Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire Breaks Out

മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ ആ​ഭ​ര​ണ​നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം

കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ ഓ​ർ​ണ​മെ​ന്‍റ് ബോ​ക്സ് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഉ​ള്ളി​യേ​രി മു​ണ്ടോ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു.

കൊ​യി​ലാ​ണ്ടി, ന​രി​ക്കു​നി, പേ​രാ​മ്പ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

District News

ആ​റ​ള​ത്ത് കാ​ട്ടാ​ന വീ​ണ്ടും കു​ടി​ൽ ത​ക​ർ​ത്തു

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന വീ​ണ്ടും കു​ടി​ൽ ത​ക​ർ​ത്തു. വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങി​യ മൂ​ന്നു​പേ​ർ ആ​ന​യു​ടെ പി​ടി​യി​ൽ​നി​ന്ന് അ​ദ്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബ്ലോ​ക്ക് ഒ​മ്പ​ത് പൂ​ക്കു​ണ്ടി​ലെ ഓ​മ​ന ബാ​ബു​വി​ന്‍റെ പു​ര​യി​ട​ത്തി​ലെ ഷെ​ഡ് ആ​ണ് ആ​ന ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 5.45 ഓ​ടെ​യാ​യി​രു​ന്നു ആ​ന​യു​ടെ ആ​ക്ര​മ​ണം.

ശ​ബ്ദം​കേ​ട്ട് വ​ള​ർ​ത്തു​നാ​യ കു​ര​ച്ച് ബ​ഹ​ളം വ​ച്ച​തോ​ടെ ഓ​ടി​യ​ടു​ത്ത ആ​ന കു​ടി​ലി​നു നേ​രേ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ വീ​ട്ടു​കാ​രും ഉ​ണ​ർ​ന്നു.

കു​ടി​ലി​ന് പി​റ​കു​വ​ശം ത​ക​ർ​ക്കു​ന്ന​തി​നി​ട​യി​ൽ ഷെ​ഡി​ലെ താ​മ​സ​ക്കാ​രാ​യ അ​മ്മി​ണി​യും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളും മു​ൻ​ഭാ​ഗ​ത്തു​കു​ടി പു​റ​ത്തി​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​മ​ന​യു​ടെ ബ​ന്ധു​ക്ക​ളാ​യ അ​മ്മി​ണി, മ​ഹേ​ഷ്, അ​മ്മു എ​ന്നി​വ​രാ​ണ് ഷെ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​മ്മി​ണി​ക്ക് ഒ​മ്പ​താം ബ്ലോ​ക്കി​ൽ സ്വ​ന്ത​മാ​യി സ്ഥ​ല​വും വീ​ടും ഉ​ണ്ടെ​ങ്കി​ലും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്.

സ​മീ​പ വീ​ടു​ക​ളി​ൽ താ​മ​സ​ക്കാ​ർ ഇ​ല്ലാ​ത്ത​തോ​ടെ മേ​ഖ​ല​യി​ൽ ത​നി​ച്ചാ​യ അ​മ്മി​ണി ബ​ന്ധു​വാ​യ ഓ​മ​ന ബാ​ബു​വി​ന്‍റെ പു​ര​യി​ട​ത്തി​ൽ കു​ടി​ൽ​കെ​ട്ടി ക​ഴി​യു​ക​യാ​യി​രു​ന്നു. സ​മാ​ന​മാ​യ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യും ഉ​ണ്ടാ​യി​ച്ചി​ല്ല.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ ത​ക​ർ​ത്ത പ​ത്താ​മ​ത്തെ കു​ടി​ൽ

15 ജീ​വി​ത​ങ്ങ​ൾ കാ​ട്ടാ​ന​യ്ക്ക് മു​ന്നി​ൽ പൊ​ലി​ഞ്ഞ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​ത്താ​മ​ത്തെ കു​ടി​ലാ​ണ് കാ​ട്ടാ​ന ത​ക​ർ​ക്കു​ന്ന​ത്. ഈ ​കു​ടി​ലു​ക​ളി​ലു​ള്ള​വ​രെ​ല്ലാം ജീ​വ​നും​കൊ​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വ​നാ​തി​ർ​ത്തി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ സോ​ളാ​ർ തൂ​ക്കു​വേ​ലി ഭാ​ഗി​ക​മാ​യി ന​ശി​ച്ചി​രു​ന്നു.

പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും ഫാ​മി​ലു​മാ​യി ക​ശു​വ​ണ്ടി സീ​സ​ൺ ആ​രം​ഭി​ച്ച​തി​നാ​ൽ ഭ​ക്ഷ​ണ​ത്തി​നും ക്ഷാ​മ​മി​ല്ല. കൂ​ടാ​തെ ച​ക്ക, മാ​മ്പ​ഴ സീ​ണ​ണും കൂ​ടി​യാ​യ​തോ​ടെ മേ​ഖ​ല​യി​ൽ ആ​ന ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ, വ്യാ​ജ ചാ​രാ​യ നി​ർ​മാ​ണ​വും ചി​ല മേ​ഖ​ല​ക​ളി​ൽ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ന​ട​ക്കു​ന്നു​ണ്ട്.

