തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ വേനൽ മഴ ലഭിച്ചതോടെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. ബുധനാഴ്ച സംസ്ഥാനത്ത് ആകെ വൈദ്യുതി ഉപയോഗം 112.71 ദശലക്ഷം യൂണിറ്റായിരുന്നു.
ചൊവ്വാഴ്ച സംസ്ഥാനത്ത് 117 ദശലക്ഷം യൂണിറ്റ് എന്നതിൽ നിന്നാണ് നാലു ദശലക്ഷത്തിലധികം യൂണിറ്റിന്റെ കുറവ് രേഖപ്പെടുത്തിയത്. ഏപ്രിൽ 18 ശനിയാഴ്ച സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം 117.15 ദശലക്ഷം യൂണിറ്റായിരുന്നു.
അടുത്തകാലത്തെ ഏറ്റവും കൂടിയ വൈദ്യുതി ഉപയോഗമായിരുന്നു ഇത്. ഏപ്രിൽ 17 വെള്ളിയാഴ്ച ആകെ ഉപയോഗം 116. 11 ദശലക്ഷം യൂണിറ്റായിരുന്നു.
ഈ ആഴ്ച ആദ്യ ദിനങ്ങളിലും ഇത്തരത്തിൽ ഉയർന്ന തോതിലുള്ള വൈദ്യുതി ഉപയോഗമായിരുന്നു.
Tags : Slight reduction electricity usage consumption