x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളി​നെ​തി​രാ​യ വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ നീ​ക്കം പൊ​ളി​ഞ്ഞു


Published: June 10, 2026 11:44 PM IST | Updated: June 10, 2026 11:44 PM IST

ക​ണ​ക്‌ഷൻ ക്ര​മ​വ​ത്ക​രി​ച്ച് ഓം​ബു​ഡ്സ്മാ​ൻ ഉ​ത്ത​ര​വ്

ക​ട്ട​പ്പ​ന: ഓ​സാ​നം സ്കൂ​ളി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ക്ര​മ​വ​ത്ക​രി​ച്ച് ന​ൽ​കാ​ൻ വൈ​ദ്യു​തി ഓം​ബു​ഡ്സ്മാ​ന്‍റെ ഉ​ത്ത​ര​വ്. സ്കൂ​ളി​നെ​തി​രാ​യ വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ അ​ഡ്വ. ഷാ​ജി കെ. ​കു​ട​വ​ന​പ്പാ​ട്ട് മു​ഖേ​ന നി​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വി​ധി. സ്കൂ​ളി​നു അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ക​ണ​ക്റ്റ​ഡ് ലോ​ഡി​ൽ കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പി​ച്ചാ​യി​രു​ന്നു വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ നീ​ക്കം.

ക​ണ​ക്റ്റ​ഡ് ലോ​ഡ് ക്ര​മ​വ​ത്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി അ​ധി​ക​പ​ണം ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യം. തു​ട​ർ​ന്ന് ബോ​ർ​ഡി​നെ​തി​രേ സ്കൂ​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ നി​ല​വി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​നി​ന്നു ത​ന്നെ ക​ണ​ക്റ്റ​ഡ് ലോ​ഡ് കൂ​ട്ടി ക്ര​മ​വ​ൽ​ക്ക​രി​ച്ചു ന​ൽ​കാ​ൻ ഓം​ബു​ഡ്സ്മാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham Local News Electricity Board school

Recent News

Corehub Up