x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ യൂ​ണി​റ്റി​ന് തീ​പി​ടി​ച്ചു


Published: April 14, 2026 06:04 AM IST | Updated: April 14, 2026 06:04 AM IST

ശാ​സ്താം​കോ​ട്ട :മൈ​നാ​ഗ​പ്പ​ള്ളി കു​റ്റി​മു​ക്കി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ യൂ​ണി​റ്റി​ന് തീ​പി​ടി​ച്ചു . ഇന്നലെ പു​ല​ർ​ച്ചെ 4.25 നാ​ണ് തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്. ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ർ ത​ന്നെ​യാ​ണ് തീ​പി​ടു​ത്തം ആ​ദ്യം കാ​ണു​ന്ന​ത്.

ഉ​ട​ൻ ത​ന്നെ ശാ​സ്താം​കോ​ട്ട ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ​അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ര​മേ​ശ്‌ ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം സേ​ന പ്ര​വ​ർ​ത്തി​ച്ചു തീ ​നി​യ​ന്ത്ര​ണ വിധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

ശാ​സ്താം​കോ​ട്ട, ക​രു​നാ​ഗ​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ തീ ​കെു​ത്താ​ൻ വ​ന്നി​രു​ന്നു. തൊ​ട്ടു​ചേ​ർ​ന്നു മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ എംസിഎ​ഫ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​വി​ടേ​ക്ക് തീ ​പ​ട​ർ​ന്നി​രു​ന്ന​ങ്കി​ൽ വ​ലി​യ തീ​പി​ടിത്ത​മാ​യി മാ​റി​യേ​നെ.​മു​ൻ​പ് ക​ശു​വ​ണ്ടി ഫാ​ക്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​മാ​ണി​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടേ​താണ് ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ യൂ​ണി​റ്റ്.

Tags : nattu vishesham Fire breaks out furniture manufacturing

Recent News

Corehub Up