് ഇ​​ന്ത്യ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി​​യെ കാ​​ര്യ​​മാ​​യി ബാ​​ധി​​ച്ചു. സാ​​ധാ​​ര​​ണ നി​​ല​​യി​​ൽ പ്ര​​തി​​ദി​​നം ഏ​​ക​​ദേ​​ശം 54,000 ട​​ണ്‍ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ​​നി​​ന്ന് നി​​ല​​വി​​ൽ 30,000 ട​​ണ്ണാ​​യി കു​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്.

Kerala

സംസ്ഥാനത്ത് വൈദ്യുത ഉപയോഗം റിക്കാർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത ഉപയോഗം റിക്കാർഡിൽ. ബുധനാഴ്ച വൈദ്യുതി ഉപയോഗം 5,802 മെഗാവാട്ടിലെത്തി.

റിക്കാർഡ് വൈദ്യുതി വിതരണം കെ എസ് ഇ ബി സുഗമമായി കൈകാര്യം ചെയ്തെന്ന് വൈദ്യുത ബോർഡ് അറിയിച്ചു. 2024 മേയ് രണ്ടിലെ 5,797 മെഗാവാട്ട് വൈദ്യുതി ഉപഭോഗമാണ് ഭേദിച്ചത്.

വൈദ്യുതി ബോർഡിന്‍റെ ചെയർമാൻ ആന്‍റ് മാനേജിംഗ് ഡയറക്ടർ, ഡയറക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടിയാലും ഉപഭോക്താക്കൾക്ക് യാതൊരു തടസവും കൂടാതെ വൈദ്യുതി ഉറപ്പാക്കാൻ കെഎസ്ഇബിക്ക് കഴിയുമെന്നും യോഗം വിലയിരുത്തി.

Kerala

വെന്തുരുകി കേരളം; വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ച്ചൂട്‌ വ​ര്‍ധി​ച്ച​തോ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗ​വും കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന​ലെ 96.324 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ഉ​പ​ഭോ​ഗം. ഫെ​ബ്രു​വ​രി ഒ​ന്നി​ന് 79.512 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു. ക​ഴി​ഞ്ഞ 18 ദി​വ​സ​ത്തി​നി​ടെ 16. 812 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് അ​ധി​ക ഉ​പ​ഭോ​ഗ​മാ​ണു​ണ്ടാ​യ​ത്. ചൂ​ട് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് എ​യ​ര്‍ക​ണ്ടീ​ഷ​ണ​ര്‍, ഫാ​നു​ക​ള്‍, ഫ്രീ​സ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം വ​ര്‍ധി​ക്കു​ന്ന​താ​ണ് വൈ​ദ്യു​തി ഉ​പ​യോഗം വ​ര്‍ധി​ക്കാ​ന്‍ പ്ര​ധാ​ന കാ​ര​ണം.

ഉ​പ​യോഗം വ​ര്‍ധി​ച്ച​തി​നെ തു​ട​ര്‍ന്നു വൈ​ദ്യു​തി ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​വും വ​ര്‍ധി​പ്പി​ച്ചു. ക​ള​മ​ശേ​രി ലോ​ഡ് ഡെ​സ്പാ​ച്ച് സെ​ന്‍റ​റി​ൽ നി​ന്നു​ള്ള നി​ര്‍ദേ​ശ​മ​നു​സ​രി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ 20.622 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്പാ​ദി​പ്പി​ച്ചു. ഇ​തി​ല്‍ 7.893 ദ​ശ​ല​ക്ഷം യൂ​ണി​റ്റും ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റം വൈ​ദ്യു​തി​നി​ല​യ​ത്തി​ല്‍ നി​ന്നു​മാ​ണ്. 75.701 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി പു​റ​ത്തു​നി​ന്നും എ​ത്തി​ച്ചു.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ നി​ല​വി​ല്‍ 2364 അ​ടി വെ​ള്ള​മാ​ണു​ള്ള​ത്. സം​ഭ​ര​ണ ശേ​ഷി​യു​ടെ 59 ശ​ത​മാ​ന​മാ​ണി​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലു​മാ​യി നി​ല​വി​ല്‍ 59 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍ഷം ആ​രം​ഭി​ക്കാ​ന്‍ മൂ​ന്നു​മാ​സ​ത്തി​ലേ​റെ അ​വ​ശേ​ഷി​ക്കെ വേ​ന​ല്‍മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തെ ഗ​ണ്യ​മാ​യി ബാ​ധി​ക്കാ​നി​ട​യു​ണ്ട്.

