x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തിബോ​ര്‍​ഡി​ന്‍റെ കു​ഴി നാ​ട്ടു​കാ​ര്‍​ക്ക് കെ​ണി


Published: June 8, 2026 05:58 AM IST | Updated: June 8, 2026 05:58 AM IST

നെ​ടു​ങ്ക​ണ്ടം: ഭൂ​ഗ​ര്‍​ഭ വൈ​ദ്യു​തിലൈ​നി​നാ​യി കു​ഴി​ച്ച കു​ഴി​ക​ള്‍ നാ​ട്ടു​കാ​ര്‍​ക്ക് വി​ന​യാ​കു​ന്നു. കു​മ​ളി - മൂ​ന്നാ​ര്‍ സം​സ്ഥാ​ന പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലാ​യി വൈ​ദ്യു​തിക​ന്പ​നി നി​ര്‍​മി​ച്ച കു​ഴി​ക​ളാ​ണ് യാ​ത്ര​ക്കാ​ര്‍​ക്കും വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍​ക്കും സ​മീ​പ​വാ​സി​ക​ള്‍​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റു​ന്ന​ത്.

നെ​ടു​ങ്ക​ണ്ടം, വ​ണ്ട​ന്‍​മേ​ട് സ​ബ്‌​സ്റ്റേ​ഷ​നു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി മ​ണ്ണി​ന​ടി​യി​ലൂ​ടെ 33 കെ​വി വൈ​ദ്യു​തിലൈ​ന്‍ വ​ലി​ക്കു​ന്ന​തി​നാ​ണ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ കു​ഴി​ക​ള്‍ എ​ടു​ത്ത​ത്. പു​ളി​യ​ന്‍​മ​ല മു​ത​ല്‍ ക​ല്ലാ​ര്‍ സ​ബ് സ്റ്റേ​ഷ​ന്‍ വ​രെ ഇ​ത്ത​ര​ത്തി​ല്‍ കു​ഴി​ക​ള്‍ എ​ടു​ത്ത് ഭാ​ഗി​ക​മാ​യി കേ​ബി​ളു​ക​ള്‍ സ്ഥാ​പി​ച്ചെ​ങ്കി​ലും മാ​സ​ങ്ങ​ളാ​യി കു​ഴി​ക​ള്‍ മൂ​ടാ​തെ കി​ട​ക്കു​ക​യാ​ണ്. ​കു​ഴി​ക​ളി​ല്‍ മ​ഴ​വെ​ള്ളം നി​റ​ഞ്ഞിരിക്കുകയാണ്‍.

ചി​ല​യി​ട​ങ്ങ​ളി​ല്‍ ഈ ​വെ​ള്ള​ക്കെ​ട്ട് മൂ​ലം മ​ണ്ണി​ടി​ഞ്ഞ് കൃ​ഷി​നാ​ശം വ​രെ നേ​രി​ട്ടി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍​ക്കും കു​ഴി​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യാ​ണ്. കൂ​ടാ​തെ പ​ല​യി​ട​ങ്ങ​ളി​ലും കു​ഴി​യെ​ടു​ത്ത മ​ണ്ണ് റോ​ഡി​ന്‍റെ പ​കു​തി​യോ​ളംവ​രെ കൂ​ന​കൂ​ട്ടി ഇ​ട്ടി​രി​ക്കു​ക​യു​മാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മ​ണ്‍​കൂ​ന​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി​ക​ളും ത​ക​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.അ​ടി​യ​ന്ത​ര​മാ​യി കു​ഴി​ക​ള്‍ മൂ​ടി അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags : Electricity board trap for locals

Recent News

Corehub Up