വാ​ഷി​ന്‍റെ മ​ണം പി​ടി​ച്ച് ക​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​തും കു​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​ണ്. ഫാ​മി​ലും പു​ര​ധി​വാ​സ മേ​ഖ​ല​യി​ലു​മാ​യി പ​ത്തി​ല​ധി​കം ആ​ന​ക​ളു​ണ്ടെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ, ഇ​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം വ​രു​മെ​ന്നാ​ണ് ഫാം ​തൊ​ഴി​ലാ​ളി​ക​ളും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലു​ള്ള​വ​രും പ​റ​യു​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന ആ​ന​ക​ളെ​ക്കൂ​ടി ഫാ​മി​ൽ നി​ന്ന് തു​ര​ത്തു​ന്ന​തി​നു​ള്ള ഓ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്തി വി​ഷു ക​ഴി​ഞ്ഞ​തി​നു​ശേ​ഷം പു​നഃ​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

National

ഹരിയാനയിൽ ഫാക്ടറിയിൽ തീപിടിത്തം; നാല് സ്ത്രീകൾ മരിച്ചു

ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന​​യി​​ലെ ജി​​ന്ദി​​ൽ ഹോ​​ളി ഉ​​ൾ​​പ്പെ​​ടെ ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വ​​ർ​​ണ​​പ്പൊ​​ടി (ഗു​​ലാ​​ൽ) നി​​ർ​​മി​​ക്കു​​ന്ന ഫാ​​ക്ട​​റി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടിത്ത​​ത്തി​​ൽ നാ​​ലു സ്ത്രീ​​ക​​ൾ മ​​രി​​ച്ചു. 11 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

സാ​​ഫി​​ഡോ​​ണി​​ലെ ഭാ​​ട്ട് കോ​​ള​​നി​​യി​​ലു​​ള്ള ഫാ​​ക്ട​​റി​​യു​​ടെ പ്ര​​വേ​​ശ​​ന ക​​വാ​​ട​​ത്തി​​ലാ​​ണു തീ​​പി​​ടിത്തം. പ​​രി​​ക്കേ​​റ്റ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Kerala

വ​ര്‍​ക്ക്ഷോ​പ്പി​ല്‍ തീപിടിത്തം; ര​ണ്ടു ഇന്നോവ കാറുകൾ പൂ​ര്‍​ണ​മാ​യും ക​ത്തി

പ​യ്യ​ന്നൂ​ര്‍: കു​ഞ്ഞി​മം​ഗ​ല​ത്തെ വ​ര്‍​ക്ക് ഷോ​പ്പി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ ര​ണ്ടു ​വാ​ഹ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. പ​യ്യ​ന്നൂ​ര്‍ ബി​കെ​എം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ കെ.​പി.​ര​മേ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ഞ്ഞി​മം​ഗ​ലം താ​മ​ര​ക്കു​ള​ങ്ങ​ര​യി​ലെ കാ​ര്‍ ലാ​ന്‍​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു കൊ​ണ്ടു​വ​ന്നു വ​ര്‍​ക്ക് ഷോ​പ്പിനു പു​റ​ത്തു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. തീ ​ആ​ളി​ക്ക​ത്തു​ന്ന​തു​ ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​രാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​രി​ല്‍നി​ന്ന് എ​ത്തി​യ ര​ണ്ട് അ​ഗ്‌​നി​ശ​മ​ന യൂ​ണി​റ്റു​ക​ള്‍ മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്‌​നി​ച്ചാ​ണ് തീ ​പൂ​ര്‍​ണ​മാ​യി അ​ണ​ച്ച​ത്. പൂ​ട്ടി​ക്കി​ട​ന്ന ഗേ​റ്റി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്താ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം.

Kerala

തി​രൂ​രി​ൽ ബേ​ക്ക​റി ക​ട​യി​ൽ തീ​പി​ടു​ത്തം : 20 ല​ക്ഷ​ത്തി​ന്‍റെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു

മ​ല​പ്പു​റം: തി​രൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ട​ത്തി​ലെ ബേ​ക്ക​റി ക​ട ക​ത്തി​ന​ശി​ച്ചു. തൃ​ക്ക​ണ്ടി​യൂ​ര്‍ സ്വ​ദേ​ശി എം. ​ച​ന്തു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ.​ആ​ര്‍. ബേ​ക്ക​റി​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ക്രി​സ്മ​സ് പു​തു​വ​ര്‍​ഷ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ 20 ല​ക്ഷം രൂ​പ​യു​ടെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 5.30നാ​ണ് സം​ഭ​വം. ക​ട​യ്ക്കു​ള്ളി​ല്‍​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ അ​ഗ്നി​ര​ക്ഷ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തി​രൂ​ര്‍ ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ നാ​ല യൂ​നി​റ്റ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​ര നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി തി​രൂ​രി​ല്‍ വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രാ​ണ് ക​ട​യു​ട​മ.

