Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electricity Board

ഇ​ന്നും ഇ​രു​ട്ടി​ൽ​ത്ത​ന്നെ; വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച രാ​ത്രി സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി. വൈ​കു​ന്നേ​രം 6.15 മു​ത​ൽ രാ​ത്രി 12.45 വ​രെ​യു​ള്ള സ​മ​യ​ത്ത് വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി വാ​ര്‍​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

ഉ​യ​ർ​ന്ന വൈ​ദ്യു​തി ഉ​പ​യോ​ഗം കാ​ര​ണം മു​ൻ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ന് ഏ​ക​ദേ​ശം 700 മു​ത​ൽ 900 മെ​ഗാ​വാ​ട്ടി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്താ​ക​മാ​നം വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​തി​നാ​ൽ പ​വ​ർ എ​ക്സ്ചേ​ഞ്ചി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന വൈ​ദ്യു​തി​യു​ടെ ല​ഭ്യ​ത​യി​ൽ കാ​ര്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്.

എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​ഴ​ക്കു​റ​വാ​ണ് താ​പ​നി​ല മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യൂ​ണി​റ്റി​ന് 30 രൂ​പ നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം കെ​എ​സ്ഇ​ബി ഉ​പേ​ക്ഷി​ച്ചു. 

Kerala

സ​ർ​ക്കാ​രി​നു​വേ​ണ്ടി പ്ര​ചാ​ര​ണം; വൈ​ദ്യു​തി ബോ​ർ​ഡിനെതിരേ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് പ​രാ​തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ല​​​​ക്ഷ്യം വ​​​​ച്ച് വാ​​​​ട്ട്സ്ആ​​​​പ്പ് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​യ​​​​ച്ച​​​​തി​​​​ന് പി​​​​ന്നാ​​​​ലെ സം​​​​സ്ഥാ​​​​ന വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡും സ​​​​ർ​​​​ക്കാ​​​​രി​​​​നുവേ​​​​ണ്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ രം​​​​ഗ​​​​ത്തെ​​​​ന്നു പ​​​​രാ​​​​തി.

വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ഈ ​​​​മാ​​​​സം ന​​​​ൽ​​​​കു​​​​ന്ന വൈ​​​​ദ്യു​​​​തി ബി​​​​ല്ലി​​​​ൽ അ​​​​ട​​​​യ്ക്കേ​​​​ണ്ട തു​​​​ക​​​​യ്ക്ക് തൊ​​​​ട്ടു താ​​​​ഴെ​​​​യാ​​​​യി ’പ​​​​വ​​​​ർ​​​​ക​​​​ട്ടും ലോ​​​​ഡ് ഷെ​​​​ഡി​​​​ങ്ങും ഇ​​​​ല്ലാ​​​​ത്ത 10 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ’ എ​​​​ന്ന വാ​​​​ച​​​​ക​​​​മാ​​​​ണ് ബി​​​​ല്ലി​​​​ൽ ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്.

ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പെ​​​​രു​​​​മാ​​​​റ്റച്ച​​​​ട്ട​​​​ത്തി​​​​ന് വി​​​​രു​​​​ദ്ധ​​​​മാ​​​​യി വൈ​​​​ദ്യു​​​​തി ബി​​​​ല്ലി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ ഉ​​​​പാ​​​​ധി​​​​യാ​​​​ക്കു​​​​ന്ന​​​​ത്.

വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡി​​​​ന്‍റെ പു​​​​തി​​​​യ ബി​​​​ല്ല് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പെ​​​​രു​​​​മാ​​​​റ്റ​​​​ച​​​​ട്ടം ലം​​​​ഘി​​​​ച്ച വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡ് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ​​​​ക്ക് സേ​​​​വ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കാ​​​​ന്പ​​​​യി​​​​ൻ ക​​​​മ്മി​​​​റ്റി പ​​​​രാ​​​​തി ന​​​​ൽ​​​​കി.

