x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷ​ർ​ജീ​ൽ ഇ​മാ​മി​ന് പത്ത് ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം


Published: March 9, 2026 06:48 PM IST | Updated: March 9, 2026 06:50 PM IST

ന്യൂ​ഡ​ൽ​ഹി: 2020-ലെ ​വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന ഷ​ർ​ജീ​ൽ ഇ​മാ​മി​ന് ഡ​ൽ​ഹി കോ​ട​തി പ​ത്ത് ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചു. ത​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി.

മാ​നു​ഷി​ക പ​രി​ഗ​ണ​ന​ക​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ർ​ശ​ന​മാ​യ നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് പ​ത്ത് ദി​വ​സ​ത്തെ ഇ​ള​വ് ന​ൽ​കി​യ​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യെ​ന്നും ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യെ​ന്നും ആ​രോ​പി​ച്ച് യു​എ​പി​എ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി 2020 മു​ത​ൽ ഷ​ർ​ജീ​ൽ ഇ​മാം ജ​യി​ലി​ലാ​ണ്.

ജാ​മ്യ​കാ​ല​യ​ള​വി​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നോ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നോ ശ്ര​മി​ക്ക​രു​ത് എ​ന്നും, അ​നു​വ​ദി​ച്ച സ​മ​യം ക​ഴി​ഞ്ഞാ​ലു​ട​ൻ ജ​യി​ലി​ൽ തി​രി​ച്ചെ​ത്ത​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

 

Tags : Sharjeel Imam Delhi court brother's wedding interim bail;

Recent News

Corehub Up