International

ന​ഴ്സിം​ഗ് ഹോ​മി​ൽ തീ​പി​ടി​ത്തം; ര​ണ്ടു പേ​ർ മ​രി​ച്ചു

ഫി​ലാ​ഡെ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡെ​ൽ​ഫി​യ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ന​ഴ്സിം​ഗ് ഹോ​മി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ലും തീ​പി​ടി​ത്ത​ത്തി​ലും ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി​പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

വാ​ത​ക​ച്ചോ​ർ​ച്ച​യാ​ണു ദു​ര​ന്ത​ത്തി​നു കാ​ര​ണം. വാ​ത​ക​ച്ചോ​ർ​ച്ച ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​നാ സം​ഘം എ​ത്തി​യ സ​മ​യ​ത്താ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു. 174 പേ​രെ കി​ട​ത്താ​ൻ സൗ​ക​ര്യ​മു​ള്ള ന​ഴ്സിം​ഗ് ഹോം ​ആ​ണി​ത്. അ​ഞ്ചു പേ​രെ ക​ണാ​താ​യി​ട്ടു​ണ്ട്.

Kerala

ഗ്യാ​സ് ലീ​ക്കാ​യി, ഓ​ട്ടോ മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പി​ൽ തീ​പി​ടി​ത്തം

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പി​ൽ തീ​പി​ടി​ത്തം. തി​രു​മ​ല തൃ​ക്ക​ണ്ണ​പു​രം രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘രാ​ജ​ൻ' ഓ​ട്ടോ മൊ​ബൈ​ലി​സി​ൽ പൊ​ളി​ക്കു​വാ​ൻ ഇ​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലാ​ണ് തീ ​പി​ടി​ച്ച​ത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ജീ​വ​ന​ക്കാ​രാ​ണ് വ​ർ​ക്ക് ഷോ​പ്പി​ന് സ​മീ​പം തീ ​ക​ണ്ട​ത്.

വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. വ​ർ​ക്ക്ഷോ​പ്പ് പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന പ​ഴ​യ ലോ​റി​ക​ളു​ടെ കാ​മ്പി​നു​ക​ൾ ക​ത്തി​ന​ശി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കു​വാ​ൻ വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്തു.

സം​ഭ​വ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് സി​ലി​ണ്ട​റു​ക​ളും സേ​ന സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. ഗ്യാ​സ് ക​ട്ടി​ങ്ങി​ന് വ​ച്ചി​രു​ന്ന സി​ലി​ണ്ട​റി​ൽ​നി​ന്ന് ഗ്യാ​സ് ലീ​ക്കാ​യി തീ ​പി​ടി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം. ഗ്യാ​സ് ക​ട്ടി​ങ്ങി​ന് തീ ​പി​ടി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​യ​റി​ലെ തീ ​അ​ണ​യാ​തെ പ​രി​സ​ര​ത്ത് കി​ട​ന്ന​താ​ണ് ഗ്യാ​സ് ലീ​ക്ക് ചെ​യ്ത​തോ​ടെ ക​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ഉ​ദ്യോ​സ്ഥ​ർ പ​റ​ഞ്ഞു.

District News

എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ അ​ഗ്നിബാ​ധ, വീ​ട് ക​ത്തിന​ശി​ച്ചു

പീ​രു​മേ​ട്: റാ​ണി​കോ​വി​ല്‍ എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി ല​യ​ത്തി​ൽ അ​ഗ്നിബാ​ധ. ഒ​രു വീ​ട് പൂ​ർ​ണ​മാ​യി ക​ത്തിന​ശി​ച്ചു. ര​ണ്ടു വീ​ടു​ക​ൾക്കു ഭാ​ഗിക​മാ​യി തീപിടിച്ചു. റാ​ണി ഗ​ണേ​ശ​ൻ എ​ന്നയാ​ളു​ടെ വീ​ടാ​ണ് ക​ത്തിന​ശി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11നാണ് തീ ​പ​ട​രു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

വൈ​ദ്യു​തി ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.
വീ​ടി​നു​ള്ളി​ലുണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത് അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി കൂ​ട്ടി. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ പീ​രു​മേ​ട് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി തീയ​ണ​യ്ക്കു​ക​യും ചെ​യ്തു. അ​പ​ക​ടസമയത്ത് വീ​ട്ടി​ൽ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല.

Latest News

Corehub Up