National
ന്യൂഡൽഹി: ഗോവാ നിശാക്ലബ് തീപിടിത്തവുമായി ബന്ധപ്പെട്ട കേസിൽ ലൂത്ര സഹോദരൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഡൽഹി കോടതി. രോഹിണി കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി വന്ദനയാണ് ഇരുവർക്കും ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
തീപിടിത്തമുണ്ടായ "ബൈ റോമിയോ ലെയ്ൻ' എന്ന നിശാക്ലബ് ഉടമകളായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയുമാണ് ജാമ്യം തേടി ഡൽഹി രോഹിണി കോടതിയെ സമീപിച്ചത്. ഇരുവരും നിലവിൽ തായ്ലാൻഡ് പോലീസിന്റെ കസ്റ്റഡിയിലാണ്.
ബൈ റോമിയോ ലെയ്ൻ ക്ലബിൽ തീപിടിച്ച് 25പേരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഇരുവരും രാജ്യംവിട്ടിരുന്നു. ഇവരെ പിടികൂടാന്‍ ഇന്റർപോൾ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെവിച്ചിരുന്നു. തായ്ലൻഡ് പോലീസ് അറസ്റ്റ് ചെയ്ത ഇവരെ ഉടന്‍ ഇന്ത്യയിലേക്കയക്കും.
സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് ഗോവ പൊലീസ് നൽകുന്ന വിവരം. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമയായ ബ്രിട്ടീഷ് പൗരനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ച്ചകളെകുറിച്ച് വിശദമായ ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
National
ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്കു നേരെ ഷൂ വലിച്ചെറിയാൻ ശ്രമിച്ച അഭിഭാഷൻ രാകേഷ് കിഷോറിന് നേരെ ആക്രമണം. ഒരാൾ രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുകയായിരുന്നു.
ഡൽഹിയിലെ കർകർദൂമ കോടതി പരിസരത്തുവച്ചാണ് സംഭവം. സുരക്ഷാഉദ്യോഗസ്ഥരെത്തിയാണ ഇവരെ പിടിച്ചുമാറ്റിയത്. രാകേഷ് കുഷോറിന് പരിക്കില്ല. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഒക്ടോബർ ആറിനാണ് കോടതി നടപടികൾക്കിടെ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്കുനേരെ അഭിഭാഷകൻ രാകേഷ് കിഷോർ ഷൂ എറിയാൻ ശ്രമിച്ചത്.
"സനാതന ധർമത്തോടുള്ള അനാദരം ഇന്ത്യ സഹിക്കില്ലെന്ന' മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് രാകേഷ് കിഷോർ ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകർ പറഞ്ഞു.
ഇന്നത്തെ ആക്രമണത്തിന് പിന്നിലെ കാര്യം എന്താണെന്ന് വ്യക്തമല്ല.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയിൽ ഡൽഹി റോസ് അവന്യു കോടതിയാണ് സോണിയക്ക് നോട്ടീസ് അയച്ചത്.
സോണിയ ഇന്ത്യൻ പൗരത്വം നേടിയത് 1983-ലാണെന്നും 1980-ൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്നുമാണ് ഹർജിയിലെ വാദം. ഹർജി ജനുവരി ആറിന് പരിഗണിക്കും.
മജിസ്ട്രേറ്റ് ഹാർജിത് സിംഗ് ജസ്പാൽ ആണ് കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ സോണിയ ഗാന്ധിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ഹർജിയിൽ പറയുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹർജി നൽകിയത്. 1980-81-ലെ വോട്ടർ പട്ടികയിൽ സോണിയാ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയ നടപടി നിയമപരമല്ലെന്നാണ് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.