District News

കൊ​ട്ടാ​ര​ക്ക​ര​യി​ൽ വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ഭൂ​മി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ളം

കൊ​ട്ടാ​ര​ക്ക​ര: തു​ക അ​നു​വ​ദി​ച്ചി​ട്ടും വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ കൊ​ട്ടാ​ര​ക്ക​ര വെ​സ്റ്റ് സെ​ക്‌ഷൻ ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ല. ഭൂ​മി കാ​ട് മൂ​ടി നാ​ടി​ന് ത​ല​വേ​ദ​ന​യാ​കു​കയാണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു​നേ​രെ എ​തി​ർ​വ​ശ​ത്താ​യി​ട്ടാ​ണ് കാ​ട് മൂ​ടിയ ഭൂ​മി.

ഇ​വി​ടെ 25 സെ​ന്‍റ് ഭൂ​മി​യു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ൻ​പ് വൈ​ദ്യു​തി ഭ​വ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണ്.

എ​ന്നാ​ൽ ഭൂ​മി​യെ​ച്ചൊ​ല്ലി റ​വ​ന്യൂ വ​കു​പ്പും വൈ​ദ്യു​തി ബോ​ർ​ഡും ത​മ്മി​ൽ അ​വ​കാ​ശ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. കോ​ട​തി വി​ധി​യി​ലൂ​ടെ​യാ​ണ് വൈ​ദ്യു​തി ബോ​ർ​ഡ് ഭൂ​മി സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ങ്കി​ലും ഫ​യ​ലി​ന് ഇതുവരെ ജീ​വ​ൻ വച്ചിട്ടില്ല.


നി​ല​വി​ൽ കൊ​ട്ടാ​ര​ക്ക​ര വൈ​ദ്യു​തി ഭ​വ​നി​ലാ​ണ് വെ​സ്റ്റ് സെ​ക്‌ഷൻ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​യി 87 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ട് ഏ​റെ​ക്കാ​ല​മാ​യി. എ​ന്നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നീ​ണ്ടു​പോ​വു​ക​യാ​ണ്.ഈ ഭൂ​മി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യും മാ​റി​യി​ട്ടു​ണ്ട്.

District News

വൈ​ദ്യു​തി ബോ​ർ​ഡി​ൽ ശ​മ്പ​ള​പ​രി​ഷ്ക​ര​ണം നടപ്പിലാക്കണം: എം.​പി. ഗോ​പ​കു​മാ​ർ

ചാ​ത്ത​ന്നൂ​ർ:​ വൈ​ദ്യു​തി ബോ​ർ​ഡി​ൽ ശ​മ്പ​ള​പ​രി​ഷ്ക​ര​ണം എ​ത്ര​യും വേ​ഗം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. ഗോ​പ​കു​മാ​ർ. ഫെ​ഡ​റേ​ഷ​ൻ ചാ​ത്ത​ന്നൂ​ർ ഡി​വി​ഷ​ൻ ജ​ന​റ​ൽ​ബോ​ഡി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. ആ​ർ.​ദി​ലീ​പ് കു​മാ​ർ, എ​ഐ​ടി​യു​സി ജി​ല്ലാ​സെ​ക്ര​ട്ട​റി എ​ൻ.​ര​വീ​ന്ദ്ര​ൻ, ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്വ​തി, സം​സ്ഥാ​ന ട്ര​ഷ​റ​ർ ഒ.​ഫി​ലി​പ്പോ​സ്,ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ദീ​പ്കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി​യാ​യി സു​നി​ൽ​കു​മാ​റി​നെ​യും പ്ര​സി​ഡ​ന്‍റാ​യി ജി. ​സു​രേ​ഷി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

 