ചൂ​ട് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് വൈ​ദ്യു​തി ഉ​പ​യോ ഗത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍ധ​ന വൈ​ദ്യു​തി ബോ​ര്‍ഡി​നു വെ​ല്ലു​വി​ളി​യാ​കും. ക​ഴി​ഞ്ഞ വേ​ന​ലി​ല്‍ വൈ​ദ്യു​തി ഉ​പ​യോഗം പ​ല ദി​വ​സ​ങ്ങ​ളി​ലും റി​ക്കാ​ര്‍ഡ് ഭേ​ദി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ ഏ​റെ ക​രു​ത​ലോ​ടെ​യാ​ണ് ബോ​ര്‍ഡി​ന്‍റെ നീ​ക്കം. ഇ​ത്ത​വ​ണ ഒ​രു​മാ​സ​ത്തോ​ളം ജ​ന​റേ​റ്റ​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യം പൂ​ര്‍ണ​മാ​യും അ​ട​ച്ചി​രു​ന്നു. ഈ ​സ​മ​യം ഇ​വി​ടെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പൂ​ര്‍ണ​മാ​യും നി​ര്‍ത്തി​വ​ച്ച സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.

പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി എ​ത്തി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ആ​വ​ശ്യം അ​ന്നു നി​റ​വേ​റ്റി​യ​ത്. വേ​ന​ല്‍മ​ഴ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചൂ​ട് ഇ​നി​യും വ​ര്‍ധി​ക്കു​ക​യും ചെ​യ്താ​ല്‍ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പു​റ​ത്തുനി​ന്നും കൂ​ടു​ത​ല്‍ വൈ​ദ്യു​തി എ​ത്തി​ച്ച് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​കും വൈ​ദ്യു​തി ബോ​ര്‍ഡി​ന്‍റെ നീ​ക്കം.

National

റിപ്പബ്ലിക് ദിനത്തിൽ മാംസ ഭക്ഷണത്തിനു വിലക്ക്

ഭു​​​​​​വ​​​​​​നേ​​​​​​ശ്വ​​​​​​ർ: ഒ​​​​​​ഡീ​​​​​​ഷ​​​​​​യി​​​​​​ലെ കോ​​​​റാ​​​​പു​​​​ടി​​​​ൽ റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക് ദി​​​​​​ന​​​​​​ത്തി​​​​​​ൽ മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണം നി​​​​​​രോ​​​​​​ധി​​​​​​ച്ച വി​​​​​​വാ​​​​​​ദ ന​​​​​​ട​​​​​​പ​​​​​​ടി പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ.

വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച​​​​​​യാ​​​​​​ണ് ജി​​​​​​ല്ല​​​​​​യി​​​​​​ൽ ഇ​​​​​​റ​​​​​​ച്ചി, മീ​​​​​​ൻ, മു​​​​​​ട്ട തു​​​​​​ട​​​​​​ങ്ങി എ​​​​​​ല്ലാ​​​​​​ത്ത​​​​​​രം മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വി​​​​​​ൽ​​​​​​പ്പ​​​​​​ന നി​​​​​​രോ​​​​​​ധി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ മ​​​​​​നോ​​​​​​ജ് സ​​​​​​ത്യ​​​​​​വാ​​​​​​ൻ മ​​​​​​ഹാ​​​​​​ജ​​​​​​ൻ ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​റ​​​​​​ക്കി​​​​​​യ​​​​​​ത്. ഇ​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് വ​​​​​​ലി​​​​​​യ തോ​​​​​​തി​​​​​​ലു​​​​​​ള്ള പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​മാ​​​​​​ണ് പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് ഉ​​​​​​യ​​​​​​ർ​​​​​​ന്നു​​​​​​വ​​​​​​ന്ന​​​​​​ത്. ഇ​​​​​​തോ​​​​​​ടെ ക​​​​​​ള​​​​​​ക്ട​​​​​​ർ വി​​​​​​വാ​​​​​​ദ ഉ​​​​​​ത്ത​​​​​​ര​​​​​​വ് പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

Latest News

Corehub Up