District News

ക​ണ​ക്‌ഷ​ൻ വി​ച്ഛേ​ദി​ച്ചു; എ​ട്ടി​ന്‍റെ പ​ണി​കി​ട്ടി വൈ​ദ്യു​തി ബോ​ർ​ഡി​ന്

അ​റ​ക്കു​ളം: വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ക​യാ​യെ​ന്ന കാ​ര​ണ​ത്താ​ൽ വീ​ട്ടി​ലേ​ക്കു​ള്ള ക​ണ​ക്‌ഷ​ന്‍റെ സ​ർ​വീ​സ് വ​യ​ർ മു​റി​ച്ചു​നീ​ക്കി വൈ​ദ്യു​തി ബോ​ർ​ഡ്. അ​റ​ക്കു​ളം നേ​ര്യം​പ​റ​ന്പി​ൽ ജോ​സ് മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലെ ക​ണ​ക്‌ഷ​നാ​ണ് മു​റി​ച്ചു നീ​ക്കി​യ​ത്. ​വൈ​ദ്യു​തി​യി​ല്ലാ​തെ വ​ന്ന​തി​നെത്തു​ട​ർ​ന്നു അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ന്‍റെ വീ​ട്ടി​ലെ ക​ണ​ക്‌ഷ​ൻ മു​റി​ച്ചു​മാ​റ്റി​യ​താ​യി ഇ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്.


കെഎ​സ്ഇ ബി ​ഓ​ഫീ​സി​ൽ വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ എ​ത്താ​മെ​ന്ന് പ​റ​ഞ്ഞ​ത​ല്ലാ​തെ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. വീ​ണ്ടും വി​ളി​ച്ച​പ്പോ​ൾ വൈ​ദ്യു​തി​ബി​ൽ കു​ടി​ശി​ക​യു​ള്ള​തി​നാ​ലാ​ണ് ക​ണ​ക്‌ഷ​ൻ വി​ച്ഛേ​ദി​ച്ച​തെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ഡ്വാ​ൻ​സ് തു​ക അ​ട​യ്ക്കു​ന്ന പ​തി​വാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റേത്. വി​ദേ​ശ​ത്തും ബാം​ഗ​ളൂ​രി​ലും മ​റ്റു​മാ​യി ജോ​ലി ചെ​യ്യു​ന്ന ജോ​സ് പ​ല​പ്പോ​ഴും നാ​ട്ടി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ തു​ക അ​ഡ്വാ​ൻ​സാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു പ​തി​വ്.


തു​ക റീ​ചാ​ർ​ജ് ചെ​യ്യ​ണ​മെ​ങ്കി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​യും ജോ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ കു​ടി​ശി​ക തു​ക​യാ​യ 1,032 രൂ​പ ഓ​ണ്‍​ലൈ​ൻ വ​ഴി അ​ട​യ്ക്കു​ക​യും ഇ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് എ​ഇ​യ്ക്ക് അ​യ​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ക​ണ​ക്‌ഷ​ൻ പു​നഃസ്ഥാ​പി​ച്ചി​ല്ല. ഇ​തേത്തു​ട​ർ​ന്നു എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ വി​ളി​ച്ചു കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ചു. എ​ന്നാ​ൽ അ​ദ്ദേ​ഹം ത​ന്‍റെ ഫോ​ണ്‍ ബ്ലോ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു.


വ​കു​പ്പ് മ​ന്ത്രി​യെ വി​ളി​ച്ച​റി​യി​ച്ചെ​ങ്കി​ലും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കാ​ത്ത​തി​നെത്തു​ട​ർ​ന്നു രാ​ത്രി 10.30 ഓ​ടെ കെഎസ്ഇ​ബി സി​എം​ഡി മി​ൻ​ഹാ​ജി​നെ വി​ളി​ച്ചു. ഇ​തേത്തു​ട​ർ​ന്നു രാ​ത്രി 11-ഓ​ടെ ജീ​വ​ന​ക്കാ​രെ​ത്തി ക​ണ​ക്‌ഷ​ൻ പു​നഃസ്ഥാ​പി​ച്ചു. ജോ​സ് മാ​ത്യു വെ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്.

Latest News

Corehub Up